മനീഷ് പാണ്ടെ 11 കോടിക്ക് സൺറൈസേഴ്സ് ഹൈദരബാദിൽ

കർണാടക താരം മനീഷ് പാണ്ടെ 11 കോടിക്ക് സൺ റൈസേഴ്സിൽ , മുമ്പ് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ്, പൂനെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളിൽ കളിച്ച താരമാണ് പാണ്ടെ. 1 കോടി ആയിരുന്നു മനീഷിന്റെ അടിസ്ഥാന വില.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രിസ് ലിന്നിന് 9.6 കോടി, വീണ്ടും കൊൽക്കത്തയിൽ

ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ക്രിസ് ലിൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ . 9.6 കോടിക്കാണ് നൈറ്റ് ലിന്നിനെ സ്വന്തമാക്കിയത്. 2014 മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കുന്ന താരമാണ് ലിൻ. മുമ്പ് സൺ റൈസേഴ്സ് ഹൈദരബാദിലും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആരോൺ ഫിഞ്ച് 6.20 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബിൽ

ഓസ്ട്രേലിയൻ താരം ആരൺ ഫിഞ്ചിനെ കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. 6.20 കോടിക്കാണ് കിങ്സ് ഇലവം പഞ്ചാബ് ഫിഞ്ചിനെ സ്വന്തമാക്കിയത്. 1.5 കോടി ആയിരുന്നു ഫിഞ്ചിന്റെ അടിസ്ഥാന തുക. മുമ്പ് മുംബൈ ഇന്ത്യൻസ്, സൺ റൈസേഴ്സ്, ഗുജ്റാത് ലയൺസ് എന്നീ ക്ലബുകൾക്ക് ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോവ സിഫ്നിയോസിനെ റാഞ്ചിയത് ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ

എഫ് സി ഗോവ സിഫ്നിയോസിനെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് റാഞ്ചിയതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കൊലുംഗയ്ക്ക് പകരം വേറൊരു വിദേശ സ്ട്രൈക്കറെ ഗോവ അന്വേഷിക്കുന്നതിനിടെ ആണ് സിഫ്നിയോസിനെ ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുന്നതായുള്ള വാർത്തകൾ വന്നത്. താരം ഡച്ച് ക്ലബിനു വേണ്ടിയാണ് ക്ലബ് വിട്ടത് എന്ന വാർത്തകൾ വന്നു എങ്കിലും വാർത്ത വന്ന് മണിക്കൂറുകൾക്കകം എഫ് സി ഗോവ മാനേജ്മെന്റ് സിഫ്നിയോസിനെ സമീപിക്കുകയായിരുന്നു.

ഡച്ച് ക്ലബിന്റെ പ്രതീക്ഷയിലാണ് സിഫ്നിയോസ് ക്ലബ് വിട്ടത് എങ്കിലും ഡച്ച് ക്ലബുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിൽ അവസാനിപ്പിക്കേണ്ടി വന്നു. തുടർന്ന് എഫ് സി ഗോവയുമായുള്ള ചർച്ചകൾ തുടർന്ന സിഫ്നിയോസ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി റിലീസ് ചെയ്ത് ഒരു മണിക്കൂറിനകം എഫ് സി ഗോവയ്ക്കൊപ്പം തീരുമാനിക്കുകയും എഫ് സി ഗോവ ഓഫർ ചെയ്ത കരാർ അംഗീകരിക്കുകയും ആയിരുന്നു.

ഇനി സിഫ്നിയോസ് ഔദ്യോഗികമായി ഒപ്പു വെക്കേണ്ട ഔപചാരികത മാത്രമെ സിഫ്നിയോസും എഫ് സി ഗോവയുമായുള്ളൂ. സിഫ്നിയോസിന്റെ സൈനിംഗിൽ എഫ് സി ഗോവ മാനേജ്മെന്റ് അതീവ സന്തോഷത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിഫ്നിയോസിനെ എഫ് സി ഗോവയിൽ എത്തിച്ചതിന് മാനേജ്മെന്റിനെ വിമർശിച്ച് ചോപ്ര

സിഫ്നിയോസിനെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തതും സിഫ്നിയോസ് എഫ് സി ഗോവയിൽ എത്തിയതും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ പിടിപ്പികേടാണെന്ന് സൂചിപ്പിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം മൈക്കിൾ ചോപ്ര. ഇന്നലെ സിഫ്നിയോസ് എഫ് സി ഗോവയുമായുള്ള കരാർ അംഗീകരിച്ചതായുള്ള വാർത്തയോട് പ്രതികരിക്കുക ആയിരുന്നു ചോപ്ര.

സിഫ്നിയോസിനെ നേരിട്ട് ഗോവയ്ക്ക് വിറ്റിരുന്നു എങ്കിൽ ട്രാൻസ്ഫർ ഫീ എങ്കിലും ലഭിച്ചേനെ എന്നും ആ ട്രാൻസ്ഫർ ഫീ‌ നഷ്ടമാക്കിയതിന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ അഭിനന്ദിക്കണം എന്നും പരിഹാസമായി ചോപ്ര ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ആഴ്ച റെനെ മുളൻസ്റ്റീനെ പുറത്താക്കിയപ്പോഴും വിമർശനവുമായി ചോപ്ര വന്നിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതിലും മികച്ചത് മാനേജ്മെന്റിൽ നിന്ന് അർഹിക്കുന്നു എന്നായിരുന്നു ചോപ്ര അന്ന് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കല്പകഞ്ചേരിയിൽ ഇന്ന് കിരീട പോരാട്ടം, ലിൻഷയും ജവഹറും നേർക്കുനേർ

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് കലാശപോരാട്ടം നടക്കും. ജവഹർ മാവൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടുമാണ് കിരീടത്തിനായി ഇന്ന് ഇറങ്ങുന്നത്. സീസണിലെ 12ആം ഫൈനലാണിത്. സീസണിലെ രണ്ടാം കിരീടം ലക്ഷ്യം വെച്ചാണ് ലിൻഷാ മെഡിക്കൽസ് ഇന്ന് ഇറങ്ങുക.

മെഡിഗാഡ് അരീക്കോട്, കെ എഫ് സി കാളിക്കാവ് എന്നീ ടീമുകലെ വീഴ്ത്തി കൽപ്പകഞ്ചേരിയിൽ സെമിയിൽ എത്തിയ ലിൻഷ സെമി ലീഗിൽ ഫിഫയെ തോൽപ്പിക്കുകയും സൂപ്പറിനെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു. ജവഹറുമായും സെമിയിൽ കളിച്ചിരുന്നു. ഗോൾ രഹിത സമനില ആയിരുന്നു ഇരുടീമുകളും കളിച്ചപ്പോഴുള്ള ഫലം.

ഫിറ്റ് വെൽ, ശാസ്താ മെഡിക്കൽസ്, അൽ മദീന ചെർപ്പുള്ളശ്ശേരി എന്നീ ടീമുകളെ മറികടന്നാണ് ജവഹർ മാവൂർ ഫൈനലിലേക്ക് എത്തുന്നത്. സെമി ലീഗിൽ നിർണായക മത്സരത്തിൽ സൂപ്പറിനെയും ജവഹർ തോൽപ്പിച്ചിരുന്നു. സീസണിലെ ആദ്യ കിരീടമാണ് ജവഹർ ഇന്ന് ലക്ഷ്യമിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഡെന്മാർക്കിനെ നിലംപരിശാക്കി അമേരിക്ക

വനിതാ ഫുട്ബോൾ രാജ്യാന്തര സൗഹൃദ മത്സരത്തിൽ അമേരിക്കയ്ക്ക് തകർപ്പൻ ജയം. ഇന്ന് അമേരിക്കയിൽ വെച്ച് നടന്ന മത്സരത്തിൽ ഡെന്മാർക്കിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്.

നാദിയ നദീമിന്റെ ഹെഡർ ഗോളിലൂടെ ആദ്യം ഡെന്മാർക്കായിരുന്നു ലീഡ് നേടിയത്. എന്നാൽ പിന്നീട് വീര്യം കൂടിയ അമേരിക്ക അഞ്ചു ഗോളുകൾ ആണ് തിരിച്ചടിച്ചത്. പുഗ് അമേരിക്കയ്ക്കായി ഡബിൾ നേടി. സൂപ്പർ താരം അലക്സ് മോർഗനും എർട്സും ഡുണ്ണുമാണ് ബാക്കി ഗോളുകൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മലപ്പുറം F ഡിവിഷൻ ഫൈനൽ ഇന്ന് ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മഞ്ചേരി vs എഫ്.സി തൃപ്പനച്ചി

മഞ്ചേരി: എൻ.എസ്.എസ് കോളജ് മൈതാനത്ത് ഇന്ന് നടക്കുന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ‘എഫ് ‘ ഡിവിഷൻ ലീഗ്‌ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരത്തിൽ രണ്ട് ഗ്രൂപ്പുകളിൽ നിന്ന് ജേതാക്കളായെത്തുന്ന ഏറനാട് ഫൈറ്റേഴ്സ് എഫ്.സിയും തൃപ്പനച്ചി എഫ്.സിയും ഏറ്റുമുട്ടും. കഴിഞ്ഞ മാസം പെരിന്തൽമണ്ണയിൽ നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് ജേതാക്കളായാണ് എഫ്.സി തൃപ്പനച്ചി ഫൈനൽ ബർത്ത് നേടിയത്. തൃപ്പനച്ചി എഫ്.സി മലപ്പുറം ജില്ലാ ലീഗിൽ നവാഗതരാണ്. കഴിഞ്ഞ നാല് ദിവസമായി മഞ്ചേരി എൻ.എസ്.എസ് കോളജ് മൈതാനത്ത് നടന്ന ഗ്രൂപ്പ് മത്സര ജേതാക്കളാണ് എറനാട് ഫൈറ്റേഴ്സ് എഫ്.സി. നാല് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ രണ്ട് വിജയങ്ങളും ഒരു സമനിലയുമായി ഏഴ് പോയിന്റ് നേടിയാണ് ഏറനാട് ഗ്രൂപ്പ് ജേതാക്കളായത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ‘എഫ്’ ഡിവിഷൻ ലീഗ് ടൂർണ്ണമെന്റിൽ പോയിന്റ് ടേബിളിൽ ഒന്നാമതായിട്ടും ഹെഡ് ടു ഹെഡ് നിയമപ്രകാരം റണ്ണേഴ്സ് അപ്പ് ആകേണ്ടി വന്ന ടീമാണ് ഏറനാട് ഫൈറ്റേഴ്സ് എഫ്.സി.

മഞ്ചേരിയിൽ ഇന്നലെ നടന്ന അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ ആദ്യത്തേതിൽ യൂത്ത് വേൾഡ് മുണ്ടു പറമ്പ് ഏകപക്ഷീയമായ ഒരു ഗോളിന് എഫ്.സി മലപ്പുറത്തെ പരാജയപ്പെടുത്തി ആറു പോയിന്റുകളുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരയപ്പോൾ രണ്ടാമത്തെ മത്സരത്തിൽ ഏറനാട് ഫൈറ്റേഴ്സ് എഫ്.സിയും ലോയൽ ക്ലബ്ബ് ചെമ്മാടും ഓരോ ഗോളടിച്ച് (1-1) സമനില പാലിക്കുകയും ചെയ്തു. അവസാന ഗ്രൂപ്പ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഏറനാടിന്റെ പ്രതിരോധ നിരയും ഗോൾ കീപ്പറും തമ്മിലുണ്ടായ ആശയ കുഴപ്പം മുതലെടുത്ത് ചെമ്മാട് ലീഡെടുത്ത മത്സരത്തിൽ ഒന്നാം പകുതി അവസാനിക്കുന്നതിന് മിനിട്ടുകൾ ശേഷിക്കേ സി.മുഹമ്മദ് ഇല്യാസിലൂടെ സമനില നേടിയാണ് മത്സരത്തിൽ നിന്നും വിലപ്പെട്ട ഒരു പോയിന്റ് കൂടി കരസ്ഥമാക്കി ഏറനാട് ഏഴ് പോയിന്റു തികച്ച് ഗ്രൂപ്പ് ജേതാക്കളായത്.

മലപ്പുറം ജില്ലാ എഫ്.ഡിവിഷൻ ലീഗ് ചാമ്പ്യൻമാരെ നിർണ്ണയിക്കുന്ന ഏറനാട് ഫൈറ്റേഴ്സ് എഫ്.സി മഞ്ചേരി – എഫ്.സി തൃപ്പനച്ചി മത്സരം ഇന്ന് 4 PM ന് ആരംഭിയ്ക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിനേർവയെ തളച്ച് ഗോകുലം എഫ് സിയുടെ കുട്ടികൾ

മിനേർവ പഞ്ചാബ് എന്ന കരുത്തരായ അക്കാദമിയെ തളച്ച് ഗോകുലം എഫ് സി. അണ്ടർ 15 ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിലെ ആദ്യ മത്സരത്തിലാണ് ഗോകുലം മിനേർവയെ സമനിലയിൽ പിടിച്ചത്. ഒരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും ഇന്ന് പിരിഞ്ഞത്.

ഫിസിക്കലി ഗോകുലത്തിന്റെ കുട്ടികളെക്കാൾ അതിശക്തരായ മിനേർവയ്ക്കെതിരെ പിടിച്ചു നിക്കാൻ ആദ്യം ഗോകുലം കഷ്ടപ്പെട്ടു എങ്കിലും മകളി മികവു കൊണ്ട് ഗോകുലം ഒപ്പം എത്തുകയായിരുന്നു. മിനേർവയുടെ മിക്ക കളിക്കാരും ഐ ലീഗിലുൾപ്പെടെ കളിക്കുന്ന സീനിയർ താരങ്ങളുടെ അത്ര തടിമിടുക്കുള്ളവരായിരുന്നു.

32ആം മിനുട്ടിൽ മൊറിങ്തം സിംഗിലൂടെ മിനേർവ ലീഡെടുത്തു. തിരിച്ച് ശക്തമായി പൊരുതിയ ഗോകുലം എഫ് സി മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് സമനില നേടിയത്. ഹേമന്ദാണ് ഗോകുലത്തിനായി സമനില ഗോൾ നേടിയത്. സുന്ദരൻ ഫ്രീകിക്കിലൂടെ ആയിരുന്നു ഹേമന്ദിന്റെ ഗോൾ.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ എം എസ് പി മലപ്പുറം സ്പോർട്സ് ഹോസ്റ്റൽ ഒഡീഷയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെർപ്പുളശ്ശേരി സെവൻസിന് സബാന്റെ തകർപ്പൻ ജയത്തോടെ തുടക്കം

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിന് ഇന്നലെ തുടക്കമായി. എടപ്പയിൽ ഫ്ലോറിംഗ്സ് സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന്റെ വൻ ജയത്തോടെയാണ് സെവൻസ് മാമാങ്കത്തിന് ചെർപ്പുളശ്ശേരിയിൽ തുടക്കമായത്. ജയ എഫ് സിയെ നേരിട്ട സബാൻ കോട്ടക്കൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്നലെ വിജയിച്ചത്. സബാനായി കെവിനും ബ്രൂസും ഇന്നലെ ഗോളുകളുമായി തിളങ്ങി.

എടക്കര അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ വീഴ്ത്തി. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജിംഖാന വിജയിച്ചത്. ഇന്ന് എടക്കരയിൽ ജിംഖാന എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ ഉഷാ എഫ് സി തൃശ്ശൂർ ജവഹർ മാവൂരിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഉഷയുടെ ജയം. ഇരിക്കൂറിൽ ഇന്ന് ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ, അഭിലാഷ് കുപ്പൂത്തിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ട് ഉറപ്പിക്കാൻ കേരളം ഇന്ന് ഇറങ്ങും

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് കേരളം ഇന്ന് ഇറങ്ങും. തമിഴ്നാടാണ് കേരളത്തിന്റെ എതിരാളികൾ. ഇന്ന് ഒരു സമനില മതിയാകും കേരളത്തിന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാൻ. ആദ്യ മത്സരത്തിൽ കേരളം ഏഴു ഗോളിന് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയിരുന്നു.

തമിഴ്‌നാട് ആദ്യ മത്സരത്തിൽ ഒരു ഗോളിനാണ് ആന്ധ്രയെ തോൽപ്പിച്ചത്. മെച്ചപ്പെട്ട ഗോൾ ശരാശരി ഉള്ളത് കൊണ്ട് കേരളത്തിന് ഇന്ന് സമനില മതി യോഗ്യത നേടാൻ. വൈകിട്ട് നാലു മണിക്കാണ് മത്സരം. കളി തത്സമയം കർണാടക ഫുട്ബോൾ അസോസിയേഷന്റെ ഫേസ് ബുക്ക് പേജിൽ കാണാം‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കിസിറ്റോയുടെ പരിക്ക് ഗുരുതരം; ശസ്ത്രക്രിയ ആവശ്യമെന്ന് റിപ്പോർട്ടുകൾ

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് വരുന്ന വിവരങ്ങൾ ആശ്വാസകരമല്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡ് താരം കിസിറ്റോയുടെ പരിക്ക് ഗുരുതരമാണെന്നും കൂടുതൽ മത്സരങ്ങൾ കിസിറ്റോയ്ക്ക് നഷ്ടമാകും എന്നാണ് വിവരങ്ങൾ. ജംഷദ്പൂർ മത്സരത്തിനിടെ ആയിരുന്നു കിസിറ്റോയ്ക്ക് പരിക്കേറ്റത്.


ഷോൾഡറിനേറ്റ പരിക്ക് ഗുരുതരമാണെന്നും അതു കൊണ്ട് ശസ്ത്രക്രിയ ചെയ്യേണ്ടതായും വന്നേക്കും. ശസ്ത്രക്രിയ ചെയ്യുകയാണെങ്കിൽ കൂടുതൽ മത്സരങ്ങൾ കിസിറ്റോയ്ക്ക് നഷ്ടമാകും. മിഡ്ഫീൽഡിൽ കിസിറ്റീയുടെ അഭാവം ഇന്നലെ നടന്ന ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് വലിയ തിരിച്ചടിയായിരുന്നു. കിസിറ്റോ ഇല്ലാത്തപ്പോൾ മിഡ്ഫീൽഡിൽ ഇറങ്ങുന്ന മിലൻ സിംഗിനോ സിയാം ഹാങലിനോ ഒരു മികവും ഇതുവരെ കാണിക്കാൻ കഴിഞ്ഞിട്ടില്ല.

ഇനി ശേഷിക്കുന്ന ഒരോ മത്സരവും കേരളത്തിന് മരണപോരാട്ടം ആണ് എന്നിരിക്കെ കിസിറ്റോയുടെ സാന്നിദ്ധ്യം ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version