മലയാളി കരുത്തിൽ സർവീസസിനെ തോൽപ്പിച്ച് കർണാടക ഫൈനൽ റൗണ്ടിൽ

മലയാളി താരം രാജേഷ് ഇരട്ട ഗോളുകളുമായി വീണ്ടും തിളങ്ങിയ മത്സരത്തിൽ സർവീസസിനെ മലർത്തിയടിച്ച് കർണാടക സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കർണാടക സർവീസസിനെ പരാജയപ്പെടുത്തിയത്.

കർണാടകയ്ക്കായി രാജേഷ് രണ്ടു തവണ വലകുലുക്കി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിലും രാജേഷ് ഇരട്ടഗോളുകൾ നേടിയിരുന്നു. ലൈഷ്റാം ആണ് സർവീസസിന്റെ ആശ്വാസ ഗോൾ നേടിയത്. കഴിഞ്ഞ വർഷം കർണാടക ഫൈനൽ റൗണ്ട് കാണാതെ പുറത്തായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനെക്കുള്ള മറുപടി വിശദമായി പിന്നീട് നൽകുമെന്ന് ജിങ്കൻ

കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് റെനെയുടെ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും വിശദമായി പതിയെ മറുപടി നൽകിക്കോളാം എന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കൻ. ഇന്നലെ മത്സരം കഴിഞ്ഞാണ് ജിങ്കൻ റെനെയുടെ ആരോപണങ്ങളിൽ തന്റെ പ്രതികരണം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഗോൾ ഇന്ത്യ ഡോട്ട് കോമിന് നൽകിയ ഇന്റർവ്യൂവിൽ റെനെ മുളൻസ്റ്റീൻ ജിങ്കനെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. ജിങ്കൻ ക്യാപ്റ്റൻ പദവിക്ക് അപമാനം ആണെന്നും, ഗോവയുമായി പരാജയപ്പെട്ട ശേഷം പുലർച്ചെ നാലു മണിവരെ മദ്യപിച്ചും പാർട്ടി നടത്തിയും ജിങ്കൻ ആഘോഷിക്കുക ആയിരുന്നെന്നും റെനെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മദ്യപാനത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ജിങ്കനോട് ചോദിച്ചപ്പോൾ നിങ്ങൾ എന്നെ കുറിച്ച് അങ്ങനെ കരുതുന്നുണ്ടോ എന്ന മറു ചോദ്യമാണ് ജിങ്കൻ ചോദിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജിങ്കൻ ഏറ്റവും പ്രൊഫഷണലായ താരം, ടീം ജിങ്കനൊപ്പം : സി കെ വിനീത്

ജിങ്കനായ വിമർശനങ്ങളിൽ തന്റെ നിലപാട് അറിയിച്ച് കേരളത്തിന്റെ സ്വന്തം സ്ട്രൈക്കർ സി കെ വിനീത്‌. റെനെ മുളൻസ്റ്റീന്റെ ജിങ്കനെതിരായ വിമർശനങ്ങളെ ആണ് സി കെ ഇന്നലെ മത്സരശേഷം പ്രതിരോധിച്ചത്. ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും പ്രൊഫഷണലായ കളിക്കാരനാണെന്ന് സി കെ വിനീത് പറഞ്ഞു.

ടീമും എല്ലാ താരങ്ങൾക്കും ജിങ്കനൊപ്പം പൂർണ്ണ പിന്തുണയുമായി ഉണ്ടെന്നും സി കെ വിനീത് ഇന്നലെ ഗോവയ്ക്കെതിരായ മത്സരത്തിനു ശേഷം പറഞ്ഞു. ഇന്നലെ ഗോൾ അടിച്ച ശേഷമുള്ള തന്റെ സെലിബ്രേഷൻ ജിങ്കനുള്ള പിന്തുണയിലാണെന്നും സി കെ പറഞ്ഞു.

സി കെ വിനീതും റിനോ ആന്റോയും ചേർന്ന് ഗോളിന് ശേഷം വെള്ളം കുടുക്കുന്ന തരത്തിലുള്ള സെലിബ്രേഷൻ നടത്തിയിരുന്നു. അത് റെനെയുടെ മദ്യപാനി എന്നുള്ള ആരോപണത്തെ ട്രോളിയാണെന്ന് ഫുട്ബോൾ നിരീക്ഷകർ നേരത്തെ തന്നെ സമൂഹ്യ മാധ്യമങ്ങളിൽ വിലയിരുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയമില്ലാതെ ഇന്ററും റോമയും

ജയമില്ലാതെ കഷ്ടപ്പെടുന്ന രണ്ട് ടീമുകൾ നേർക്കുനേർ വന്നാൽ എങ്കിലും ആരേലും ജയം കണ്ടെത്തും എന്ന് കരുതുയവർക്ക് തെറ്റി. ഇറ്റാലിയൻ ലീഗിൽ വൻ ശക്തികളായ ഇന്റർ മിലാനും റോമയുൻ തമ്മിൽ നടന്ന മത്സരം 1-1 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞു. ഇന്ററിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മികച്ച പ്രകടനം നടത്തി എങ്കിലും ജയം സ്വന്തമാക്കാൻ ഇന്ററിനായില്ല.

31ആം മിനുറ്റിൽ എൽ ഷരാവി റോമയ്ക്ക് ലീഡ് നേടിക്കൊടുക്കുക ആയിരുന്നു. പിന്നീട് ഇക്കാർഡിയുടേയും പെരിസിചിന്റേയും നേതൃത്വത്തിൽ ആക്രമണം അഴിച്ചു വിട്ട ഇന്ററിന് നിർഭാഗ്യം വിലങ്ങു തടിയായി. അവസാന? 86ആം മിനുട്ടിൽ വെസിനോയിലൂടെ ഇന്റർ സമനിക കണ്ടെത്തുക ആയിരുന്നു.

ഇന്ററിന് ഇറ്റാലിയൻ ലീഗിലെ ജയമില്ലാത്ത ഏഴാം മത്സരമാണി ഇന്നലെ കഴിഞ്ഞത്. റോമയും ഒരു മത്സരം ജയിച്ചിട്ട് അഞ്ചു മത്സരങ്ങളായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എറികും ഫ്രാൻസിസും തിളങ്ങി, ഫിഫയ്ക്ക് ഗംഭീര ജയം

എറികും ഫ്രാൻസിസും തിളങ്ങിയ മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് വൻ വിജയം. ഇന്നലെ മാവൂർ അഖിലേന്ത്യാ സെവൻസിലാണ് ഫിഫാ മഞ്ചേരി എഫ് സി മുംബൈക്കെതിരെ വലിയ വിജയം സ്വന്തമാക്കിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഫിഫയ്ക്കായി ഫ്രാൻസിസും എറികും ഇരട്ട ഗോളുകളുമായി തിളങ്ങി.

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരും വലിയ വിജയം സ്വന്തമാക്കി. എ വൈ സി ഉച്ചാരക്കടവിനെ നേരിട്ട സോക്കർ സ്പോർടിംഗ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്.

കുഞ്ഞിമംഗലം അഖിലേന്ത്യാ സെവൻസിൽ എ എഫ് സി അമ്പലവയലും ഫിറ്റ് വെൽ കോഴിക്കോടും തമ്മിലുള്ള പോരാട്ടം പെനാൾട്ടി ഷൂട്ടൗട്ട ഫിറ്റ് വെൽ കോഴിക്കോട് സ്വന്തമാക്കി. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഞ്ഞപ്പടയ്ക്ക് പിന്തുണയുമായി സെവൻസിന്റെ നീലപ്പട

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ എഫ് സി ഗോവയ്ക്ക് എതിരായ മത്സരത്തിന് പിന്തുണയേകാൻ എത്തിയ ആയിരങ്ങൾക്കിടയിൽ സെവൻസ് ഫുട്ബോളിന്റെ രാജാക്കന്മാരായ അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ആരാധകരും ഉണ്ടായിരുന്നു. കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ചെർപ്പുളശ്ശേരിയുടെ നീലപ്പടയുടെ ആരാധകർ മഞ്ഞപ്പടയ്ക്ക് കരുത്താകാൻ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മെംഫിസ് ഡിപായുടെ 94ആം മിനുട്ട് മിസൈൽ ഗോളിൽ പി എസ് ജി തോറ്റു

നെയ്മാറില്ലാതെ ജയവുമില്ല എന്ന് പറയേണ്ടു വരും പി എസ് ജിക്ക്. ഇന്നലെ രാത്രി നടന്ന നിർണായ പോരാട്ടത്തിൽ ലിയോൺ പി എസ് ജിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. നെയ്മാറില്ലാത്തതും 54ആം മിനുട്ടിൽ ഡാനി ആൽവേസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതുമാണ് പി എസ് ജിക്ക് ലീഗിലെ രണ്ടാം പരാജയം നേടി കൊടുത്തത്.

തുടക്കത്ത രണ്ടാം മിനുട്ടിൽ തന്നെ ഫെകിറിലൂടെ ലിയോൺ ലീഡെടുത്തു. എന്നാൽ 45ആം മിനുട്ടിൽ ആൽവേസിന്റെ പാസിൽ കുർസോവ് ലക്ഷ്യൻ കണ്ടതോടെ സ്കോർ സമനിലയിൽ ആയി. 94ആൻ മിനുട്ടിൽ ആണ് ഡിപായുടെ വിജയ ഗോൾ വരുന്നത്. ഡിപായുടടെ ലോംഗ് റേഞ്ചർ പി എസ് ജി കീപ്പർക്ക് ഒരവസരവും കൊടുക്കാതെ വലയിൽ എത്തുക ആയിരുന്നു.

https://twitter.com/fuboTVsoccer/status/955198279079399429

പരാജയപ്പെട്ടു എങ്കിലും പി എസ് ജിയുടെ ഒന്നാം സ്ഥാനത്തിൻ. ഭീഷണി ഒന്നും ഇല്ല. പക്ഷെ ജയത്തോടെ ലിയോൺ ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോവയ്ക്കു മുന്നിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് വീണു

എഫ് സി ഗോവയ്ക്കെതിരെ സീസണിൽ രണ്ടാം തവണയും ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കി. ആദ്യ പകുതിയിൽ വഴങ്ങിയ ഗോളിൽ നിന്ന് കരകയറി ശക്തമായി കേരള ബ്ലാസ്റ്റേഴ്സ് പൊരുതി എങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കി ഗോവ മൂന്നു പോയന്റുമായി മടങ്ങുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം.

ആദ്യ പകുതിയിൽ ഏഴാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ പോയിരുന്നു. കൊറോ ആണ് ഗോവയുടെ മികച്ച നീക്കത്തിനൊടുവിൽ ഇന്നത്തെ കൊച്ചിയിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ അതിനു ശേഷം മികച്ച തിരിച്ചുവരവ് നടത്തിയ കേരളം 29ആം മിനുട്ടിൽ അർഹിച്ച സമനില ഗോൾ നേടി. സി കെ വിനീതിലൂടെ ആയിരുന്നു കേരളത്തിന്റെ സമനില ഗോൾ.

രണ്ടാം പകുതിയിൽ കേരളം നന്നയി പൊരുതി എങ്കിലും ലീഡെടുക്കാനുള്ള മികവ് കേരളത്തിന് കാണിക്കാനായില്ല. ഇയാൻ ഹ്യൂമും സികെ വിനീതും അർധാവസരങ്ങളുമായി ഗോവൻ ബോക്സിൽ ചലനങ്ങൾ സൃഷ്ടിച്ചു എങ്കിലും അത് മതിയായിരുന്നില്ല ഗോവൻ ഡിഫൻസിനെ തകർക്കാൻ.

76ആം മിനുട്ടിൽ ഒരു ഫ്ലിക്കിംഗ് ഹെഡറിലൂടെ എഡു ബേഡിയ ആണ് ഗോവയുടെ വിജയഗോൾ ആയി മാറിയ രണ്ടാം ഗോൾ നേടിയത്. ഗോവ രണ്ടാമതും ലീഡെടുത്തതോടെ ബ്ലാസ്റ്റേഴ്സ് പോരാട്ട വീര്യം ചോരുകയായിരുന്നു. മത്സരത്തിന് കിസിറ്റോ ഇല്ലാഞ്ഞതും റിനോ ആന്റോ ആദ്യ പകുതിയിൽ പരിക്കേറ്റ് പോയതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.

ജയിച്ച് നാലാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയത്. ഇന്നത്തെ തോൽവിയോടെ കേരളം ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്ക് വിട്ട് മാറാതെ റിനോ ആന്റോ

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി റിനോ ആന്റോയ്ക്ക് വീണ്ടും പരിക്ക്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിലേറ്റ പരിക്കിൽ മുക്തമായി ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തിയ റിനോ പക്ഷെ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് കളം വിടേണ്ടി വന്നു.

നേരത്തെ ചെന്നൈയിന് എതിരായ മത്സരത്തിലും റിനോ പരിക്കേറ്റ് പുറത്ത് പോവുകയും മത്സരം നഷ്ടമാവുകയും ചെയ്തിരുന്നു‌. റിനോയുടെ ഹാംസ്ട്രിംഗിന് തന്നെയാണ് പരിക്ക് റിനോയ്ക്ക് പകരം ലാകിച് പെസിചിനെയാണ് ജെയിംസ് പകരക്കാരനാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അടിക്ക് തിരിച്ചടി, സി കെ വിനീതിന്റെ ഗോളിൽ കേരളം ഒപ്പത്തിനൊപ്പം

എഫ് സി ഗോവയുമായുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു കൊണ്ട് ഒപ്പത്തിനൊപ്പം 1-1 എന്ന സ്കോറിൽ നിൽക്കുന്നു. കളിയുടെ ഏഴാം മിനുട്ടിൽ വഴങ്ങിയ ഗോൾ കേരളത്തെ പേടിപ്പിച്ചു എങ്കിലും ശക്തമായ രീതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചു വരികയായിരുന്നു.

ഏഴാം മിനുട്ടിൽ കോറോ ആണ് എഫ് സി ഗോവയെ മുന്നിൽ എത്തിച്ചത്. മധ്യനിരയിൽ കിസിറ്റോ ഇല്ലാത്തത് തുടക്കത്തിൽ കേരളത്തിന്റെ താളം തെറ്റിച്ചു. അത് മുതലാക്കിയാണ് കൊറോ ഗോൾ നേടിയത്. എന്നാൽ 29ആം മിനുട്ടിൽ സി കെ വിനീതിന്റെ സ്ട്രൈക്കിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി.

ബ്രൗണിന്റെ ഹെഡർ സ്വീകരിച്ച സി കെ വിനീതിന് ഫിനിഷ് ചെയ്യേണ്ട കടമ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സി കെയുടെ സീസണിലെ മൂന്നാമത്തെ ഗോളാണിത്. ഗോളിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് റിനോയ്ക്ക് പരിക്കേറ്റത് കേരളത്തെ ഇടവേളയ്ക്ക് പിരിയുമ്പോൾ നിരാശയിലാക്കി. റിനോയ്ക്ക് പകരം ലാകിച് പെസിചാണ് ഇറങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫ്രാൻസ് ഇറ്റലി വനിതാ പോരാട്ടം സമനിലയിൽ; ഗ്യാലറി നിറച്ച് ഫുട്ബോൾ പ്രേമികൾ

ഫ്രാൻസിൽ വനിതാ ഫുട്ബോളിന് സ്വീകാര്യത കൂടി വരുന്നത് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ നടന്ന ഇറ്റലി ഫ്രാൻസ് പോരാട്ടത്തിലെ ഗ്യാലറി. 15690 പേരാണ് ഇന്നലെ മത്സരം കാണാൻ ആയി ഗ്യാലറിയിൽ എത്തിയത്. മത്സരം ഇറ്റലിയും ഫ്രാൻസുൻ ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

https://twitter.com/WSUasa/status/954826541661409280


റഫറി ഫ്രാൻസിന് ഗോൾ ലൈൻ കടന്ന ഒരു ഗോൾ ശ്രമം ഗോൾ വിളിക്കാതിരുന്നത് കൊണ്ടാണ് ഫ്രാൻസിന് അർഹിച്ച വിജയം ഇന്നലെ സ്വന്തമാക്കാൻ കഴിയാതിരുന്നത്. ഇറ്റലിക്കായി ഏഴാം മിനുട്ടിൽ ഗിരെലിയും ഫ്രാൻസിനായി 17ആം മിനുട്ടിൽ ഹെൻറിയും ഇന്നലെ ഗോൾ കണ്ടെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പഞ്ചാബ് റൈസിംഗ് കപ്പിൽ മികവ് തെളിയിച്ച് ഗ്ലോബൽ എഫ് സി കണ്ണൂർ

പഞ്ചാബിൽ നടന്ന റൈസിംഗ് കപ്പിൽ മികവ് തെളിയിച്ച് കൊണ്ട് കണ്ണൂരിന്റെ സ്വന്തം ഗ്ലോബൽ എഫ് സി. ഇന്ത്യയിലെ മികച്ച അക്കാദമികൾ ഒക്കെ പങ്കെടുത്ത ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായാണ് ഗ്ലോബൽ എഫ് സി മടങ്ങുന്നത്‌. ഫൈനലിൽ കരുത്തരായ എം എസ് എ ലുധിയാനയെ നേരിട്ട ഗ്ലോബൽ എഫ് സിക്ക് പെനാൾട്ടി ഷൂട്ടൗട്ടിൽ ഭാഗ്യം തുണയ്ക്കാത്തത് കൊണ്ടാണ് കിരീടം ഉയർത്താൻ കഴിയാതെ മടങ്ങേണ്ടി വന്നത്.

ഫൈനലിൽ നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഒരു കിക്ക് ഗ്ലോബലിന് പിഴക്കുകയായിരുന്നു‌. സെമി ഫൈനലിൽ സ്കൈഫാൾ പൂനെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗ്ലോബൽ എഫ് സി ഫൈനലിലേക്ക് എത്തിയത്. ഒസോൺ മുംബൈ, ചണ്ഡിഗഡ് എഫ് എ, ബി എഫ് എ ജാർഖണ്ഡ് എന്നീ ടീമുകളും റൈസിംഗ് കപ്പിൽ ഗ്ലോബലിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങി.

ഗ്ലോബൽ എഫ് സിയുടെ താരം റിഷാൽ അൽ അറാഫയെ ടൂർണമെന്റിലെ മികച്ച ഡിഫൻഡറായി തിരഞ്ഞെടുത്തു. സിദ്ദാർത്ഥ്, സയാൻ, ജിഷ്ണു, ശറഫലി തുടങ്ങി ടീമിലെ മിക്ക താരങ്ങളും ടൂർണനെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version