കബഡിയിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. ഇന്ത്യൻ പുരുഷ ടീം ഇറാനോടാണ് പരാജയപ്പെട്ടത്. 27-17 എന്നായിരുന്നു സ്കോർ. ഇന്ത്യ ഇതാദ്യമായാണ് കബഡിയിൽ ഫൈനൽ കാണാതെ പുറത്താകുന്നത്. ഇറാന്റെ തുടർച്ചയായ മൂന്നാം ഫൈനലാണിത്. 1990ൽ കബഡി ഏഷ്യാൻ ഗെയിംസിൽ വന്നതു മുതൽ കബഡിയിൽ ഇന്ത്യ സ്വർണ്ണം നേടാതെ മടങ്ങിയിട്ടില്ല. 9 ഗോൾഡ് ഇന്ത്യൻ ഏഷ്യൻ ഗെയിംസിൽ മുമ്പ് നേടിയിട്ടുണ്ട്.

മിച്ചൽ ജോൺസൺ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ എല്ലാ ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നുൻ വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്നാണ് താരം തന്റെ വിരമിക്കൽ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. തന്റെ ശരീരത്തിന് ഇനിയും കളിക്കാനുള്ള ആരോഗ്യമുണ്ട് എന്ന് തോന്നുന്നില്ല എന്ന് പറഞ്ഞാണ് താരം വിരമിക്കുന്നത്. അടുത്ത വർഷം വരെ ട്വന്റി ട്വന്റികൾ കളിക്കണമെന്നായിരുന്ന്യ് ആഗ്രഹം എന്നും എന്നാൽ തന്റെ ശരീരം അതിന് അനുവദിക്കുന്നില്ല എന്നും ഓസ്ട്രേലിയയുടെ ഈ ഇടം കയ്യൻ ഫാസ്റ്റ് ബോളർ അറിയിച്ചു.

36കാരനായ താരം അവസാനം ബുഗ് ബാഷ് ലീഗിലെ പേർത് സ്കോർചേഴ്സിനായായിരുന്നു കളിച്ചത്. 2007ൽ ഓസ്ട്രേലിയക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറ്റ്രിച്ച ജോൺസൺ 73 ടെസ്റ്റുകളിൽ നിന്നായി 313 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 153 മത്സരങ്ങളിൽ ഇനനയി 239 വിക്കറ്റും, ട്വന്റി ട്വന്റിയിൽ 30 കളികളിൽ നിന്ന് 38 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നിവർക്കും ജോൺസൺ കളിച്ചിട്ടുണ്ട്.

അണയ്ക്കാനല്ല: ട്രാക്കിൽ തീപടർത്താൻ ടീം കേരളാ ഫയർ&റസ്ക്യു നാഗ്പൂരിൽ!

പ്രഥമ ഫയർ സർവ്വീസ് ദേശീയ ഗെയിംസിന് ഫെബ്രുവരി രണ്ടിന് വെള്ളിയാഴ്ച നാഗ്പൂരിൽ കൊടിയുയരുമ്പോൾ ട്രാക്കിനും ഫീൽഡിനും തീ പടർത്താൻ പ്രതീക്ഷയോടെ കേരളാ അഗ്നി രക്ഷാ സേനയും ഒരുങ്ങിക്കഴിഞ്ഞു!
ഫെബ്രുവരി 2 മുതൽ 4 വരെ നാഗ്പൂർ ഫയർ സർവ്വീസ് ട്രെയിനിംഗ് കോളേജിൽ നടക്കുന്ന ഗെയിംസിൽ ഓഫീഷ്യൽസ് ഉൾപ്പെടെ 97 അംഗ സംഘമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

അത്ലറ്റിക്സിന് പുറമെ ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ ബാറ്റ്മിന്റൺ, ടേബിൾ ടെന്നീസ്, വടംവലി തുടങ്ങിയവയിലാണ് പ്രധാനമത്സരങ്ങൾ. ഫയർ സർവ്വീസ് ഡ്യൂട്ടി മീറ്റും ഇതോടൊപ്പം നടക്കും.18-40,40-50 – 50 ന് മുകളിൽ എന്നീ പ്രായ വിഭാഗങ്ങളിലാണ് മൽസരം നടക്കുന്നത്.
ഈ മൽസരത്തിലെ വിജയികൾക്ക് അന്തർദേശീയ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരമൊരുങ്ങും. ദേശീയ തലത്തിൽ ആദ്യമായാണ് മൽസരങ്ങൾ നടക്കുന്നത് അത് കൊണ്ട് തന്നെ ടീമുകളുടെ ശക്തി ദൗർബല്യങ്ങൾ വിലയിരുത്താനാവില്ലെന്ന് കേരളത്തിന്റെ ഫുട്ബോൾ ടീമിനെ നയിക്കുന്ന നിലമ്പൂർ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ സ്റ്റേഷൻ ഓഫീസറും മുൻ ബാരത് ഹെവി ഇലട്രിക്കൽസ് ലിമിറ്റഡ് താരവു മായ എം അബ്ദുൾഗഫൂർ പറഞ്ഞു. ബംഗാളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമാകും കേരളത്തിൻെറ മുഖ്യ എതിരാളികൾ.

മത്സരങ്ങർ ഫൈവ് എ സൈഡ് ആയതും പ്രവചനം അസാധ്യമാക്കുന്നു! തമിഴ്നാട് തന്നെയാവും വോളിബോളിൽ കേരളത്തിൻെറ ഏറ്റവും വലിയ കടമ്പ. മുൻ ജില്ലാ താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളുടെ അണിനിറക്കുന്ന ടീമിനെ നാദാപുരം നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വാസത്ത് ആണ് നയിക്കുന്നത്. ഷട്ടിൽ ബാറ്റ്മിൻറണിൽ വിവിധ ഏജ് വിഭാഗങ്ങളിൽ ശക്തരായ ടീം തന്നെയാണ് കേരളത്തിനുള്ളത്. അത്ലറ്റിക്സിൽ
1500, 5000 മീറ്ററിലാണ് കേരളത്തിൻെറ ഉറച്ച മെഡൽ പ്രതീക്ഷ. മലപ്പുറം സ്വദേശി ഹബീബ് ആണ് ഈ ഇനത്തിൽ കേരളത്തിനായി ട്രാക്കിലിറങ്ങുന്നത്. 100, 200 മീറ്ററുകളിലും ലോംഗ്ജംപിലും കേരളം മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. ലോംഗ്ജംപിൽ പവിത്രനും യു.വി .റുമേഷും 40 – 50 വിഭാഗത്തിൽ മുഹമ്മദ് അലിയും സംസ്ഥാന മീറ്റിൽ നടത്തിയ പ്രകടനങ്ങൾ പ്രതീക്ഷ നൽക്കുന്നതാണ്. മാസ്റ്റേസ് വിഭാഗത്തിൽ മൂന്നിനങ്ങളിൽ ഇറങ്ങുന്ന തൃക്കരിപ്പൂർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സതീശും കേരളത്തിലേക്ക് അത്ലറ്റിക്സ് മെഡൽ കൊണ്ട് വരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് സംഘാഗങ്ങൾ. മീറ്റ് തിങ്കളാഴ്ച സമാപിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോഫ്രാ ആർച്ചറും ഷോർട്ട് ഡാർസിയും രാജസ്ഥാൻ റോയൽസിൽ

ബാർബേഡിയൻ താരമായ ജോഫ്രാ ആർച്ചറിനേയും ഓസ്ട്രേലിയൻ താരമായ ഡിയാർസി ഷോർട്ടിനേയും രാജ്സ്ഥാൻ റോയൽസ് സ്വന്തമാക്കി. ഏഴു കോടി ഇരുപത് ലക്ഷമാണ് ജോഫ്രാ ആർച്ചറിന് രാജസ്ഥാൻ നൽകിയത്.

4 കോടിക്കാണ് ഷോർട്ട് ഡാർസിയെ സ്വന്തമാക്കിയത്. ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി മിന്നും പ്രകടനമാണ് താരം ബിഗ്ബാഷില്‍ നടത്തി വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രുണാൽ പാണ്ടിയയ്ക്ക് 8.8 കോടി, RTM ഉപയോഗിച്ച് മുംബൈ ഇന്ത്യൻസ്, നിധീഷ് കൊൽക്കത്തയിൽ

മുംബൈ ഇന്ത്യൻസ് ക്രിണാൽ പാണ്ടിയയെ നിലനിർത്തി. ആർ സി ബിയും സൺ റൈസേഴ്സ് ഹൈദരബാദും തമ്മിൽ വാശിയേറിയ പോരാട്ടമാണ് ക്രിണാലിനായി നടന്നത്. അവസാനം 8.8 കോടിക്ക് വില ഉറപ്പിച്ചപ്പോൽ മുംബൈ ഇന്ത്യൻസ് ആർ ടി എം ഉപയോഗിച്ച് താരത്തെ നിലനിർത്താൻ തീരുമാനിക്കുക ആയിരുന്നു.

നിധീഷ് റാണയെ 3.40 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സ്വന്തമാക്കി. 2015 മുതൽ മുംബൈ ഇന്ത്യൻസിലായിരുന്നു നിധീഷ് റാണ. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് ബ്രേക്ക് ബോളറുമാണ് നിതീഷ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ് ശങ്കറും ഹർഷാൽ പട്ടേലും ഡെൽഹിയിൽ, കമലേഷ് നൈറ്റ് റൈഡേഴ്സിൽ

ഓൾ റൗണ്ടറായ വിജയ് ശങ്കറിനേയും ഹർഷാൽ പട്ടേലിനേയും ഡെൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി‌. വിജയ് ശങ്കറിന് 3.20 കോടിയാണ് ഡെൽഹി ബിഡ് ചെയ്തത്. ഹർഷാലിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനു തന്നെ ഡെൽഹിക്ക് ലഭിച്ചു.

കമലേഷ് നാഗർകൊട്ടിയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ശക്തമായ മത്സരത്തിന് ഒടുവിൽ 3.20 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് കമലേഷിനെ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൊയീൻ അലിയെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്

ഇംഗ്ലീഷ് ഓൾ റൗണ്ടർ മൊയീൻ അലിയെ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി. 1.70 കോടിക്കാണ് ബാംഗ്ലൂർ മൊയീൻ അലിയെ ടീമിൽ എത്തിച്ചത്. മൊയീൻ അലി ആദ്യമായാണ് ഐ പി എല്ലിൽ കളിക്കുന്നത്. നേരത്തെ ക്രിസ് വോക്സിനേയും ബാംഗ്ലൂർ സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്റുവർട്ട് ബിന്നി രാജ്സ്ഥാൻ റോയൽസിൽ

കർണാടക സ്വദേശിയായ ഓൾ റൗണ്ടർ സ്റ്റുവർട്ട് ബിന്നി രാജ്സ്ഥാൻ റോയൽസിൽ. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ബിന്നിയെ രാജ്സ്ഥാൻ സ്വന്തമാക്കിയത്. രാജ്സ്ഥാൻ അല്ലാതെ വേറെ ആരും ബിന്നിക്കായി ബിഡ് ചെയ്തില്ല. അവസാന വർഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായിരുന്നു ബിന്നി കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൊല്‍ക്കത്തയ്ക്ക് വേണ്ട, യൂസുഫ് പത്താൻ സൺ റൈസേഴ്സ് ഹൈദരാബാദിൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട് ഇനി യൂസുഫ് പത്താൻ ഹൈദരബാദിൽ കളിക്കും. 1.90 കോടിക്കാണ് സൺ റൈസേഴ്സ് പത്താനെ സ്വന്തമാക്കിയത്. 75 ലക്ഷമായിരു‌ന്നു യൂസുഫ് പത്താന്റെ അടിസ്ഥാന വില. 2011മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കുന്ന താരമാണ് യൂസിഫ് പത്താൻ.

1.90 കോടിക്ക് പത്താനെ റീട്ടെയിൻ ചെയ്യാൻ കൊൽക്കത്തയ്ക്ക് അവസരം ഉണ്ടായിരുന്നു എങ്കിലും വേണ്ടെന്നു വെക്കുക ആയിരുന്നു. മുമ്പ് രാജസ്ഥാൻ റോയൽസിനും പത്താൻ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷെയിൻ വാട്സണ് ഇത്തവണ 4 കോടി മാത്രം, ചെന്നൈയിൽ കളിക്കും

ഓസ്ട്രേലിയൻ സൂപ്പർ ഓൾ റൗണ്ടർ ഷെയിൻ വാട്സൺ ഇത്തവണ ചെന്നൈ സൂപ്പർ കിംഗ്സിന് കളിക്കും. 4 കോടിക്കാണ് 36കാരനെ ചെന്നൈ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 9.3 കോടിക്ക് റോയൽ ചലഞ്ചേഴ്സിൽ കളിച്ച താരമാണ് വാട്സൺ. മുമ്പ് രാജ്സ്ഥാൻ റോയൽസിനായും ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാർലോസ് ബ്രൈത് വൈറ്റ് സൺറൈസേഴ്സിൽ

വിൻഡീസ് ഓൾറൗണ്ടർ കാർലോസ് ബ്രൈത് വൈറ്റ് ഇത്തവണ സൺ റൈസേഴ്സ് ഹൈദരബാദിൽ കളിക്കും. 2 കോടിക്കാണ് സൺ റൈസേഴ്സ് ബ്രൈത് വൈറ്റിനെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷ. 4.2 കോടി ലഭിച്ച താരമാണ് കാർലോസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രിസ് വോക്സ് റോയൽ ചലഞ്ചേഴ്സിൽ

ഇംഗ്ലീഷ് ഓൾ റൗണ്ടർ ക്രിസ് വോക്സ് ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിക്കും. 7.40 കോടിക്കാണ് ഈ 28കാരനെ ബാംഗ്ലൂർ സ്വന്തമാക്കിയത്.കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ച താരമാണ്. കഴിഞ്ഞ തവണ 4.2 കോടിക്കായിരുന്നു കൊൽക്കത്ത വോക്സിനെ എടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version