ചെർപ്പുളശ്ശേരി സെവൻസിന് സബാന്റെ തകർപ്പൻ ജയത്തോടെ തുടക്കം

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിന് ഇന്നലെ തുടക്കമായി. എടപ്പയിൽ ഫ്ലോറിംഗ്സ് സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന്റെ വൻ ജയത്തോടെയാണ് സെവൻസ് മാമാങ്കത്തിന് ചെർപ്പുളശ്ശേരിയിൽ തുടക്കമായത്. ജയ എഫ് സിയെ നേരിട്ട സബാൻ കോട്ടക്കൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്നലെ വിജയിച്ചത്. സബാനായി കെവിനും ബ്രൂസും ഇന്നലെ ഗോളുകളുമായി തിളങ്ങി.

എടക്കര അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ വീഴ്ത്തി. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജിംഖാന വിജയിച്ചത്. ഇന്ന് എടക്കരയിൽ ജിംഖാന എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ ഉഷാ എഫ് സി തൃശ്ശൂർ ജവഹർ മാവൂരിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഉഷയുടെ ജയം. ഇരിക്കൂറിൽ ഇന്ന് ഓസ്കാർ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ, അഭിലാഷ് കുപ്പൂത്തിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version