സെവൻസ് റാങ്കിംഗ്; ഫിഫാ മഞ്ചേരിയെ മറികടന്ന് സൂപ്പർ സ്റ്റുഡിയോ ഒന്നാമത്

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ഫൈജൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സീസൺ മഴ കാരണം അവസാനിപ്പിച്ചതിനാൽ ജൂൺ 9 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആണ് ഒന്നാമത് നിൽക്കുന്നത്. അവസാന മാസം വരെ ഒന്നാമത് നിന്നിരുന്ന ഫിഫാ മഞ്ചേരിയെ പിറകിലാക്കിയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് എത്തിയത്.

ഈ സീസണിൽ തർപ്പൻ പ്രകടനം കാഴ്ചവെച്ച സൂപ്പർ സ്റ്റുഡിയോ 6 കിരീടങ്ങൾ നേടിയിട്ടുണ്ട്. ആകെ 12 ഫൈനലുകളും കളിച്ചു. എന്ന ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം സൂപ്പർ സ്റ്റുഡിയോ അല്ല, അത് ഫിഫാ മഞ്ചേരിയാണ്.

സീസണിൽ 117 മത്സരങ്ങൾ കളിച്ച സൂപ്പർ സ്റ്റുഡിയോ 76 വിജയവും 10 സമനിലയും 31 പരാജയവുമായി 238 പോയിന്റ് നേടി. 229 പോയിന്റുമായി ഫിഫാ മഞ്ചേരി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫിഫാ മഞ്ചേരി ആകെ 10 ഫൈനലുകൾ കളിക്കുകയും അതിൽ 9 കിരീടങ്ങൾ നേടുകയും ചെയ്തു. 197 പോയിന്റു വീതമുള്ള എസ്സ ബെയ്സ് പെരുമ്പാവൂരും, അൽ മദീനയും സബാൻ കോട്ടക്കലും മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു‌. ഗോൾ ഡിഫറൻസ് ആണ് ഇവരെ വേർതിരിക്കുന്നത്.

റാങ്കിംഗ്:

2020ന് ശേഷം ആദ്യമായി ഫിഫാ മഞ്ചേരി സെവൻസ് റാങ്കിംഗിൽ ഒന്നാമത്

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ഏപ്രിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ ഫിഫ മഞ്ചേരി ആണ് ഒന്നാമത് നിൽക്കുന്നത്. 2020ന് ശേഷം ഇതാദ്യമായാണ് ഫിഫാ മഞ്ചേരി സെവൻസ് റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ തുടക്കം മുതൽ ഒന്നാമത് നിന്നിരുന്ന ലിൻഷ മണ്ണാർക്കാടിനെ പിറകിലാക്കിയാണ് ഫിഫ ഒന്നാമത് എത്തിയത്.

ഈ സീസണിൽ തർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ഫിഫ മഞ്ചേരി ഇതുവരെ 7 കിരീടങ്ങൾ നേടിയിട്ടുണ്ട്. ആകെ 8 ഫൈനലുകളും കളിച്ചു. ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം അവർ തന്നെയാണ്.

ഇതുവരെ 96 മത്സരങ്ങൾ കളിച്ച ഫിഫ മഞ്ചേരി 65 വിജയവും 5 സമനിലയും 26 പരാജയവുമായി 200 പോയിന്റിൽ നിൽക്കുകയാണ്. 186 പോയിന്റുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പർ സ്റ്റുഡിയോ 4 കിരീടങ്ങൾ നേടിയിട്ടുണ്ട്. 184 പോയിന്റുള്ള അൽ മദീന മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അൽ മദീന 2 കിരീടങ്ങൾ നേടി.

സബാൻ കോട്ടക്കൽ നാലാം സ്ഥാനത്തും ഇതുവരെ ഒന്നാമത് ഉണ്ടായിരുന്ന ലിൻഷ അഞ്ചാം സ്ഥാനത്തുമാണ്.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്: ലിൻഷ മണ്ണാർക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നു, അൽ മദീന തൊട്ടു പിറകിൽ

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ മാർച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മാർച്ച് 31 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് ആണ് ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ തുടക്കം മുതൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന ലിൻഷ 4 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്. ആകെ 8 ഫൈനലുകളും കളിച്ചു.

ഇതുവരെ 75 മത്സരങ്ങൾ കളിച്ച ലിൻഷ മണ്ണാർക്കാട് 48 വിജയവും 4 സമനിലയും 23 പരാജയവുമായി 148 പോയിന്റിൽ നിൽക്കുകയാണ്. 145 പോയിന്റുമായി അൽ മദീന ചെർപ്പുളശ്ശേരി തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. അൽ മദീന 2 കിരീടങ്ങൾ നേടിയിട്ടുണ്ട്. 144 പോയിന്റുള്ള സൂപ്പർ സ്റ്റുഡിയോ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. സൂപ്പർ 3 കിരീടങ്ങൾ നേടി.

ഫിഫ മഞ്ചേരി നാലാം സ്ഥാനത്തും സബാൻ കോട്ടക്കൽ അഞ്ചാം സ്ഥാനത്തുമാണ്. ആറ് കിരീടങ്ങൾ നേടിയ ഫിഫ മഞ്ചേരി ആണ് സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ടീം.

റാങ്കിംഗ്:

സെവൻസ് റാങ്കിംഗ്: ലിൻഷ മണ്ണാർക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നു

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ഫെബ്രുവരി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 28 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് ആണ് ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ തുടക്കം മുതൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന ലിൻഷ 4 കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്. ആകെ 7 ഫൈനലുകളും കളിച്ചു.

ഇതുവരെ 72 മത്സരങ്ങൾ കളിച്ച ലിൻഷ മണ്ണാർക്കാട് 48 വിജയവും 4 സമനിലയും 20 പരാജയവുമായി 148 പോയിന്റിൽ നിൽക്കുകയാണ്. 137 പോയിന്റുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പർ സ്റ്റുഡിയോ 3 കിരീടങ്ങൾ നേടിയിട്ടുണ്ട്. 133 പോയിന്റുള്ള അൽ മദീന മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അൽ മദീന 2 കിരീടങ്ങൾ നേടി.

സബാൻ കോട്ടക്കൽ നാലാം സ്ഥാനത്തും ഫിഫ മഞ്ചേരി അഞ്ചാം സ്ഥാനത്തുമാണ്.

റാങ്കിംഗ്:

സെവൻസിന്റെ ലോകകപ്പ്, കൊയപ്പ കിരീടം റോയൽ ട്രാവൽസ് കോഴിക്കോട് സ്വന്തമാക്കി

സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊയപ്പ അഖിലേന്ത്യാ സെവൻസ് കിരീടം റോയൽ ട്രാവൽസ് കോഴിക്കോട് സ്വന്തമാക്കി. ഇന്ന് കൊടുവള്ളിയിൽ നടന്ന ഫൈനലിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് കിരീടം നേടിയത്.

ഇന്ന് നടന്ന ഫൈനലിൽ നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ റോയൽ ട്രാവൽസ് വിജയിക്കുക ആയിരുന്നു. സെമി ഫൈനലിൽ ഫിറ്റ്വെൽ കോഴിക്കോടിനെ തോൽപ്പിച്ച് ആയിരുന്നു റോയൽ ട്രാവൽസ് ഫൈനലിൽ എത്തിയത്. റോയൽ ട്രാവൽസിന്റെ സീസണിലെ ആദ്യ കിരീടമാണിത്.

ഫാൻപോർട്ട് സെവൻസ് റാങ്കിംഗ്; ലിൻഷ മണ്ണാർക്കാട് ഒന്നാമത്

ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ജനുവരി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജനുവരി 31 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട് ആണ് ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ തുടക്കം മുതൽ നല്ല പ്രകടനം കാഴ്ചവെക്കുന്ന ലിൻഷ രണ്ട് കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട്. ആകെ 5 ഫൈനലുകളും കളിച്ചു.

ഇതുവരെ 50 മത്സരങ്ങൾ കളിച്ച ലിൻഷ മണ്ണാർക്കാട് 36 വിജയവും 2 സമനിലയും 12 പരാജയവുനായി 110 പോയിന്റിൽ നിൽക്കുകയാണ്. 103 പോയിന്റുമായി അൽ മദീന ചെർപ്പുളശ്ശേരി തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. അൽ മദീന രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്. 90 പോയിന്റുള്ള ഫിഫ മഞ്ചേരി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഫിഫ മഞ്ചേരി 3 കിരീടങ്ങളുമായി കിരീടങ്ങളുടെ ലിസ്റ്റിൽ ഒന്നാമതുണ്ട്.

സൂപ്പർ സ്റ്റുഡിയോ നാലാം സ്ഥാനത്തും ESSA ബെയ്സ് പെരുമ്പാവൂർ അഞ്ചാം സ്ഥാനത്തുമാണ്.

റാങ്കിംഗ്:

വല്ലപ്പുഴ സെവൻസ് മത്സരത്തിനിടെ ഗ്യാലറി തകർന്നു

പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിൽ ഇന്ന് നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിന് ഇടയിൽ ഗാലറി തകർന്നു വീണു. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇന്ന് അവിടെ ലിൻഷ മണ്ണാർക്കാടും ESSA ബെയ്സ് പെരുമ്പാവൂരും തമ്മിലുള്ള ഫൈനൽ നടക്കുക ആയിരുന്നു‌.

രാത്രി പത്തരയോടെയായിരുന്നു അപകടം. പരിക്കുകൾ ഗുരുതരമല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. നാട്ടുകാരും പോലീസും ചേർന്ന് ഉടനടി രക്ഷാപ്രവർത്തനം നടത്തി. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു.


കൊയപ്പ സെവൻസ്; ESSA ബെയ്സ് പെരുമ്പാവൂരിന് ജയം

കൊടുവള്ളി; 39ആമത് കൊയപ്പ സെവൻസ് ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരത്തിൽ എസ്സ ബെയ്സ് പെരുമ്പാവൂർ ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ESSA ബെയ്സ് പെരുമ്പാവൂരിന്റെ വിജയം. ഇന്ന് ആദ്യ പകുതിയിൽ ബെയ്സ് പെരുമ്പാവൂർ ഒരു ഗോളിന് മുന്നിൽ എത്തിയിരുന്നു.

രണ്ടാം പകുതിയിൽ ജിംഖാന പൊരുതി എങ്കിലും ബെയ്സ് പെരുമ്പാവൂർ 2-1ന് വിജയം ഉറപ്പിച്ചു.

നാളെ കൊടുവള്ളിയിൽ നടക്കുന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ മെഡിഗാഡ് അരീക്കോടിനെ നേരിടും.

കരീബിയൻസ്; കെ ഡി എസിനെ തോൽപ്പിച്ച് അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ

കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി കെ ഡി എസ് കിഴിശ്ശേരിയെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം.

അൽ മദീനക്ക് 27ആം മിനുറ്റിൽ അബ്ബാസ് ലീഡ് നൽകി. 60ആം മിനുറ്റിൽ പെഡ്രോ അൽ മദീനയുടെ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു.

ഇനി ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയും ലിൻഷ മണ്ണാർക്കാടും ഏറ്റുമുട്ടും. ലിൻഷ ഇന്നലെ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ആയിരുന്നു ഫൈനലിൽ എത്തിയത്.

കരീബിയൻസ്; ലിൻഷ മണ്ണാർക്കാട് ഫൈനലിൽ

കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ലിൻഷ മണ്ണാർക്കാട് ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് (SRL SOLAR VPAM SPORTS CLUB) റോയൽ ട്രാവൽസ് കോഴിക്കോടിനെ (YEMBEES FC CHAPPARAPADAVU) ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു വിജയം.

ലിൻഷ മണ്ണാർക്കാടിനായി സുസോ ഇരട്ട ഗോളുകൾ നേടി. 4, 16 മിനുറ്റുകളിൽ ആയിരുന്നു സുസോയുടെ ഗോളുകൾ. 20ആം മിനുറ്റിൽ ജൂനിയറും ലിൻഷക്ക് ആയി ഗോൾ നേടി. 56ആം മിനുറ്റിൽ കാഗ്ബോ മാനെയാണ് റോയൽ ട്രാവൽസിന്റെ ആശ്വാസ ഗോൾ നേടിയത്.

നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയും കെ ഡി എസ് കിഴിശ്ശേരിയും ഏറ്റുമുട്ടും.

കൊയപ്പ സെവൻസ്; കെ ഡി എസ് കിഴിശ്ശേരി സ്കൈ ബ്ലൂവിനെ തകർത്തു

കൊടുവള്ളി; 39ആമത് കൊയപ്പ സെവൻസ് ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരത്തിൽ കെ ഡി എസ് കിഴിശ്ശേരി സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു കെ ഡി എസ് കിഴിശ്ശേരിയുടെ വിജയം. ഇന്ന് ആദ്യ പകുതിയിൽ തന്നെ കെ ഡി എസ് മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

കെ ഡി എസ് ആദ്യ റൗണ്ടിൽ കെ ആർ എസ് സി കോഴിക്കോടിനെ ആയിരുന്നു തോല്പ്പിച്ചത്.

നാളെ കൊടുവള്ളിയിൽ നടക്കുന്ന മത്സരത്തിൽ ജിംഖാൻ തൃശ്ശൂർ ESSA ബെയ്സ് പെരുമ്പാവൂരിനെ നേരിടും. ജിംഖാന കൊടുവള്ളിയിൽ ആദ്യ മത്സരത്തിൽ എ എഫ് സി അമ്പലവയലിനെയും തോൽപ്പിച്ചിരുന്നു.

കൊയപ്പ സെവൻസിൽ ശാസ്ത തൃശ്ശൂർ യുണൈറ്റഡ് എഫ് സി നെല്ലികുത്തിനെ തോൽപ്പിച്ചു

കൊടുവള്ളി; 39ആമത് കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ ശാസ്ത തൃശ്ശൂർ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ശാസ്ത തൃശ്ശൂരിന്റെ വിജയം. ലൈറ്റ്നിംഗ് കൊടുവെള്ളിക്ക് ആയാണ് ശാസ്ത തൃശൂർ കൊയപ്പയിൽ ഇറങ്ങുന്നത്. നാളെ കൊടുവള്ളിയിൽ നടക്കുന്ന മത്സരത്തിൽ കെ ഡി എസ് കിഴിശ്ശേരി സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. കെ ഡി എസ് ആദ്യ റൗണ്ടിൽ കെ അർ എസ് സി കോഴിക്കോടിനെ തോല്പ്പിച്ചിരുന്നു.

Exit mobile version