കിസിറ്റോയുടെ പരിക്ക് ഗുരുതരം; ശസ്ത്രക്രിയ ആവശ്യമെന്ന് റിപ്പോർട്ടുകൾ

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് വരുന്ന വിവരങ്ങൾ ആശ്വാസകരമല്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡ് താരം കിസിറ്റോയുടെ പരിക്ക് ഗുരുതരമാണെന്നും കൂടുതൽ മത്സരങ്ങൾ കിസിറ്റോയ്ക്ക് നഷ്ടമാകും എന്നാണ് വിവരങ്ങൾ. ജംഷദ്പൂർ മത്സരത്തിനിടെ ആയിരുന്നു കിസിറ്റോയ്ക്ക് പരിക്കേറ്റത്.


ഷോൾഡറിനേറ്റ പരിക്ക് ഗുരുതരമാണെന്നും അതു കൊണ്ട് ശസ്ത്രക്രിയ ചെയ്യേണ്ടതായും വന്നേക്കും. ശസ്ത്രക്രിയ ചെയ്യുകയാണെങ്കിൽ കൂടുതൽ മത്സരങ്ങൾ കിസിറ്റോയ്ക്ക് നഷ്ടമാകും. മിഡ്ഫീൽഡിൽ കിസിറ്റീയുടെ അഭാവം ഇന്നലെ നടന്ന ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് വലിയ തിരിച്ചടിയായിരുന്നു. കിസിറ്റോ ഇല്ലാത്തപ്പോൾ മിഡ്ഫീൽഡിൽ ഇറങ്ങുന്ന മിലൻ സിംഗിനോ സിയാം ഹാങലിനോ ഒരു മികവും ഇതുവരെ കാണിക്കാൻ കഴിഞ്ഞിട്ടില്ല.

ഇനി ശേഷിക്കുന്ന ഒരോ മത്സരവും കേരളത്തിന് മരണപോരാട്ടം ആണ് എന്നിരിക്കെ കിസിറ്റോയുടെ സാന്നിദ്ധ്യം ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version