മിനേർവയെ തളച്ച് ഗോകുലം എഫ് സിയുടെ കുട്ടികൾ

മിനേർവ പഞ്ചാബ് എന്ന കരുത്തരായ അക്കാദമിയെ തളച്ച് ഗോകുലം എഫ് സി. അണ്ടർ 15 ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിലെ ആദ്യ മത്സരത്തിലാണ് ഗോകുലം മിനേർവയെ സമനിലയിൽ പിടിച്ചത്. ഒരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും ഇന്ന് പിരിഞ്ഞത്.

ഫിസിക്കലി ഗോകുലത്തിന്റെ കുട്ടികളെക്കാൾ അതിശക്തരായ മിനേർവയ്ക്കെതിരെ പിടിച്ചു നിക്കാൻ ആദ്യം ഗോകുലം കഷ്ടപ്പെട്ടു എങ്കിലും മകളി മികവു കൊണ്ട് ഗോകുലം ഒപ്പം എത്തുകയായിരുന്നു. മിനേർവയുടെ മിക്ക കളിക്കാരും ഐ ലീഗിലുൾപ്പെടെ കളിക്കുന്ന സീനിയർ താരങ്ങളുടെ അത്ര തടിമിടുക്കുള്ളവരായിരുന്നു.

32ആം മിനുട്ടിൽ മൊറിങ്തം സിംഗിലൂടെ മിനേർവ ലീഡെടുത്തു. തിരിച്ച് ശക്തമായി പൊരുതിയ ഗോകുലം എഫ് സി മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് സമനില നേടിയത്. ഹേമന്ദാണ് ഗോകുലത്തിനായി സമനില ഗോൾ നേടിയത്. സുന്ദരൻ ഫ്രീകിക്കിലൂടെ ആയിരുന്നു ഹേമന്ദിന്റെ ഗോൾ.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ എം എസ് പി മലപ്പുറം സ്പോർട്സ് ഹോസ്റ്റൽ ഒഡീഷയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version