മിനേർവയോട് പരാജയപ്പെട്ട് എം എസ് പി സെമി കാണാതെ പുറത്ത്

റിലയൻസ് യൂത്ത് ഫൗണ്ടേഷൻ ഫുട്ബോളിൽ ജൂനിയർ വിഭാഗത്തിൽ എം എസ് പിയുടെ കുട്ടികൾ പുറത്ത്. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിനേർവ സ്കൂളിനോട് പരാജയപ്പെട്ടതോടെയാണ് എം എസ് പിയിടെ സെമി പ്രതീക്ഷ അവസാനിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളിനാണ് മിനേർവ ഇന്ന് എം എസ് പിയെ തോൽപ്പിച്ചത്.

മൂന്നു മത്സരങ്ങളിൽ നിന്നായി ഒരു ജയം മാത്രമെ എം എസ് പിക്ക് സ്വന്തമാക്കാനായുള്ളു. സീനിയർ ബോയ്സ് വിഭാഗത്തിൽ പനമ്പിള്ളി നഗർ സ്കൂളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നു. കോളേജ് ബോയിസ് വിഭാഗത്തിൽ ബസേലിയോസ് കോളേജ് കോട്ടയം മാത്രമാണ് ഇനി നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നായി ബാക്കിയുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുട്ടന്റെ ഏക ഗോളിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം. കോഴിക്കോടിന്റെ തന്നെ ശക്തികളായ കെ ആർ എസ് കോഴിക്കോടിനെയാണ് ഇന്ന് തുവ്വൂരിന്റെ മണ്ണിൽ റോയൽ ട്രാവൽസ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് റോയൽ ട്രാവൽസ് ജയിച്ചത്. കുട്ടനാണ് വിജയ ഗോൾ നേടിയത്.

എടക്കര അഖിലേന്ത്യാ സെവൻസിൽ ഉദയ അൽ മിൻഹാൽ വളാഞ്ചേരി മെഡിഗാഡ് അരീക്കോടിനെ തകർത്തു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ ജയം. സീസണിൽ ഇത് രണ്ടാം തവണയാണ് മെഡിഗാഡിനെ അൽ മിൻഹാൽ തോൽപ്പിക്കുന്നത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ജവഹർ മാവൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ലിൻഷയുടെ ജയം. ഇത് അഞ്ചാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് ഈ‌ സീസണിൽ. ജവഹറിനെതിരെ ലിൻഷയുടെ മൂന്നാം ജയമാണിത്.

മറ്റു മത്സര ഫലങ്ങൾ;

ഇരിക്കൂർ;

എഫ് സി തിരുവനന്തപുരം 0-0 ജയ തൃശ്ശൂർ (തിരുവനന്തപുരം ടോസിൽ ജയിച്ചു)

കുന്നംകുളം;

ജിംഖാന തൃശൂർ 0-4 സ്കൈ ബ്ലൂ

കൊണ്ടോട്ടി;

സബാൻ 1-3 എ വൈ സി

തളിപ്പറമ്പ്;

പറശ്ശിനി ബ്രദേഴ്സ് 3-0 ഹിറ്റാച്ചി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ലക്കി സോക്കർ ആലുവ ഫൈനലിൽ

ഒതുക്കുങ്ങലിൽ നടക്കുന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെവൻസിൽ ലക്കി സോക്കർ ആലുവ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലിലും ശാസ്താ മെഡിക്കൽസ് തൃശൂരിനെ തോൽപ്പിച്ചാണ് ലക്കി സോക്കർ ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്നത്തെ ജയം.

ആദ്യ പാദ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലക്കി സോക്കർ വിജയിച്ചിരുന്നു. നാളെ നടക്കുന്ന ഫൈനലിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ ആണ് ലക്കി സോക്കറിന്റെ എതിരാളികൾ. ഉഷാ എഫ് സി തൃശ്ശൂരിനെ തോൽപ്പിച്ചാണ് സബാൻ ഫൈനലിൽ എത്തിയത്.

സബാൻ കോട്ടകലിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്. കൊപ്പം അഖിലേന്ത്യാ സെവൻസിൽ കഴിഞ്ഞ ആഴ്ച സബാൻ കിരീടം ഉയർത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെവൻസ് റാങ്കിംഗ്; പുതുവർഷത്തിലും ലിൻഷ മണ്ണാർക്കാട് ഒന്നാമത് തുടരുന്നു

സെവൻസ് സീസൺ തുടങ്ങി രണ്ടാം മാസത്തെ റാങ്കിംഗ് പട്ടിക പുറത്ത് ഇറങ്ങിയപ്പോഴും ഒന്നാമത് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തന്നെ. കഴിഞ്ഞ സീസണിൽ റാങ്കിംഗ് പട്ടിക അടക്കിവാണ പല വമ്പൻ ടീമുകളെയും പിറകിലാക്കിയാണ് ഈ‌ സീസണിലെ ലിൻഷയുടെ കുതിപ്പ്.

31 മത്സരങ്ങളിൽ നിന്നായി 69 പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള ലിൻഷാ മെഡിക്കൽസിന് ഉള്ളത്. ഒരു കിരീടവും ലിൻഷ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. എടത്തനാട്ടുകരയിലായിരുന്നു ലിൻഷയുടെ കിരീടം. 30 മത്സരങ്ങളിൽ 59 പോയന്റുമായി ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളികാവാണ് റാങ്കിംഗിൽ രണ്ടാമതായുള്ളത്. 26 മത്സരങ്ങളിൽ നിന്നായി 56 പോയന്റുള്ള സ്മാക്ക് മീഡിയ സബാൻ കോട്ടക്കലാണ് മൂന്നാമത്.

കഴിഞ്ഞ സീസൺ ഉടനീളം റാങ്കിംഗ് അടക്കിവാണിരുന്ന അൽ മദീന ചെർപ്പുള്ളശ്ശേരി അഞ്ചാമതും മഞ്ചേരിയുടെ ശക്തികളായ ഫിഫാ മഞ്ചേരി എട്ടാമതുമാണ് ടേബിളിൽ. സോക്കർ സിറ്റിയും ഫാൻപോർട്ടും സംയുക്തമായാണ് സെവൻസ് റാങ്കിംഗ് ഒരുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്റർ യുണൈറ്റഡിന് ജനുവരിയും കടുപ്പം തന്നെ

കഴിഞ്ഞ വർഷത്തിന്റെ അവസാനം വളരെ‌ മോശമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനും ഹോസെ മൗറീന്യോക്കും. 2017 അവസാനം നടന്ന നാലു മത്സരങ്ങളിലും മൗറീന്യോയുടെ ടീമിന് ജയം കണ്ടെത്താൻ കഴിഞ്ഞില്ല. 2018ന്റെ തുടക്കവും മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പമാകില്ല.

ഇന്ന് എവർട്ടണെതിരെയാണ് മാഞ്ചസ്റ്ററിന്റെ ഈ വർഷത്തെ ആദ്യ മത്സരം. എവേ മത്സരമാണ് എന്നതും പരിക്ക് കാരണം പ്രമുഖ കളിക്കാർ ഇറങ്ങുന്നില്ല എന്നതും വർഷാരംഭത്തിൽ തന്നെ യുണൈറ്റഡിന് പോയന്റ് നഷ്ടപ്പെടാനുള്ള സാധ്യതകൾ കാണിക്കുന്നു. സ്റ്റോക്ക് സിറ്റി, ബേൺലി, ടോട്ടൻഹാം എന്നിവരാണ് മാഞ്ചസ്റ്ററിന്റെ ജനുവരി മാസത്തിലെ മറ്റു പ്രീമിയർ ലീഗ് മത്സരങ്ങൾ. ഇതിൽ ടോട്ടൻഹാം മത്സരം എവേ ആണ് എന്നതുകൊണ്ട് കടുപ്പം കൂടും. മികച്ച ഫോമിലുള്ള ബേൺലിക്കെതിരായ മത്സരവും എവേ ആണ്.

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ ജനുവരി 6ന് യുണൈറ്റഡ് ഡെർബി കൗണ്ടിയേയും നേരിടുന്നുണ്ട്. ജയിക്കുകയാണെങ്കിൽ ഈ മാസം തന്നെ എഫ് എ കപ്പ് നാലാം റൗണ്ടിലും യുണൈറ്റഡ് ഇറങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിലയൻസ് യൂത്ത് ഫുട്ബോൾ; ബസേലിയോസ് കോട്ടയം സെമി ഫൈനലിൽ

റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് 2017 ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ ബസേലിയോസ് കോളേജ് കോട്ടയം സെമി ഫൈനലിൽ. കോളേജ് ബോയ്സിന്റെ വിഭാഗത്തിലാണ് ബസേലിയോസ് സെമിയിലേക്ക് പ്രവേശിച്ചത്. സാകിർ ഹുസൈൻ കോളേജ് ഡെൽഹിയെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ന് തോൽപ്പിച്ചതോടെയാണ് ബസേലിയോസിന്റെ സെമി പ്രവേശനം ഉറപ്പായത്.

മത്സരത്തിന്റെ 41ആം മിനുട്ടിൽ സൽമാൻ കെ ആണ് ബസേലിയോസിനു വേണ്ടി ഗോൾ നേടിയത്. ജയത്തോടെ എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബസേലിയോസ് സെമിയിലേക്ക് കടന്നത്. മൂന്നു മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയന്റാണ് ബസേലിയോസ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിസൾട്ട് നോക്കാതെ ബ്ലാസ്റ്റേഴ്സിനൊപ്പം നിൽക്കാൻ മഞ്ഞപ്പടയോട് ബെംഗളൂരു കോച്ച്

ബെംഗളൂരു എഫ് സിയുടെ പരിശീലകനായ ആൽബർട്ട് റോക്കയെ ഇന്നലെ തെല്ലൊന്നുമല്ല ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ഭുതപ്പെടുത്തിയത്. തന്റെ ടീമിനായി കിലോമീറ്ററുകൾ സഞ്ചരിച്ച് എത്തിയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ അഭിനന്ദിക്കും മുന്നേ റോക്ക അഭിനന്ദിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ആയിരുന്നു. ഇത്രയും വലിയ പിന്തുണ നൽകി ഫുട്ബോളിനെ സജീവമാക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിനന്ദനം എന്നാണ് റോക്ക ഇന്നലെ മത്സര ശേഷം പറഞ്ഞത്.

മത്സരഫലം എന്തായാലും ഈ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം നിൽക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ബെംഗളൂരു ബോസ് പറഞ്ഞു. 4 വർഷമായി ഫലം നോക്കാതെ ബെംഗളൂരു ആരാധകർ ബെംഗളൂരു എഫ് സിയുടെ കൂടെ ഉണ്ടെന്നും അതുപോലെ മഞ്ഞപ്പടയും തുടരണം എന്നാണ് റോക്ക പറഞ്ഞത്.

ഇന്നലത്തെ വിജയം തനിക്ക് അത്യാവശ്യമായിരുന്നു എന്നും. ബെംഗളൂരു ആരാധകർ അത് അർഹിക്കുന്നു എന്ന് റോക്ക കൂട്ടിചേർത്തു. ഫുട്ബോൾ ആരാധകരില്ലാതെ ഒന്നുമല്ല എന്നും റോക്ക പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോകുലത്തെ രക്ഷിക്കാൻ ഒഡാഫ വരുന്നു

ഐ ലീഗ് കണ്ട മികച്ച സ്ട്രൈക്കേർസിൽ ഒരാളായ ഒഡാഫ ഒകേലി വീണ്ടും ഐ ലീഗിലേക്ക് തിരിച്ച് എത്തുന്നു. ആദ്യ സീസണിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സിയുടെ ജേഴ്സിയിലാകും ഒഡാഫയെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വീണ്ടും കാണാൻ കഴിയുക.

ടീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് വിദേശ താരങ്ങൾ പരിക്ക് കാരണം ടീം വിടാൻ തീരുമാനിച്ചത് ഗോകുലത്തിന് കനത്ത തിരിച്ചടി ആയ സന്ദർഭത്തിലാണ് ഈ പഴയ നൈജീരിയൻ പടക്കുതിരിയ്ക്ക് കോഴിക്കോടിന്റെ മണ്ണിലേക്ക് ക്ഷണം നൽകിയത്. പഴയ പ്രതാപം ഒഡായ്ക്ക് ഇപ്പോയില്ലാ എങ്കിലും ഗോകുകത്തിന്റെ മുൻനിരയിൽ അത്യാവിശ്യമായ ഫിനിഷിംഗ് ടച്ച് ഒഡാഫ നൽകുമെന്ന് പ്രതീക്ഷിക്കാം.

അവസാനമായി ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ സതേൺ സമിറ്റിക്ക് വേണ്ടിയാണ് ഒഡാഫ കളിച്ചത്. ആറു മാസത്തോളമായി ഒഡാഫ കളത്തിന് പുറത്താണ്. മുമ്പ് മൂന്നു തവണ ഐലീഗിലെ ടോപ്പ് സ്കോററായിട്ടുണ്ട് ഒഡാഫ. ചർച്ചിലിനൊപ്പം ഐ ലീഗ് കിരീടവും നേടിയിട്ടു‌ണ്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചതോടെ ഒഡാഫയുടെ സൈനിംഗ് നടപടികൾ ഉടൻ പൂർത്തിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കലിപ്പ് അടങ്ങുന്നില്ല എന്നിട്ടല്ലെ കപ്പ്

കേരള ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിക്കുന്നത്. കലിപ്പ് അടക്കണം കപ്പ് അടിക്കണം എന്നു പറഞ്ഞു പുതിയ സീസണായി ഒരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസൺ പകുതിയോടടുക്കുമ്പോഴും ഒരു താളവും കളത്തിൽ കിട്ടിയിട്ടില്ല എന്നതാണ് സത്യം. 8 മത്സരങ്ങളിൽ വെറും 1 ജയം മാത്രമെ ഉള്ളൂ എന്നത് തന്നെ ആരുടെയും കലിപ്പ് അടക്കാൻ റെനെ മുളൻസ്റ്റീനും സംഘത്തിനും ഇതുവരെ ആയിട്ടില്ല എന്നതിന് തെളിവാണ്.

കഴുത്ത് അറ്റ് വീണാലും ബ്ലാസ്റ്റേഴ്സിനു വേണ്ടി ശബ്ദം മുഴക്കുന്ന ആരാധകർ മാത്രമാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ കപ്പടിക്കണം എന്ന രണ്ടാമത്തെ ആഗ്രഹത്തിന് ജീവൻ ബാക്കിയുണ്ടാകാനുള്ള ഒരേയൊരു കാരണം. എന്ത് നടന്നാലും അഹങ്കരിക്കാൻ ആരാധകർ ഉണ്ട് എന്ന മയക്കത്തിലാണോ കളിക്കാർ എന്നതാണ് ചോദ്യം.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ ഇത്തിരി തപ്പി തടഞ്ഞപ്പോഴും ടീമിനു വേണ്ടി മയ്യും മനസ്സും മറന്ന് കളിക്കുന്ന കുറേ കളിക്കാർ ടീമിനൊപ്പം ഉണ്ടായിരുന്നു. ഹെങ്ബർട്ടിനു ക്യാപ്റ്റൻ ഹ്യൂസിനും ഉൾപ്പെടെയുള്ളവർ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതും അതുകൊണ്ടാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ‌ സീസണിൽ ഇതുവരെ കളത്തിൽ ആ ആത്മാർത്ഥത കാണാനില്ല.

ഒരു കൂട്ടം മടിയന്മാരെ പോലെയാണ് കളിക്കാർ കളിക്കുന്നത്. ഒരു ഗോളിന് പിറകിൽ ആയാൽ പോലും പന്തുമായി മുന്നേറാനുള്ള ആവേശമോ 50-50 പന്തുകൾ വിജയിക്കാനുള്ള ശ്രമോ ബ്ലാസ്റ്റേഴ്സിന്റെ ടീമിൽ നിന്ന് കാണാനില്ല. കളി കഴിഞ്ഞും കളിക്കു മുന്നേയും സാമൂഹിക മാധ്യമങ്ങളിൽ ആരാധകരെ‌ നല്ലതു പറഞ്ഞാൽ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന ആശ്വാസത്തിലാണ് കളിക്കാർ എന്നു തോന്നും.

ഒരുപാട് പ്രതീക്ഷയോടെ എത്തിയ റെനെ മുളൻസ്റ്റീനും കാര്യമായ ചലനങ്ങൾ ഫുട്ബോൾ സ്റ്റൈലിൽ പോലും ബ്ലാസ്റ്റേഴ്സ് ടീമിൽ കൊണ്ടുവരാൻ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം. മിഡ്ഫീൽഡിൽ ഒരു നല്ല കൂട്ടുകെട്ട് കണ്ടെത്താൻ വരെ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ആയില്ല. ഡിഫൻഡറായ കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന ബ്രൗണിനെ മിഡ്ഫീൽഡിൽ കൊണ്ടുവരേണ്ട ഗതികേടിലാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സ്.

എട്ടാമത്തെ സൈനിംഗ് ആയ വിദേശ മിഡ്ഫീൽഡർ എത്തുന്നതോടെ മിഡ്ഫീൽഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നു കരുതാം, എന്നാലും കിടക്കുന്നു ഒരായിരം പ്രശ്നങ്ങൾ വേറെയും. ഏറ്റവും കൂടുതൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വെറുത്തിരുന്ന ബെംഗളൂരുവിനോട് വളരെ ദയനീയമായി പരാജയപ്പെട്ടിട്ടും ആരാധകർ പിറകിൽ ഉണ്ടെങ്കിൽ അവർ ഇതിലും മികച്ചത് അർഹിക്കുന്നു കേരള ബ്ലാസ്റ്റേഴ്സ്.

എതിരാളികളൊക്കെ വന്നു അത്ഭുതപെട്ട്, ബഹുമാനിക്കുകയും നന്ദി പറയുകയും ചെയ്ത ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടത്തിനോട് ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരും ഇത്തിരി ബഹുമാനവും നന്ദിയും കാണിക്കണം. കാണിച്ച് തുടങ്ങണം. ഇല്ലായെങ്കിൽ കലിപ്പ് പോലും അടങ്ങില്ല കപ്പ് അവിടെ നിക്കട്ടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രീമിയർ ലീഗിൽ ഫെർഗൂസണെ മറികടന്ന് വെങ്ങറാശാൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു റെക്കോർഡിന് കൂടെ ആഴ്സണൽ മാനേജർ വെങ്ങർ ഉടമയായിരിക്കുക ആണ്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരിശീലിപ്പിച്ച മാനേജർ എന്ന റെക്കോർഡാണ് ഇന്നലത്തെ മത്സരത്തോടെ വെങ്ങർ സ്വന്തമാക്കിയത്. മത്സരത്തിൽ ആഴ്സണൽ അവസാന നിമിഷത്തിൽ വഴങ്ങിയ പെനാൾട്ടി കാരണം ജയം വെങ്ങറിന് അന്യം നിന്നു.

ഇന്നലത്തെ മത്സരത്തോടെ 811 മത്സരങ്ങളിൽ വെങ്ങർ ആഴ്സണലിനെ പരിശീലിപ്പിച്ചു. 810 മത്സരങ്ങൾ പരിശീലിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ മാനേജർ സർ അലക്സ് ഫെർഗൂസന്റെ റെക്കോർഡാണ് വെങ്ങർ ഇതോടെ മറികടന്നത്.

ഹാരി റെഡ്നാപ്പ് 641 മത്സരങ്ങൾ, ഡേവിഡ് മോയെസ് 508 മത്സരങ്ങൾ, ബിഗ് സാം 495 മത്സരങ്ങൾ എന്നിവരാണ് വെങ്ങറിനും ഫെർഗൂസണും പിറകിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സലായുടെ കുതിപ്പിന് പരിക്കിന്റെ കുരുക്ക്

ലിവർപൂൾ ഫോർവേഡ് മൊഹമ്മദ് സലായ്ക്ക് പരിക്ക്. ഇന്ന് നടക്കുന്ന ബേൺലിക്കെതിരായ മത്സരത്തിന് സലാഹ് ഉറപ്പായും ഇറങ്ങില്ല എന്നാണ് റിപ്പോർട്ടുകൾ. മികച്ച ഫോമിലുള്ള സലാഹ് കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ഇരട്ട ഗോളുകളുമായി ലിവർപൂളിനെ ജയത്തിലേക്ക് നയിച്ചിരുന്നു.

ആ മത്സരത്തിനിടെയാണ് സലായ്ക്ക് പരിക്കേറ്റതും. മുട്ടിന് പരിക്കേറ്റ താരം ഇന്ന് മാത്രമായിരിക്കില്ല പുറത്ത് ഇരിക്കുക. രണ്ടാഴ്ചയോളം സലാഹ് പുറത്തിരിക്കേണ്ടി വരുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരുന്ന വാരാന്ത്യത്തിൽ എവർട്ടണെയും അതിനു പിറകിൽ മാഞ്ചസ്റ്റർ സിറ്റിയേയും നേരിടാനുള്ള ലിവർപൂളിന് സലായുടെ പരിക്ക് വലിയ തിരിച്ചടിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version