ആര് പിടിച്ചുകെട്ടും മുംബൈയെ!!! തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഹര്‍മ്മന്‍പ്രീതും സംഘവും
യുപി വാരിയേഴ്സ് നൽകിയ 160 റൺസ് വിജയ ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ മറികടന്ന് മുംബൈ ഇന്ത്യന്‍സ്. വനിത പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുപി 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് നേടിയത്.
മുംബൈയ്ക്കായി യാസ്തിക ഭാട്ടിയ 27 പന്തിൽ 42 റൺസ് നേടി മിന്നും തുടക്കം നൽകിയെങ്കിലും താരത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 58/0 എന്ന നിലയിൽ നിന്ന് മുംബൈ 58/2 എന്ന നിലയിലേക്ക് വീണുവെങ്കിലും നാറ്റ് സ്കിവര്‍ – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് 106 റൺസ് നേടി മുംബൈയെ വിജയത്തിലേക്ക് നയിച്ചു.
ഹര്‍മ്മന്‍പ്രീത് കൗര്‍ 33 പന്തിൽ 53 റൺസ് നേടിയപ്പോള്‍ നത്താലി സ്കിവര്‍ 31 പന്തിൽ 45 റൺസ് നേടി. ഇരുവരും അപരാജിതരായി നിന്നാണ് മുംബൈയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.