ഇവ ജോവിച്ചിനെ കീഴടക്കി കോക്കോ ഗോഫ്; യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു

അമേരിക്കൻ ടെന്നീസ് സൂപ്പർ താരം കോക്കോ ഗോഫ് യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. തകർപ്പൻ ഫോമിൽ തുടരുന്ന ഗോഫ് നേരിട്ടുള്ള സെറ്റുകൾക്ക് ഐവ ജോവിച്ചിനെ കീഴടക്കിയാണ് അവസാന എട്ടിലേക്ക് കുതിച്ചത്. സ്കോർ: 6-1, 6-4. 2023 ന് ശേഷം ആദ്യമായാണ് താരം യുഎസ് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്.
കരിയറിലെ മികച്ച ഫോമിലൂടെ കടന്നുപോകുന്ന ഗോഫിന്റെ തുടർച്ചയായ 10-ാം വിജയമാണിത്. ടൂർണമെന്റിൽ തുടർച്ചയായി 19 സെറ്റുകൾ സ്വന്തമാക്കിയ ഗോഫ്, ഈ വർഷം ഐവ ജോവിച്ചിനെതിരായ രണ്ടാം വിജയവും സ്വന്തമാക്കി. കരിയറിലെ 12-ാം ഗ്ലാൻഡ് സ്ളാം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച താരം 2026 സീസണിലെ തന്റെ 45-ാം വിജയത്തോടെ കിരീട പ്രതീക്ഷകൾ ശക്തമാക്കിയിരിക്കുകയാണ്.