യുഎസ് ഓപ്പൺ സെമി ഫൈനലിൽ പ്രവേശിച്ച് അലക്സാണ്ടർ സ്വെരേവ്; ഒരു സീസണിലെ നാല് ഗ്രാന്റ് സ്ലാമുകളിലും സെമി നേട്ടമെന്ന അപൂർവ്വ നേട്ടം
![Resizedimage 2026 09 10 10 58 14 3155[1]](https://fanport.in/wp-content/uploads/2026/09/ResizedImage_2026-09-10_10-58-14_31551.avif)
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് സെമി ഫൈനലിൽ പ്രവേശിച്ച് ജർമ്മൻ താരം അലക്സാണ്ടർ സ്വെരേവ്. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നെതർലാൻഡ്സിന്റെ ബോട്ടിക് വാൻ ഡി സാൻഡ്ഷുൾപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് താരം സെമി ടിക്കറ്റ് ഉറപ്പാക്കിയത്. 6-2, 7-5, 6-1 എന്ന സ്കോറവനായിരുന്നു സ്വെരേവിന്റെ തകർപ്പൻ വിജയം. 2021 ന് ശേഷം ആദ്യമായാണ് സ്വെരേവ് യുഎസ് ഓപ്പണിന്റെ അവസാന നാലിലെത്തുന്നത്.
ഈ വിജയത്തോടെ 2026 സീസണിലെ നാല് ഗ്രാന്റ് സ്ലാം ടൂർണമെന്റുകളിലും സെമി ഫൈനൽ യോഗ്യത നേടുക എന്ന അപൂർവ്വവും ചരിത്രപരവുമായ നേട്ടത്തിനും സ്വെരേവ് അർഹനായി. തന്റെ കരിയറിലെ 13-ാം ഗ്രാന്റ് സ്ലാം സെമി ഫൈനലിലേക്ക് കടന്ന താരത്തിന്റെ ഈ വർഷത്തെ 51-ാം വിജയമായിരുന്നു ഇത്.
സ്വെരേവിനൊപ്പം കരൻ ഖച്ചനോവ്, ഫ്രാൻസിസ് തിയാഫോ, ബെൻ ഷെൽട്ടൺ എന്നിവരാണ് ഈ വർഷത്തെ യുഎസ് ഓപ്പൺ പുരുഷ വിഭാഗം സെമി ഫൈനലിൽ എത്തിയ മറ്റ് താരങ്ങൾ. സെമി ഫൈനൽ പോരാട്ടത്തിൽ കരൻ ഖച്ചനോവാണ് സ്വെരേവിന്റെ എതിരാളി. ഫ്രാൻസിസ് തിയാഫോയും ബെൻ ഷെൽട്ടണും തമ്മിൽ മാറ്റുരയ്ക്കുന്ന രണ്ടാം സെമി ഫൈനൽ ആതിഥേയരായ അമേരിക്കൻ ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കും.