U-15 സാഫ് കപ്പ്, ചാമ്പ്യന്മാരെയും തകർത്തു, ഇനി ഫൈനൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 15 സാഫ് കപ്പിൽ ഇന്ത്യക്ക് നാലാം വിജയം. ന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ ആണ് ഇന്ത്യൻ കുട്ടികൾ വൻ മാർജിനിൽ തോൽപ്പിച്ചത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലി ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. നേരത്തെ നേപ്പാളിനെയും ശ്രീലങ്കയെയും എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഭൂട്ടാനിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു.

ഇന്ന് ഹാട്രിക്കുമായി ഹിമാൻഷുവാണ് ഇന്ത്യയുടെ മികച്ച താരമായത്. കഴിഞ്ഞ മത്സരത്തിലും ഹിമാൻഷു ഹാട്രിക്ക് നേടിയിരുന്നു. ഹിമാൻഷുവിന്റെ മൂന്ന് ഗോളുകളും ഒരുക്കിയത് ഐസാക് ആയിരുന്നു. ഷുബോ പോൾ ആണ് ഇന്ത്യയുടെ നാലാം ഗോൾ നേടിയത്. നാലു മത്സരങ്ങളിൽ 12 പോയന്റുമായി ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് എത്തി. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത നേപ്പാൾ ആയിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഓഗസ്റ്റ് 31നാണ് ഫൈനൽ.