മത്സരിക്കാൻ ഇനിയും വരാം, അപ്പോഴും തോല്പിക്കുമെന്നു മഗ്രഗോറിനോട് ഫ്ലോയിഡ് മെയ്വെദറിന്റെ വെല്ലുവിളി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എഫ്.സിയിൽ നിന്നു വിരമിക്കുന്ന ഇതിഹാസതാരം കോണർ മഗ്രഗോറിനെ വെല്ലുവിളിച്ച് ലോക ഹെവി വെയ്റ്റ് ബോക്‌സിങ് ജേതാവ് ആയിരുന്ന ഫ്ലോയിഡ് മെയ്വെദർ. വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടുള്ള മക്രഗോറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ അടിയിൽ ആണ് മെയ്വെദറിന്റെ വെല്ലുവിളി. മുമ്പ് 2017 ൽ ഇരുതാരങ്ങളും ലാസ് വേഗാസിൽ ഏറ്റുമുട്ടിയപ്പോൾ മെയ്വെദർ ആണ് ജയം കണ്ടത്.

ഇതിഹാസതാരം മൈക്ക് ടൈസനോട് രണ്ടാമതൊരു മത്സരമുണ്ടായാൽ തന്നെ തോൽപ്പിക്കാൻ ആവും എന്നു മഗ്രഗോർ പറഞ്ഞില്ലേ എന്നു ചോദിച്ച മെയ്വെദർ, വിരമിക്കൽ പ്രഖ്യാപിച്ചതിനെയും ചെറുതായി പരിഹസിച്ചു. തുടർന്ന് ഏറ്റവും മികച്ച താരത്തെ തോൽപ്പിക്കാൻ ആണ് ആഗ്രഹം എങ്കിൽ തിരിച്ചു വന്നു തന്നോട് പൊരുതാൻ ബോക്‌സിങ് താരം ഐറിഷ് താരത്തെ വെല്ലുവിളിച്ചു. എന്നാൽ അപ്പോഴും താൻ മഗ്രഗോറിനെ വീണ്ടും തോൽപ്പിക്കാൻ കാത്തിരിക്കും എന്നും മെയ്വെദർ കുറിച്ചു. വെല്ലുവിളികളെ എന്നും സ്വീകരിക്കാറുള്ള മഗ്രഗോർ ഈ വെല്ലുവിളിയോട് എങ്ങനെ പ്രതികരിക്കും എന്നു കാത്തിരുന്നു കാണാം. വീണ്ടും ഒരിക്കൽ രണ്ടുപേരും നേർക്കുനേർ വന്നാൽ ആരാധകർക്ക് അത് വലിയ ആവേശം ആവും.