Transfer

അൽ നസർ ഗോൾകീപ്പർ ഒസ്പിന തന്റെ ആദ്യ ക്ലബിലേക്ക് മടങ്ങി

അൽ നസറിന്റെ ഗോൾ കീപ്പറായ ഡേവിഡ് ഒസ്പിന ഇനി കൊളംബിയയിൽ. കൊളംബിയൻ ക്ലബായ അത്ലറ്റിക് ഇന്റാനാഷണോൾ ആണ് ഓസ്പിനയെ സൈൻ ചെയ്തത്. ഒസ്പിന ഫുട്ബോൾ കരിയർ ആരംഭിച്ച ക്ലബായിരുന്നു ഇത്. 2008വരെ താരം അവിടെ ആയിരുന്നു കളിച്ചിരുന്നത്. ഈ സീസണോടെ താരത്തിന്റെ അൽ നസറിലെ കരാർ അവസാനിച്ചിരുന്നു.

Picsart 24 06 16 11 20 28 388

2022ൽ ആയിരുന്നു നാപോളി വിട്ട് ഒസ്പിന അൽ നസറിൽ എത്തിയത്. 2018 മുതൽ ഒസ്പിന നാപോളിയിൽ ഉണ്ടായിരുന്നു. നേരത്തെ അഞ്ച് വർഷത്തോളം ആഴ്സണലിന് ഒപ്പം ഉണ്ടായിരുന്ന ഗോൾ കീപ്പറാണ്. ആഴ്സണലിൽ ഒസ്പിന ഒരിക്കലും ഒന്നാം ഗോൾ കീപ്പർ ആയിരുന്നില്ല. കൊളംബിയക്ക് വേണ്ടി നൂറിലധികം മത്സരങ്ങൾ ഒസ്പിന കളിച്ചിട്ടുണ്ട്.