FeaturedTransfer

ഹകീമി ഇനി ഇന്റർ മിലാനിൽ, റയൽ വിറ്റത് 45 മില്യണ്

ഡോർട്മുണ്ടിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച റൈറ്റ് ബാക്ക് അഷ്റഫ് ഹകീമിയെ ഇന്റർ മിലാൻ സ്വന്തമാക്കി. താരം ഇന്ന് മിലാനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കി. ഹകീമിയുടെ യഥാർത്ഥ ക്ലബായ റയൽ മാഡ്രിഡുമായി 45 മില്യൺ കരാർ ധാരണയിൽ എത്താൻ ഇന്റർ മിലാനായി. താരത്തിന് ഉയർന്ന വേതനം തന്നെ നൽകാനും ഇന്റർ മിലാൻ തയ്യാറായി.

റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു ഹകീമി ജർമ്മനിയിൽ ഡോർട്മുണ്ടിനായി അവസാന രണ്ട് വർഷം കളിച്ചത്. ഈ സീസൺ കഴിഞ്ഞാൽ ഹകീമി തിരികെ റയലിൽ എത്താൻ ആയിരുന്നു പദ്ധതി ഇട്ടത്. എന്നാൽ റയൽ മാഡ്രിഡ് ഹകീമിയെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഡോർട്മുണ്ടിൽ ഗോൾ അടിച്ചും ആസിസ്റ്റുകൾ ഒരുക്കിയും ഗംഭീരമായ രണ്ട് വർഷങ്ങളാണ് ഹകീമിക്ക് കഴിഞ്ഞ് പോയത്. സിദാന് ഹകീമിൽ വലിയ താലപര്യമില്ലാത്തതാണ് താരത്തിന്റെ ഇറ്റലിയിൽ എത്തിച്ചിരിക്കുന്നത്.