Transfer

ആഴ്സണൽ ഡിഫൻഡർ ഫുൾഹാമിൽ

ആഴ്സണൽ ഡിഫൻഡർ കാലം ചേമ്പേഴ്സ് ഫുൾഹാമിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം ഫുൾഹാമിൽ എത്തുന്നത്.

സെന്റർ ബാക് പൊസിഷനിൽ കളിക്കുന്ന താരത്തിന് റൈറ്റ് ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ എന്നീ റോളുകളിലും കളിക്കാനാകും. 23 വയസുകാരനായ താരം സൗതാംപ്ടൻ അകാദമിയിലൂടെയാണ് സീനിയർ ടീമിലേക്ക് എത്തുന്നത്. 2014 ൽ ആഴ്സണലിലേക്ക് മാറിയ താരം പക്ഷെ 2017/ 2018 സീസണിൽ മിഡിൽസ്ബറോയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial