ഫ്രഞ്ച് അത്ഭുത താരം മാതിസ് ടെൽ ഇനി ബയേണിൽ
ബയേൺ ഒരു വലിയ യുവതാരത്തെ കൂടെ സ്വന്തമാക്കി. 17കാരനായ ഫ്രഞ്ച് വണ്ടർ കിഡ് മാതിസ് ടെൽ ആണ് ബയേണിൽ എത്തുന്നത്. ഫ്രഞ്ച് ക്ലബായ റെന്നെയുടെ താരത്തെ 20 മില്യൺ യൂറോ നൽകിയാണ് ബയേൺ സ്വന്തമാക്കുന്നത്. 8 മില്യൺ യൂറോയോളം ആഡ് ഓണായും റെന്നെക്ക് ബയേൺ നൽകും. 2027വരെയുള്ള കരാർ യുവതാരം ബയേണിൽ ഒപ്പുവെച്ചു.
🗣️ "I'm very excited. #FCBayern is one of the best clubs in the world!"#ServusTel #MiaSanMia pic.twitter.com/GzMcUAmrfE
— FC Bayern (@FCBayernEN) July 26, 2022
വിംഗറായും സ്‌ട്രൈക്കറായും കളിക്കാൻ കഴിവുള്ള ഈ യുവതാരം റെന്നസിന്റെ ആദ്യ ടീമിനായി 10 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഫ്രാൻസിന്റെ അണ്ടർ 17, അണ്ടർ 18 ദേശീയ ടീമുകളിൽ മികവു തെളിയിച്ച കളിക്കാരനാണ് ടെൽ. തന്റെ രാജ്യത്തിനായി 15 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ താരം നേടിയിട്ടുണ്ട്.