Transfer

ആഞ്ചലീനോ റോമയിലേക്ക്

ലീപ്‌സിഗ് ഡിഫൻഡർ ആഞ്ചെലിനോയെ റോമ സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിൽ ആണ് റോമ ആഞ്ചലീനോയെ സ്ക്വാഡിലേക്ക് എത്തിക്കുന്നത്. സ്പാനിഷ് ഫുൾബാക്ക് ഗലാറ്റസരെയിൽ ആയിരുന്നു ഈ സീസണിൽ ഇതുവരെ കളിച്ചത്. ലോൺ കഴിഞ്ഞ് 5 മില്യൺ യൂറോ നൽകി താരത്തെ റോമക്ക് വാങ്ങാനും ആകും.

20240129 142033

ആഞ്ചലീനോയ്ക്ക് ഇറ്റലിയിലേക്ക് എത്തി ഉടൻ മെഡിക്കൽ പൂർത്തിയാക്കും. മുൻ മാഞ്ചസ്റ്റർ സിറ്റി താരമാണ്. 27കാരനായ താരം ഹൊഫൻഹെയിം, ജിറോണ, മയോർക, പി എസ് വി ഐന്തോവൻ എന്നീ ക്ലബുകൾക്ക് ആയും കളിച്ചിട്ടുണ്ട്.