വിംബിൾഡൺ ഇത്തവണ ഇല്ല, കൊറോണ കാരണം ടൂർണമെന്റ് ഉപേക്ഷിച്ചു

- Advertisement -

കൊറോണ വൈറസ് ഭീതി തുടരുന്ന സാഹചര്യത്തിൽ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചു. ജൂൺ 28 മുതൽ ജൂലൈ 11 വരെ ആയിരുന്നു ഇത്തവണത്തെ വിംബിൾഡൻ ടെന്നീസ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ വിംബിൾഡൺ നടത്താൻ ഒരു സാഹചര്യത്തിലുമാകില്ല എന്ന് അധികൃതർ അറിയിച്ചു.

താരങ്ങൾ, കളി കാണാൻ വരുന്നവർ, ഇതിനായി ജോലി ചെയ്യുന്നവർ എന്നിവരുടെയൊക്കെ സുരക്ഷയാണ് പ്രധാനം എന്നും അതുകൊണ്ട് ടൂർണമെന്റു ഉപേക്ഷിച്ചെ മതിയാകു എന്നും അധികൃതർ പറഞ്ഞു. നേരത്തെ ഫ്രഞ്ച് ഓപ്പൺ മാറ്റിവെച്ചിരുന്നു. ഫ്രഞ്ച് ഓപ്പണും ഉപേക്ഷിക്കും എന്നാണ് വാർത്തകൾ വരുന്നത്.

Advertisement