പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് 25 ലക്ഷം സംഭാവന ചെയ്ത് എ ഐ എഫ് എഫ്

- Advertisement -

കൊറോണ ഭീതിയിൽ രാജ്യം നിൽക്കുന്ന അവസ്ഥയിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയറിലേക്ക് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വലിയ തുക തന്നെ സംഭാവന ചെയ്തു. 25 ലക്ഷമാണ് എ ഐ എഫ് എഫ് സംഭാവന ചെയ്തത്. ഗവണ്മെന്റിനെ സഹായിക്കേണ്ട സമയമാണ് ഇപ്പോൾ എന്ന് എ ഐ എഫ് എഫ് പത്ര കുറിപ്പിൽ പറഞ്ഞു.

എ ഐ എഫ് എഫിന്റെ എല്ലാ തൊഴിലാളുകളും ഇപ്പോൾ വർക്ക് ഫ്രം ഹോം ആണ് ചെയ്യുന്നത് എന്നും എ ഐ എഫ് എഫ് അറിയിച്ചു.

Advertisement