“നേരത്തെ വിചാരിച്ചതിനേക്കാൾ രണ്ടു വർഷം കരിയറിന്റെ നീളം കൂട്ടും” – ഡിബ്രുയിൻ

- Advertisement -

കൊറോണ കാരണം ഫുട്ബോൾ കാലം നഷ്ടപ്പെട്ടതിനാൽ താൻ രണ്ടു വർഷം അധികം ഫുട്ബോൾ കളിക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റി താരം കെവി ഡി ബ്രുയിൻ. താൻ തന്റെ ജീവിത പങ്കാളിയോട് ഈ കാര്യം സംസാരിച്ചിരിക്കുകയാണ് എന്ന് ഡി ബ്രുയിൻ പറഞ്ഞു. നേരത്തെ താൻ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ സമയം ഇനി ഫുട്ബോൾ കളിക്കും. ബെൽജിയം താരം പറഞ്ഞു.

ഫുട്ബോൾ കളത്തിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഫുട്ബോൾ അല്ല കാര്യം എന്നും ഇപ്പോൾ പ്രധാനം ജനങ്ങളുടെ ആരോഗ്യമാണെന്നും ഡിബ്രുയിൻ പറഞ്ഞു. എല്ലാവരും സുരക്ഷിതരായി ഇരിക്കണം എന്നും ഡിബ്രുയിൻ പറഞ്ഞു.

Advertisement