യു.എസ് ഓപ്പൺ വനിത ഡബിൾസ് കിരീടം സബലെങ്ക – മെർട്ടൻസ് സഖ്യത്തിന്

യു.എസ് ഓപ്പൺ വനിത ഡബിൾസ് കിരീടം ഉയർത്തി നാലാം സീഡ് ആയ ബെൽജിയം താരം എൽസി മെർട്ടൻസ്, ബെലാറസ് താരം സബലെങ്ക സഖ്യം. 8 സീഡ് ആയ ഓസ്‌ട്രേലിയയുടെ മുൻ സിംഗിൾസ് ഗ്രാന്റ്‌ സ്‌ലാം ചാമ്പ്യൻമാർ ആയ ഓസ്‌ട്രേലിയയുടെ ആഷ്ലി ബാർട്ടി, ബെലാറസിന്റെ വിക്ടോറിയ അസരെങ്ക സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നാലാം സീഡ് ടീം തകർത്തത്.

സിംഗിൾസിൽ കഴിവ് തെളിയിച്ച 4 താരങ്ങൾ പരസ്പരം പൊരുതാൻ ഇറങ്ങിയപ്പോൾ മത്സരം കടുത്തു. എന്നാൽ ടൂർണമെന്റിൽ ഉടനീളം വെറും ഒരു സെറ്റ് മാത്രം കൈവിട്ട മെർട്ടൻസ്, സബലെങ്ക സഖ്യം ഒരു സെറ്റ് പോലും വിട്ട് കൊടുക്കാതെയാണ് യു.എസ് ഓപ്പൺ ഉയർത്തിയത്. 7-5,7-5 എന്ന സ്കോറിന് ജയം കണ്ട അവരുടെ ആദ്യ ഗ്രാന്റ്‌ സ്‌ലാം നേട്ടം കൂടിയാണ് ഇത്.