പരിക്കേറ്റു പിന്മാറി അൽകാരസ്, ആദ്യ ഗ്രാന്റ് സ്‌ലാം സെമി ഉറപ്പിച്ചു ഫെലിക്‌സ്, സെമിയിൽ മെദ്വദേവ് എതിരാളി

20210908 195352

യു.എസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ആരാധകർ കാത്തിരുന്ന യുവ താരങ്ങളുടെ പോരാട്ടം നിരാശയിൽ അവസാനിച്ചു. 18 കാരനായ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയയും 21 കാരനായ 12 സീഡ് ഫെലിക്‌സ് ആഗർ അലിയാസ്മെയും തമ്മിലുള്ള പോരാട്ടം നിരാശയിൽ ആണ് അവസാനിച്ചത്‌. ആദ്യ സെറ്റ് 6-3 നു നേടിയ ഫെലിക്‌സ് രണ്ടാം സെറ്റിൽ 3-1 നു മുന്നിട്ട് നിൽക്കുമ്പോൾ ആണ് അൽകാരസ് മത്സരത്തിൽ നിന്നു പിന്മാറിയത്. ഇതോടെ തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിയിലേക്ക് ആണ് ഫെലിക്‌സ് മുന്നേറിയത്. 2000 ത്തിൽ ജനിക്കുന്ന ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനലിസ്റ്റ് കൂടിയായി ഇതോടെ കനേഡിയൻ താരം.20210908 200924

തുടർച്ചയായ മൂന്നാം യു.എസ് ഓപ്പൺ സെമി ഫൈനൽ കളിക്കുന്ന രണ്ടാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്വദേവ് ആണ് ഫെലിക്‌സിന്റെ സെമിയിലെ എതിരാളി. ക്വാർട്ടർ ഫൈനലിൽ സീഡ് ചെയ്യാത്ത ഡച്ച് താരം ബോടിക് വാൻ ഡേയെ ആണ് മെദ്വദേവ് നാലു സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയത്. ആദ്യ രണ്ടു സെറ്റുകൾ 6-3, 6-0 എന്ന സ്കോറിന് അനായാസം നേടിയ മെദ്വദേവ് അനായാസ ജയം കാണും എന്നു തോന്നിയെങ്കിലും മൂന്നാം സെറ്റ് 6-4 നു താരത്തിന് നഷ്ടമായി. നാലാം സെറ്റിലും മികച്ച പോരാട്ടം കാഴ്ച വച്ച ഡച്ച് താരത്തെ 7-5 നു വീഴ്ത്തിയ റഷ്യൻ താരം മത്സരം സ്വന്തമാക്കി ഒരിക്കൽ കൂടി ഒരു ഗ്രാന്റ് സ്‌ലാം സെമിയിലേക്ക് മുന്നേറി. മത്സരത്തിൽ 13 ഏസുകൾ അടിച്ച മെദ്വദേവ് 7 ബ്രൈക്കുകൾ ആണ് മത്സരത്തിൽ അടിച്ചത്‌. അപാര ഫോമിലുള്ള മെദ്വദേവിനു സെമിയിൽ ഫെലിക്‌സ് ഭീഷണി ആവുമോ എന്നു കണ്ടറിയാം.

Previous articleസെമിയിലേക്ക് മുന്നേറി ലൈയ്‌ല ഫെർണാണ്ടസിന്റെ സപ്നകുതിപ്പ്, സെമിയിൽ സബലങ്ക എതിരാളി
Next articleബെംഗളൂരു എഫ് സി യുവതാരം ഇമാനുവൽ ഇനി നോർത്ത് ഈസ്റ്റിൽ