ബെംഗളൂരു എഫ് സി യുവതാരം ഇമാനുവൽ ഇനി നോർത്ത് ഈസ്റ്റിൽ

Img 20210908 200422

ബെംഗളൂരു എഫ് സിയുടെ യുവതാരം ഇമാനുവൽ ലാൽചഞ്ചുവഹയെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് യുവതാരം നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. 19കാരനായ താരം അവസാന മൂന്ന് വർഷമായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്. ആദ്യം റിസേർവ്സ് ടീമിനൊപ്പം ഉണ്ടായിരുന്ന താരം കഴിഞ്ഞ സീസൺ മുതൽ സീനിയർ സ്ക്വാഡിൽ എത്തി. എന്നാൽ ഐ എസ് എല്ലിൽ ഒരു മത്സരത്തിൽ പോലും ഇമ്മാനുവലിന് അവസരം ലഭിച്ചിരുന്നില്ല. ഇതാണ് താരം ക്ലബ് വിടാൻ കാരണം.

Previous articleപരിക്കേറ്റു പിന്മാറി അൽകാരസ്, ആദ്യ ഗ്രാന്റ് സ്‌ലാം സെമി ഉറപ്പിച്ചു ഫെലിക്‌സ്, സെമിയിൽ മെദ്വദേവ് എതിരാളി
Next articleടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, ടീമിനൊപ്പം ധോണിയും