വാക്സിനേഷൻ എടുക്കാത്തവരെയും ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാൻ അനുവദിക്കും എന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വാക്സിനേഷൻ എടുക്കാത്ത താരങ്ങളെയും ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാൻ അനുവദിക്കും എന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ. മുമ്പ് പല മന്ത്രിമാരും പറഞ്ഞതിന് വിരുദ്ധമായി ആണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന. എന്നാൽ ഇത്തരം താരങ്ങൾ നിർബന്ധിതമായും 14 ദിവസം ക്വാറന്റീൻ ഇരിക്കേണ്ടി വരും. വാക്സിനേഷൻ ചെയ്തോ ഇല്ലയോ എന്ന് ഇത് വരെ വ്യക്തമാക്കാൻ തയ്യാർ ആവാത്ത ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ചിനു ഈ വാർത്ത ആശ്വാസം ആവും.

വാക്സിനേഷൻ നിർബന്ധിതമാക്കുക ആണെങ്കിൽ ജ്യോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു പിന്മാറിയേക്കും എന്നു വരെ വാർത്തകൾ വന്നിരുന്നു. വാക്സിനേഷൻ നിർബന്ധിതമാക്കണം എന്നാണ് വിക്ടോറിയയിലെ സംസ്ഥാന സർക്കാരിന് താൽപ്പര്യം എങ്കിലും കേന്ദ്ര സർക്കാർ പറയുന്നത് അവർ അനുസരിക്കും. അതേസമയം താരങ്ങൾക്ക് മാത്രം ആയിരിക്കും ഈ ഇളവ് എന്നാണ് സൂചന. മാധ്യമ പ്രവർത്തകരും, ബോൾ കിഡ്സും അടക്കം ഗ്രാന്റ് സ്‌ലാമിലെ എല്ലാവർക്കും നിർബന്ധിത വാക്സിനേഷൻ നിർബന്ധിതമായിരിക്കും. പങ്കെടുക്കുക ആണെങ്കിൽ സീസണിലെ ആദ്യ ഗ്രാന്റ് സ്‌ലാം ആയ ഓസ്‌ട്രേലിയൻ ഓപ്പണിൽ 21 ഗ്രാന്റ് സ്‌ലാം റെക്കോർഡ് നേട്ടം ആയിരിക്കും ജ്യോക്കോവിച്ച് ലക്ഷ്യം വക്കുക.