പിവി സിന്ധു ഫ്രഞ്ച് ഓപ്പൺ ക്വാര്‍ട്ടറിൽ, ലക്ഷ്യ സെന്നും മുന്നോട്ട്

Pvsindhu

ഫ്ര‍ഞ്ച് ഓപ്പൺ ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പാക്കി ഇന്ത്യയുടെ പിവി സിന്ധു. BWF ലോക ടൂര്‍ സൂപ്പര്‍ 750 ടൂര്‍ണ്ണമെന്റിൽ പ്രീക്വാര്‍ട്ടറിൽ സിന്ധു ലൈന്‍ ക്രിസ്റ്റോഫെര്‍സെനെതിരെയാണ് നേരിട്ടുള്ള ഗെയിമിൽ വിജയം കൈവരിച്ചത്. 24ാം റാങ്കുകാരിയായിരുന്നു സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിമിൽ ഡാനിഷ് താരം സിന്ധുവിനൊപ്പം പൊരുതിയപ്പോള്‍ രണ്ടാം ഗെയിമിൽ സിന്ധു തന്റെ മികവ് പുറത്തെടുത്തു. സ്കോര്‍ : 21-19, 21-9.

ലോക റാങ്കിംഗിൽ 40ാം സ്ഥാനത്തുള്ള ലോഹ കീന്‍ യെവിനെതിരെ 21-17, 21-13 എന്ന സ്കോറിന് വിജയം നേടി ലക്ഷ്യ സെന്‍ പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടറിൽ കടന്നു. രണ്ടാഴ്ച മുമ്പ് നടന്ന ഡച്ച് ഓപ്പൺ ഫൈനലില്‍ സിംഗപ്പൂരിന്റെ താരത്തോട് ലക്ഷ്യ പരാജയമേറ്റിരുന്നു.

Previous article2022 ലെ വനിത യൂറോകപ്പ് മത്സര ഗ്രൂപ്പുകൾ ആയി, ഇംഗ്ലണ്ടും വടക്കൻ അയർലന്റും ഒരേ ഗ്രൂപ്പിൽ
Next articleവാക്സിനേഷൻ എടുക്കാത്തവരെയും ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാൻ അനുവദിക്കും എന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി