സൈഫുദ്ദീന്റെ പരിക്ക്, പാക്കിസ്ഥാന്‍ പരമ്പരയും നഷ്ടമാകും

ടി20 ലോകകപ്പിൽ നിന്ന് പരിക്ക് കാരണം വിട്ട് നില്‍ക്കേണ്ടി വന്ന മുഹമ്മദ് സൈഫുദ്ദീന് നവംബറിൽ നടക്കുന്ന പാക്കിസ്ഥാനെതിരെയുള്ള ഹോം സീരീസും നഷ്ടമാകുമെന്ന് ഉറപ്പായി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരി ആണ് ഈ വിവരം പുറത്ത് വിട്ടത്.

താരത്തിന് ചുരുങ്ങിയത് ഒരു മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും അതിന് ശേഷം മാത്രമേ സ്ട്രെസ്സ് ഫ്രാക്ച്ചറിനുള്ള റീഹാബിലിറ്റേഷന്‍ പ്രോഗ്രാം ആരംഭിക്കാനാകുകയുള്ളുവെന്നും ദേബാശിഷ് വ്യക്തമാക്കി. ബംഗ്ലാദേശിൽ മൂന്ന് ടി20 മത്സരങ്ങള്‍ക്കും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുമായി പാക്കിസ്ഥാന്‍ നവംബറിലാണ് എത്തുന്നത്.

നവംബര്‍ 19, 20, 22 തീയ്യതികളിലാണ് ധാക്കയിൽ ടി20 മത്സരങ്ങള്‍ നടക്കുക.

Previous articleവാക്സിനേഷൻ എടുക്കാത്തവരെയും ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാൻ അനുവദിക്കും എന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
Next articleവെള്ളിയാഴ്ചയും പാണ്ഡ്യയ്ക്ക് ബൗളിംഗ് ടെസ്റ്റ്, അതിന് ശേഷം മാത്രം അന്തിമ ഇലവനിലെ സ്ഥാനം