വിജയത്തോടെ സാനിയ മിർസയുടെ തിരിച്ചുവരവ്

- Advertisement -

2 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ ലോക ടെന്നീസിലേക്ക് തിരികെയെത്തി. ഹൊബാർട് ഇന്റർനാഷണലിൽ ഇറങ്ങിയ സാനിയ വിജയത്തോടെ തന്നെ ആണ് തിരിച്ചുവന്നത്. ഉക്രൈൻ താരം നദിയ കിചെനോകുമായി സഖ്യം ചേർന്ന് ഇറങ്ങിയ സാനിയ ഒക്സാന – മിയു കറ്റോ സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. 2-6 7-6(3) [10-3 എന്നായിരുന്നു സ്കോർ.

ജയത്തോടെ സാനിയ സഖ്യം ക്വാർട്ടറിലേക്ക് എത്തി. ഇനി യു എസ് എ സഖ്യമായ വജിയ കിംഗ് – ക്രിസ്റ്റിന കൂട്ടുകെട്ടിനെയാണ് നേരിടുക. ആറു ഗ്ലാൻസാം നേടിയിട്ടുള്ള താരമാണ് സാനിയ. മുമ്പ് ഡബിൾസിൽ ലോക ഒന്നാം നമ്പറുമായിട്ടുണ്ട്.

Advertisement