ആർച്ചറെ വംശീയമായി അധിക്ഷേപിച്ച ആരാധകന് രണ്ട് വർഷം വിലക്ക്

- Advertisement -

ന്യൂസിലാൻഡ് പര്യടനത്തിനിടെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രെ ആർച്ചറെ വംശീയമായി അധിക്ഷേപിച്ച ആരാധകന് വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ. രണ്ട് വർഷത്തേക്കാണ് ആരാധകന് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് പ്രകാരം അന്തർദേശീയ – പ്രാദേശിക മത്സരങ്ങൾ കാണാൻ ആരാധകന് കഴിയില്ല.

കഴിഞ്ഞ നവംബറിൽ ന്യൂസിലാൻഡ് – ഇംഗ്ലണ്ട് ടെസ്റ്റിന്റെ അവസാന ദിവസമാണ് കാണികളിൽ നിന്ന് ജോഫ്രെ ആർച്ചറിന് വംശീയ അധിക്ഷേപമേറ്റത്. തുടർന്ന് താരം തനിക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായ കാര്യം സോഷ്യൽ മീഡിയ വഴി തുറന്നു പറയുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ 28കാരനായ ന്യൂസിലാൻഡ് പൗരൻ കുറ്റം ഏൽക്കുകയും ചെയ്തിരുന്നു.

വിലക്ക് പ്രകാരം 2022 വരെ ആരാധകന് ന്യൂസിലാൻഡിൽ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ കഴിയില്ല. ഇത് ലംഘിച്ചാൽ കൂടുതൽ നിയമനടപടികൾ ആരാധകനെതിരെ ഉണ്ടാവും. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് ഈ വിഷയത്തിൽ ജോഫ്രെ ആർച്ചറിനോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.

Advertisement