മുൻ ഓസ്‌ട്രേലിയൻ ടെന്നീസ് ഇതിഹാസം അന്തരിച്ചു

- Advertisement -

മുൻ ഓസ്‌ട്രേലിയൻ ടെന്നീസ് ഇതിഹാസം ആയ ആഷ്‌ലി കൂപ്പർ അന്തരിച്ചു. ദീർഘകാലം അസുഖ ബാധിതൻ ആയ 83 കാരൻ ആയ കൂപ്പർ 4 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് കൂടിയാണ്. 1958 ൽ ഓസ്‌ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ, യു.എസ് ഓപ്പൺ എന്നി മൂന്ന് സ്‌ലാമുകളും നേടിയ താരം കൂടിയാണ് കൂപ്പർ. 4 തവണ ഗ്രാന്റ് സ്‌ലാം ഡബിൾസ് ജേതാവ് കൂടിയായ കൂപ്പർ 1957 ൽ ഓസ്‌ട്രേലിയയെ ഡേവിസ് കപ്പ് കിരീടത്തിലേക്കും നയിച്ചു. 1950, 60 കളിൽ വലിയ സൂപ്പർ സ്റ്റാർ ആയിരുന്ന കൂപ്പർ 1959 മിസ് ഓസ്‌ട്രേലിയ ആയ ഹെലൻ വുഡിനെ ആണ് കല്യാണം കഴിച്ചത്.

പിന്നീട് പരിക്കുകൾ കാരണം കരിയർ അവസാനിപ്പിക്കേണ്ടി വന്നു കൂപ്പറിന്. ഭീമാകാരമായ ശരീരപ്രകൃതി കളത്തിൽ ജയന്റ് എന്ന വിളിപ്പേര് താരത്തിന് നൽകിയിരുന്നു. ടെന്നീസ് ഓസ്‌ട്രേലിയ കൂപ്പറിന്റെ മരണത്തിൽ ആദരാഞ്ജലികൾ നേർന്നു. കളത്തിനു അകത്തും പുറത്തും വലിയ ചാമ്പ്യൻ ആയിരുന്നു കൂപ്പർ എന്നായിരുന്നു ഇതിഹാസതാരം റോഡ് ലേവർ പ്രതികരിച്ചത്. കൂപ്പറിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു എന്നും റോഡ് ലേവർ പറഞ്ഞു.

Advertisement