രോഹിത് ശർമ്മയുടെയും ധോണിയുടെയും ക്യാപ്റ്റൻസി ഒരേ പോലെ : സുരേഷ് റെയ്ന

- Advertisement -

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെയും ക്യാപ്റ്റൻസി ഒരേപോലെയാണെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. രോഹിത് ശർമ്മ മഹേന്ദ്ര സിംഗ് ധോണിയെ പോലെ ശാന്ത സ്വഭാവം ഉള്ള ആളാണെന്നും റെയ്ന പറഞ്ഞു.

രോഹിത് ശർമ്മ തന്റെ ടീം അംഗങ്ങളെ പ്രചോദിപ്പിക്കുമെന്നും ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ രോഹിത് ശർമ്മ മികച്ച സ്കോർ നേടുമെന്ന് ഉറപ്പാണെന്നും ആ ആത്മവിശ്വാസം തുടർന്ന് ബാറ്റ് വരുന്ന താരങ്ങൾക്കും ആത്മവിശ്വാസം നൽകുമെന്നും റെയ്ന പറഞ്ഞു.

അടുത്തിടെ പൂനെക്കെതിരായ മത്സരത്തിൽ ക്യാപ്റ്റൻ എന്ന നിലയിൽ 2-3 നീക്കങ്ങൾ കണ്ടുവെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ രോഹിത് ശർമ്മയുടെ തീരുമാനം വളരെ മികച്ചതാണെന്നും റെയ്ന പറഞ്ഞു. അത്കൊണ്ട് തന്നെ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മ ഒരുപാട് വിജയങ്ങൾ നേടിയതിൽ അത്ഭുതപെടാനില്ലെന്നും റെയ്ന പറഞ്ഞു.

അതെ സമയം ധോണി മറ്റൊരാളെക്കാളും ഒരു സ്റ്റെപ് മുൻപ് കാര്യങ്ങൾ കാണുമെന്നും സ്റ്റമ്പിന്റെ പിറകിൽ നിന്ന് ധോണി കാര്യങ്ങൾ എല്ലാം അനായാസം മനസ്സിലാക്കുമെന്നും റെയ്ന പറഞ്ഞു. പിച്ചിൽ സ്വിങ്ങിന്റെ സ്വഭാവം മനസിലാക്കാനുള്ള കഴിവ് ധോണിക്ക് ദൈവം നൽകിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ധോണി മികച്ച ലീഡർ ആയതെന്നും രോഹിത് ശർമ്മ പറഞ്ഞു.

Advertisement