ഐ.പി.എൽ നടക്കാനായി ടി20 ലോകകപ്പ് മാറ്റിവെക്കാൻ സമ്മർദ്ധം ചെലുത്തില്ലെന്ന് ബി.സി.സി.ഐ

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻവേണ്ടി ടി20 ലോകകപ്പ് മാറ്റിവെക്കാൻ ഇന്ത്യ സമ്മർദ്ധം ചെലുത്തില്ലെന്ന് ബി.സി.സി.ഐ ട്രെഷറർ അരുൺ ധുമാൽ. അടുത്ത ആഴ്ച ഐ.സി.സിയുടെ ബോർഡ് മീറ്റിംഗ് നടക്കാനിരിക്കയാണ് ബി.സി.സി.ഐ തങ്ങളുടെ പ്രതികരണം അറിയിച്ചത്.

അതെ സമയം സാഹചര്യങ്ങൾ അനുകൂലമാവുകയാണെങ്കിൽ ഒക്ടോബർ – നവംബർ മാസത്തിൽ ഐ.പി.എൽ നടത്താൻ ബി.സി.സി.ഐ ശ്രമിക്കുമെന്നും അരുൺ ധുമാൽ അറിയിച്ചു. ടി20 ലോകകപ്പ് മാറ്റിവെക്കുന്ന കാര്യത്തിൽ ബി.സി.സി.ഐ സമ്മർദ്ധം ചെലുത്തേണ്ട കാര്യമില്ലെന്നും ഐ.സി.സി അനുയോജ്യമായ തീരുമാനം എടുക്കുമെന്നും അരുൺ ധുമാൽ പറഞ്ഞു.

ഓസ്ട്രേലിയയിൽ ഈ വർഷം ടൂർണമെന്റ് നടക്കുമോ എന്ന് തീരുമാനിക്കേണ്ടത് ഓസ്‌ട്രേലിയൻ ഗവെർന്മെന്റ് ആണെന്നും ഗവൺമെൻറ് ടൂർണമെന്റ് നടത്താമെന്ന് പറഞ്ഞാൽ അത് നടത്താനുള്ള കഴിവ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് ഉണ്ടെന്നും അരുൺ ധുമാൽ പറഞ്ഞു. അടച്ചിട്ട സ്റ്റേഡിയത്തിൽ ടൂർണമെന്റ് നടത്തണമെങ്കിൽ അതും ഓസ്ട്രലിയയുടെ തീരുമാനം ആണെന്നും ബി.സി.സി.ഐ ട്രെഷറർ പറഞ്ഞു.

Advertisement