ഹര്‍ഭജന്‍ നായകന്‍, യുവി ഉപനായകന്‍, വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള പഞ്ചാബ് ടീം റെഡി

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പഞ്ചാബ്. ഫെബ്രുവരി 5നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിനായുള്ള പഞ്ചാബിന്റെ ടീമിനെ സീനിയര്‍ താരം ഹര്‍ഭജന്‍ സിംഗ് നയിക്കും. ഭാജിയുടെ സഹായിയായി യുവരാജ് സിംഗിനെയാണ് ഉപനായകനായി നിയമിച്ചിട്ടുളളത്. ഹരിയാനയ്ക്കെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഫെബ്രുവരി 7നാണ് മത്സരം. പഞ്ചാബ് തങ്ങളുടെ മത്സരങ്ങള്‍ കര്‍ണ്ണാടകയിലാണ് കളിക്കുന്നത്. ടീമില്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെ ഒട്ടേറെ യുവതാരങ്ങളുമുണ്ട്.

പഞ്ചാബ് സ്ക്വാഡ്: ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, മനന്‍ വോറ, മന്‍ദീപ് സിംഗ്, ഗുര്‍കീരത്ത് സിംഗ് മന്‍, അഭിഷേക് ഗുപ്ത, ഗിതാന്‍ഷ് ഖേര, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ, അഭിഷേക് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, മന്‍പ്രീത് ഗ്രേവാല്‍, ബരീന്ദര്‍ സിംഗ് സ്രാന്‍, മയാംഗ് മാര്‍കണ്ടേ, ശരദ് ലുംബ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവി പഞ്ചാബിലേക്ക്, ഡ്വെയിന്‍ ബ്രാവോയെ RTM വഴി നിലനിര്‍ത്തി ചെന്നൈ

കിംഗ്സ് ഇലവന്‍ പഞ്ചാബിലേക്ക് തിരികെ മടങ്ങി യുവരാജ് സിംഗ്. രണ്ട് കോടി രൂപയ്ക്കാണ് പഞ്ചാബ് ടീം യുവരാജ് സിംഗിനെ സ്വന്തമാക്കിയത്. ഫോമും ഫിറ്റ്നസും കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന താരം പണ്ട് തെറ്റിപ്പിരിഞ്ഞ ടീമിലേക്കാണ് വീണ്ടും മടങ്ങി ചെല്ലുന്നത്. ഐപിഎല്‍ മുന്‍ സീസണുകളില്‍ 14, 16 കോടി വരെ ലഭിച്ച താരത്തിനു കഴിഞ്ഞ തവണ ഏഴ് കോടി ലഭിച്ചുവെങ്കില്‍ ഇത്തവണ അത് 2 കോടിയായി ചുരുങ്ങി.

6.4 കോടി രൂപയ്ക്ക് ബ്രാവോയെ കിംഗ്സ് ഇലവന്‍ വാങ്ങിയ ബ്രാവോയെ ആര്‍ടിഎം ഉപയോഗിച്ചാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്. ഇതോടെ തങ്ങളുടെ രണ്ട് RTM കാര്‍ഡുകളും ചെന്നൈ ഉപയോഗിച്ച് കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവരാജ്, ഗെയില്‍, പൊള്ളാര്‍ഡ് എന്നിവരുടെ അടിസ്ഥാന വില 2 കോടി

ഐപിഎല്‍ ലേല തീയ്യതി അടുക്കും തോറും മുന്‍ നിര താരങ്ങളുടെ അടിസ്ഥാന വില സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ വരുന്നു. നേരത്തെ ഗൗതം ഗംഭീറും ഹര്‍ഭജന്‍ സിംഗും തങ്ങളുടെ അടിസ്ഥാന വില രണ്ട് കോടി ആക്കി വെച്ചതിനു പിന്നാലെ മുന്‍ നിര വിദേശ സ്വദേശ താരങ്ങളുടെയും അടിസ്ഥാന വിലയുടെ വിവരം പുറത്ത് വന്നിരിക്കുകയാണ്.

വിദേശ താരങ്ങളായ ക്രിസ് ഗെയില്‍, കീറണ്‍ പൊള്ളാര്‍ഡ്, ബ്രണ്ടന്‍ മക്കല്ലം എന്നിവരും ഇന്ത്യന്‍ താരങ്ങളായ യൂസുവേന്ദ്ര ചഹാല്‍, യുവരാജ് സിംഗ് എന്നിവരും തങ്ങളുടെ വില 2 കോടി രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാട്രിക്ക് രാജാവ് അമിത് മിശ്ര

ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ പത്ത് സീസണുകളിലായി ഹാട്രിക്കുകളുടെ രാജാവായി അമിത് മിശ്ര തന്നെ. 3 ഹാട്രിക്ക് നേട്ടങ്ങളാണ് അമിത് മിശ്ര ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 126 മത്സരങ്ങളാണ് മിശ്ര വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ളത്. 2008ല്‍ ആദ്യ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി തന്റെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ മിശ്ര 2011ല്‍ ഇതേ നേട്ടം ഡെക്കാന്‍ ചലഞ്ചേഴ്സിനു വേണ്ടി ആവര്‍ത്തിച്ചു. 2013ല്‍ സണ്‍റൈസേഴ്സ് കുപ്പായത്തിലും ഈ നേട്ടം സ്വന്തമാക്കിയ അമിത് മിശ്ര ഹാട്രിക്കുകളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തി.

യുവരാജ് സിംഗ് ആണ് രണ്ട് ഹാട്രിക്ക് നേട്ടങ്ങളുമായി രണ്ടാം സ്ഥാനത്ത്. 2009ല്‍ രണ്ട് ഹാട്രിക്ക് നേട്ടങ്ങളാണ് യുവരാജ് സ്വന്തമാക്കിയത്. ഇവരിരുവരെയും ഉള്‍പ്പെടെ 14 താരങ്ങളാണ് ഹാട്രിക്ക് നേട്ടം കൊയ്തിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version