Picsart 23 11 04 10 34 01 861

ഈ ലോകകപ്പിൽ ഹാർദികിൽ നിന്ന് സ്പെഷ്യൽ പ്രകടനം പ്രതീക്ഷിക്കുന്നു എന്ന് യുവരാജ്

ഹാർദിക് പാണ്ഡ്യക്ക് പിന്തുണയുമായി യുവരാജ് സിംഗ്. ഐപിഎല്ലിൽ ഈ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ദയനീയ പ്രകടനമായിരുന്നു അവരുടെ ക്യാപ്റ്റൻ കൂടിയായ ഹാർദിക് നടത്തിയത്‌. എന്നാൽ ഇന്ത്യൻ ജേഴ്സിയിൽ എത്തുമ്പോൾ ഹാർദിക് ഫോമിലേക്ക് ഉയരും എന്ന് യുവരാജ് പറയുന്നു. ഈ ഐ പി എല്ലിൽ ബാറ്റു കൊണ്ട് 216 റൺസ് മാത്രം നേടിയ ഹാർദിക് ആകെ 11 വിക്കറ്റുകളെ നേടിയതുമുള്ളൂ.

“ഐ പി എല്ലിൽ മോശം പ്രകടനം ആണെങ്കിലും അവനെ ഇന്ത്യൻ ടീമിക് എടുത്തു എന്നത് നല്ല കാര്യമാണ്‌. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കളിക്കാർ എങ്ങനെ പ്രകടനം നടത്തിയെന്നത് ആണ് പ്രധാനം. അതിനു ശേഷം മാത്രമെ ഐപിഎൽ ഫോമിലേക്ക് നോക്കേണ്ടതുള്ളൂ‌.” യുവരാജ് പറഞ്ഞു.

“കാരണം നിങ്ങൾ ഐപിഎൽ ഫോം നോക്കുകയാണെങ്കിൽ, ഹാർദിക്കിൻ്റെ പ്രകടനം അത്ര മികച്ചതല്ല. ഇന്ത്യയ്‌ക്കുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ റെക്കോർഡ് നോക്കുമ്പോൾ, അത് മികച്ചതാണ്. ഇന്ത്യയ്‌ക്കായി അദ്ദേഹം എന്താണ് ചെയ്‌തത് എന്ന് നോക്കിയാൽ അദ്ദേഹം ടീമിലുണ്ടാകേണ്ടത് പ്രധാനമാണ്,” യുവരാജ് പറഞ്ഞു.

“അദ്ദേഹത്തിൻ്റെ ബൗളിംഗ് ടീമിന് നിർണായകമാണെന്ന് ഞാൻ കരുതുന്നു, അവൻ്റെ ഫിറ്റ്നസ് പ്രധാനമാണ്. ഈ ലോകകപ്പിൽ അദ്ദേഹത്തിന് സ്പെഷ്യൽ ആയ എന്തെങ്കിലും ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നു,” മുൻ ഓൾറൗണ്ടർ കൂട്ടിച്ചേർത്തു

Exit mobile version