Picsart 24 05 09 00 05 10 071

തന്റെ പ്രകടനങ്ങൾക്ക് യുവരാജ് സിംഗിന് നന്ദി പറഞ്ഞ് അഭിഷേക് ശർമ്മ

തന്റെ പ്രകടനങ്ങൾക്കു പിറകിൽ പ്രവർത്തിച്ച് യുവരാജ് സിംഗിനു നന്ദി പറഞ്ഞ് അഭിഷേക് ശർമ്മ. ലഖ്നൗവിന് എതിരായ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു അഭിഷേക് ശർമ്മ. 28 പന്തിൽ 75 റൺസ് ആണ് അഭിഷേക് ലഖ്നൗവിനെതിരെ അടിച്ചത്. 6 സിക്സും 8 ഫോറും അഭിഷേക് അടിച്ചിരുന്നു.

“ഇത്തരമൊരു ടൂർണമെൻ്റിൽ വന്ന് ഇത്രയും സ്‌ട്രൈക്ക് റേറ്റിൽ കളിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചുരുന്നില്ല, പക്ഷേ ടീം മാനേജ്‌മെൻ്റിന് നന്ദി. അവരിൽ നിന്ന് സന്ദേശം വ്യക്തമായിരുന്നു.” അഭിഷേക് പറഞ്ഞു ‌

“ടൂർണമെൻ്റിന് മുമ്പ് ഞാൻ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം ആണ് ഇപ്പോൾ കാണുന്നത് എന്ന് ഞാൻ കരുതുന്നു, യുവരാജ് സിംഗ്, ബ്രയാൻ ലാറ, കൂടാതെ എൻ്റെ ആദ്യ പരിശീലകനായ എൻ്റെ പിതാവിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” അഭിഷേക് പറഞ്ഞു.

Exit mobile version