ഗ്വാർഡിയോളയുടെയും സാവിയുടെയും അപേക്ഷകൾ വ്യാജ ഇ-മെയിലുകൾ ആയിരുന്നെന്ന് AIFF


ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഇതിഹാസങ്ങളായ പെപ് ഗ്വാർഡിയോളയുടെയും സാവി ഹെർണാണ്ടസിന്റെയും അപേക്ഷകൾ വ്യാജമായിരുന്നുവെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു.


ഒഴിഞ്ഞുകിടക്കുന്ന മുഖ്യ പരിശീലക റോളിലേക്ക് 170-ൽ അധികം അപേക്ഷകൾ പരിശോധിക്കുന്നതിനിടെയാണ് ഗ്വാർഡിയോളയുടെയും സാവിയുടെയും പേരിലുള്ള ഇ-മെയിൽ അപേക്ഷകൾ എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റിക്ക് ലഭിച്ചത്. സുബ്രതാ പോൾ ഇത് പറഞ്ഞത് വലിയ വാർത്ത ആയിരുന്നു.

എന്നാൽ, സൂക്ഷ്മ പരിശോധനയിൽ ഈ അപേക്ഷകൾക്ക് യാതൊരു വിശ്വാസ്യതയും സ്ഥിരീകരണവും കണ്ടെത്താനായില്ല. ഈ ഇ-മെയിലുകൾ വ്യാജമാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ യൂറോപ്പിലെ ഉന്നത പരിശീലകർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ താല്പര്യം കാണിച്ചു എന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.


ഇന്ത്യൻ, ഏഷ്യൻ ഫുട്ബോൾ സാഹചര്യങ്ങൾ മനസ്സിലാക്കുന്ന മൂന്ന് പരിശീലകരെ ഫെഡറേഷൻ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.

AIFF വരെ ഞെട്ടി!! ബാഴ്സ ഇതിഹാസം സാവി ഇന്ത്യയുടെ പരിശീലകനാവാന്‍ അപേക്ഷ നൽകി


അപ്രതീക്ഷിത നീക്കത്തിൽ, ബാഴ്സലോണയുടെ ഇതിഹാസതാരം സാവി ഹെർണാണ്ടസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനാകാൻ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചു. ഇത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ടെക്നിക്കൽ കമ്മിറ്റിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സാവിയുടെ സ്വകാര്യ ഇമെയിൽ ഐഡിയിൽ നിന്നാണ് അപേക്ഷ ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.


ആദ്യം ഇതൊരു തമാശയായി കരുതി തള്ളിക്കളഞ്ഞെങ്കിലും, അപേക്ഷയുടെ ആധികാരികത സുബ്രതാപോൾ സ്ഥിരീകരിച്ചു. സാവിയുടെ പേര് പട്ടികയിൽ ഉണ്ടായിരുന്നു എന്നത് ശരിയാണ് എന്നും AIFF-ലേക്ക് ഇമെയിൽ വഴിയാണ് അപേക്ഷ ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.


ലോകകപ്പ്, സ്പെയിനിനൊപ്പം രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ, ബാഴ്സലോണയ്ക്കൊപ്പം 25 പ്രധാന ട്രോഫികൾ നേടിയ സാവി ബാഴ്സലോണയുടെ പരിശീലകനായാണ് അവസാനം പ്രവർത്തിച്ചത്.

അപേക്ഷ വന്നെങ്കിലും സാമ്പത്തികപരമായ ഉയർന്ന ആവശ്യങ്ങൾ കാരണം അദ്ദേഹത്തെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഐ.എം. വിജയൻ അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റി സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ ടാർകോവിച്ച്, ഖാലിദ് ജമീൽ എന്നിവരടങ്ങിയ അന്തിമ പട്ടികയാണ് ശുപാർശ ചെയ്തത്.

ബാഴ്സലോണ സാവിയെ പുറത്താക്കി

ബാഴ്സലോണ പരിശീലകൻ സാവിയെ ക്ലബ് പുറത്താക്കി. സീസണിൽ ഒരു മത്സരം ശേഷിക്കെ ആണ് ക്ലബിന്റെ പ്രഖ്യാപനം വരുന്നത്. രണ്ട് മാസം മുമ്പ് ക്ലബ് മാനേജ്മെന്റും സാവിയും തമ്മിലുള്ള ചർച്ചകൾക്ക് ഒടുവിൽ സാവി അടുത്ത സീസണും ക്ലബിനൊപ്പം ഉണ്ടാകും എന്ന് തീരുമാനമായിരുന്നു. എന്നാൽ വീണ്ടും മാനേജ്മെന്റുമായി പ്രശ്നമായതിനാൽ സാവിയെ പുറത്താക്കാൻ തന്നെ മാനേജ്മെന്റ് തീരുമാനിക്കുക ആയിരുന്നു. ഹാൻസി ഫ്ലിക്ക് സാവിക്ക് പകരം ബാഴ്സയിൽ എത്തും എന്നാണ് സൂചന.

സാവിയുടെ കീഴിൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും നിരാശയാർമ്മ പ്രകടനങ്ങൾ ആയിരുന്നു ബാഴ്സലോണ കാഴ്ചവെച്ചത്. ലാലിഗ പോയിന്റ് ടേബിളിൽ ഇപ്പോൾ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് 12 പോയിൻ്റു പിറകിലാണ് ബാഴ്സലോണ ഉള്ളത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ലാലിഗ കിരീടത്തിൽ എത്തിക്കാൻ സാവിക്ക് ആയിരുന്നു. എന്നാൽ ഈ സീസണിൽ പരിക്കുകളും സാമ്പത്തിക പ്രതിസന്ധിയും സാവിക്ക് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നതിന് തടസ്സമായി.

മനസ്സു മാറി!! സാവി ബാഴ്സലോണ വിടില്ല

ബാഴ്സലോണ പരിശീലകൻ സാവി ക്ലബ് വിടാനുള്ള തീരുമാനം പിൻവലിച്ചു. ഇന്നലെ ക്ലബ് മാനേജ്മെന്റും സാവിയും തമ്മിലുള്ള ചർച്ചകൾക്ക് ഒടുവിൽ സാവി അടുത്ത സീസണും ക്ലബിനൊപ്പം ഉണ്ടാകും എന്ന് തീരുമാനമായി. ഇതു സംബന്ധിച്ച് ബാഴ്സലോണ മാനേജ്മെന്റ് ഔദ്യോഗിക പ്രഖ്യാപനവും നടത്തി. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സാവി താൻ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് പ്രഖ്യാപിച്ചത്.

ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും പ്രകടനങ്ങൾ നിരാശ നൽകുന്നതായിട്ടും സാവിയിൽ വിശ്വാസം അർപ്പിക്കാൻ തന്നെയാണ് ബാഴ്സലോണ മാനേജ്മെന്റിന്റെ തീരുമാനം.

ലാലിഗ കിരീട പോരിൽ ഇപ്പോൾ റയൽ മാഡ്രിഡിന് 11 പോയിൻ്റു പിറകിലാണ് ബാഴ്സലോണ ഉള്ളത്. അവർ കോപ ഡെൽ റേയിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ലാലിഗ കിരീടത്തിൽ എത്തിക്കാൻ സാവിക്ക് ആയിരുന്നു.

ബാഴ്സലോണ വിജയം അർഹിച്ചിരുന്നു, ലാലിഗയെ രൂക്ഷമായി വിമർശിച്ച് സാവി

ഇന്നലെ എൽ ക്ലാസികോയിൽ ലമിനെ യമാൽ നേടിയ ഗോൾ അനുവദിക്കാത്തതിൽ ലാലിഗയെ രൂക്ഷമായി വിമർശിച്ച് സാവി. ലാലിഗ ലോകത്തെ മികച്ച ലീഗ് ആകണമെങ്കിൽ ഗോൾ ലൈൻ ടെക്നോളജി പോലുള്ള സംവിധാനങ്ങൾ കൊണ്ടുവരണം എന്ന് സാവി പറഞ്ഞു. യൂറോപ്പിലെ ടോപ് 5 ലീഗിൽ ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്ത ഒരേ ലീഗ് ലാലിഗയാണ്. ഇന്നലെ ലമിനെ യമാൽ നേടിയ ഗോൾ ഗോൾ ലൈൻ കഴിഞ്ഞിരുന്നു എന്നാണ് ബാഴ്സലോണ പരിശീലകൻ പറയുന്നത്.

“എല്ലാവരും ആ ഗോൾ കണ്ടിട്ടുണ്ട്. അവർക്ക് ഗോൾ അനുവദിക്കാം. ചിത്രങ്ങൾ അവിടെയുണ്ട്. ഞങ്ങൾ മാഡ്രിഡിനേക്കാൾ മികച്ചവരായിരുന്നു. ഞങ്ങൾ വിജയം അർഹിച്ചിരുന്നു” മത്സരത്തിന് ശേഷം സാവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്തത് നാണക്കേടാണ്. ലോകത്തിലെ ഏറ്റവും മികച്ച ലീഗാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ സാങ്കേതികവിദ്യയിൽ മുന്നോട്ട് പോവുകയും പുതിയ ടെക്നോളജികൾ നടപ്പിലാക്കുകയും വേണം, ”മാനേജർ പറഞ്ഞു.

അറോഹോ ചുവപ്പ് കാർഡ് അർഹിച്ചിരുന്നില്ല, അതാണ് കളി തോൽക്കാൻ കാരണം എന്ന് സാവി

പി എസ് സി ക്കെതിരായ മത്സരത്തിൽ റെഡ് കാർഡ് ആണ് കളിയുടെ വിധിയെഴുതിയത് എന്ന് ബാഴ്സലോണ പരിശീലകൻ സാവി. അറോഹോയെ പുറത്താക്കാനുള്ള റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും അത് കളിയെ തന്നെ ഇല്ലാതാക്കി എന്നും സാവി പറഞ്ഞു. താൻ പരിശീലകനായ കാലത്ത് ബാഴ്സലോണക്കെതിരെ റഫറിയുടെ ഭാഗത്ത് നിന്ന് നിർഭാഗ്യകരമായ തീരുമാനങ്ങളാണ് ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അറോഹോയുടെ റെഡ് കാർഡ് തീർത്തും ആവശ്യമില്ലാത്തതായിരുന്നു. ആ റെഡ് കാർഡ് വരുന്നതുവരെ ബാഴ്സലോണ ആയിരുന്നു കളിയിൽ മുൻതൂക്കം പുലർത്തിയത് എന്നും കളി തങ്ങൾ ജയിച്ചേനെ എന്നും ബാഴ്സലോണ ആണോ പരിശീലകൻ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് പോലുള്ള ലെവലിൽ 10 പേരുമായി കളിച്ചു വിജയിക്കുന്നത് നടക്കുന്ന കാര്യമല്ല. ആദ്യ പാദത്തിൽ റഫറിക്ക് വിറ്റീനോയെ സെൻറ് ഓഫ് ചെയ്യാം ആയിരുന്നു എന്നാൽ അന്ന് അവർ ചുവപ്പ് കാർഡ് നൽകിയില്ല. സാവി പറഞ്ഞു.

അറോഹോ മാത്രമല്ല സാവിയും ചുവപ്പ് ജാർഡ് വാങ്ങിയിരുന്നു. താൻ ഈ കാർഡ് അർഹിച്ചിരുന്നു എന്നും സാവി പറഞ്ഞു. പത്തു പേരായി ചുരുങ്ങിയപ്പോൾ ബാഴ്സലോണ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചു പക്ഷേ ഡിഫൻഡിങ് നമ്മുടെ ശക്തിയല്ല എന്ന് സാവി പറഞ്ഞു.

ബാഴ്സലോണ വിടും എന്ന് പ്രഖ്യാപിച്ച് സാവി

ബാഴ്സലോണ പരിശീലകൻ സാവി താൻ ക്ലബ് വിടും എന്ന് പ്രഖ്യാപിച്ചു. ലാലിഗയിൽ വില്ലാറിയലിനോട് 5-3 തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ക്ലബ്ബ് വിടുമെന്ന് എഫ്‌സി ബാഴ്‌സലോണ മാനേജർ സാവി ഹെർണാണ്ടസ് അറിയിച്ചത്. ഈ സീസൺ അവസാനം വരെ സാവി ക്ലബിനൊപ്പം ഉണ്ടാകും അതു കഴിഞ്ഞാകും ക്ലബ് വിടുക.

ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാലും തന്റെ തീരുമാനം മാറില്ല എന്നും സാവി പറഞ്ഞു. ഇവിടെ ആരും സമയം തരുന്നില്ല എന്നും എപ്പോഴും വിമർശിക്കപ്പെടുക ആണ് എന്നും അത് പ്രകടനത്തെ ബാധിക്കുന്നു എന്നും സാവി പറഞ്ഞു.

ലാലിഗ കിരീട പോരിൽ ഇപ്പോൾ റയൽ മാഡ്രിഡിന് 10 പോയിൻ്റും പിറകിലാണ് ബാഴ്സലോണ ഉള്ളത്. അവർ കോപ ഡെൽ റേയിൽ നിന്നു പുറത്താവുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ലാലിഗ കിരീടത്തിൽ എത്തിക്കാൻ സാവിക്ക് ആയിരുന്നു.

ബാഴ്സലോണ തങ്ങളുടെ ഏറ്റവും മോശം ഫുട്ബോൾ ആണ് കളിച്ചത് എന്ന് സാവി

സൂപ്പർ കപ്പിന്റെ ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ തന്റെ ടീം തങ്ങളുടെ ഏറ്റവും മോശം കളിയാണ് കളിച്ചതെന്ന് ബാഴ്സലോണ ഹെഡ് കോച്ച് സാവി. ഇന്നലെ ബാഴ്‌സലോണ 4-1ന്റെ പരാജയം ആണ് റയലിൽ നിന്ന് ഏറ്റുവാങ്ങിയത്.

ഇത്തരമൊരു മത്സരത്തിൽ വിജയിക്കാനുള്ള നിലവാരം ബാഴ്‌സലോണ കാണിച്ചില്ലെന്ന് മത്സരശേഷം സംസാരിച്ച സാവി പറഞ്ഞു, തങ്ങളുടെ ഏറ്റവും മോശം കളിയാണ് ബാഴ്‌സലോണ കളിച്ചത് എന്നും അദ്ദേഹം പറഞ്ഞു ‌

“ഇതുപോലൊരു മത്സരത്തിന് ആവശ്യമായ നിലവാരം ഞങ്ങൾ കാണിച്ചിട്ടില്ല. ഞങ്ങളുടെ ഏറ്റവും മോശം കളിയാണ് ഞങ്ങൾ കളിച്ചത്. ഒരു ഘട്ടത്തിലും ഞങ്ങൾക്ക് കാര്യങ്ങൾ സുഖമായിരുന്നില്ല. കൗണ്ടറിൽ വെച്ച് മാഡ്രിഡ് ഞങ്ങളെ വേദനിപ്പിച്ചു. അവർ വിജയം അർഹിക്കുന്നു‌. ഞാൻ ആരാധകരോട് ക്ഷമ ചോദിക്കുന്നു.”സാവി പറഞ്ഞു.

ഞാൻ ഈ പ്രൊജക്റ്റിൽ വിശ്വസിക്കുന്നുണ്ട് എന്നും ക്ലബ് മുന്നോട്ട് പോകും എന്നും സാവി പറഞ്ഞു ‌

മുന്നോട്ടു നയിക്കാൻ വിശ്വസ്തൻ തന്നെ; സാവിക്ക് ബാഴ്‌സലോണയിൽ പുതിയ കരാർ

സാവി ഹെർണാണ്ടഡ് എഫ്സി ബാഴ്‌സലോണയിൽ പുതിയ കരാറിൽ എത്തിച്ചേർന്നു. ആഴ്ച്ചകൾക്ക് മുൻപ് തന്നെ കോച്ചും ടീമും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. ഇന്ന് കരാറിൽ സാവി ഔദ്യോഗികമായി തന്നെ ഒപ്പിടുകയായിരുന്നു. 2025 വരെയാണ് പുതിയ കരാർ. ഇത് മറ്റൊരു സീസണിലേക്ക് കൂടി നീട്ടാനുള്ള സാധ്യതയും കരാറിൽ ചേർത്തിട്ടുണ്ട്. ഇടക്കാലത്ത് ദുഷ്‌കരമായ കാലഘട്ടത്തിലൂടെ നീങ്ങിയ ബാഴ്‌സയുടെ രക്ഷകനായി എത്തിയ സാവി, ഡ്രസിങ് റൂം മുതൽ ഗ്രൗണ്ടിലെ പ്രകടനം വരെ ടീമിനെ അടിമുടി മാറ്റിയെടുത്തത്തിനുള്ള അംഗീകാരം കൂടിയാണ് പുതിയ കരാർ. ഭാവിയിലും തങ്ങളുടെ ഇതിഹാസ താരത്തിൽ തന്നെ വിശ്വാസമർപ്പിക്കാൻ തന്നെയാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

ലാ ലീഗ കിരീടം ഉയർത്തിയപ്പോൾ തന്നെ സാവിയുടെ പുതിയ കരാറിനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. പുതിയ കരാറിൽ 2026 വരെ നീട്ടാനുള്ള സാധ്യത ഉണ്ടെങ്കിലും ക്ലബ്ബ് ഉന്നം വെക്കുന്ന ചില നേട്ടങ്ങൾ കൊയ്താൽ മാത്രമേ ഇത് പരിഗണിക്കൂ. ലപോർടയുടെ പ്രസിഡന്റ് കാലവധിയും ഇതേ സമയത്താണ് അവസാനിക്കുക എന്ന പ്രത്യേകതയും ഉണ്ട്. നാളെ ലാ ലീഗ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ തന്നെ സാവി കരാർ ഔദ്യോഗികമാവുന്ന സൂചന നൽകിയിരുന്നു. പ്രസിഡന്റിൽ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നത് എന്നും വളരെ മോശം കാലഘട്ടത്തിൽ ടീമിൽ എത്തിയ തങ്ങൾ ഇപ്പോഴും മാറ്റങ്ങൾ കൊണ്ടു വരാനുള്ള പരിശ്രമത്തിൽ ആണെന്നും സാവി പറഞ്ഞു. റയലിനെതിരായ സൂപ്പർ കപ്പ് വിജയമാണ് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിച്ചത് എന്ന് സാവി നിരീക്ഷിച്ചു. ടീമിന്റെ യൂറോപ്പിലെ പ്രകടനമാണ് ഇനി സാവിക്ക് മുന്നിലുള്ള വലിയ കടമ്പ.

മെസ്സിയുടെ തിരിച്ചുവരവിന് തന്റെ 100% സമ്മതം ഉണ്ടെന്ന് സാവി

ലയണൽ മെസ്സിയുടെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവിന് തന്റെ ഭാഗത്ത് നിന്ന് 10% സമ്മതം ഉണ്ട് എന്ന് ബാഴ്സലോണ പരിശീലകൻ സാവി. അടുത്തയാഴ്ച മെസ്സി തന്റെ ഭാവി തീരുമാനിക്കും എന്നും അവൻ ബാഴ്സലോണയിലേക്ക് വരാൻ എന്റെ 100% ok ആ തീരുമാനത്തിന് ഉണ്ടാകും എന്നും സാവി പറഞ്ഞു.

വരാൻ തീരുമാനിച്ചാൽ അവൻ ഞങ്ങളെ സഹായിക്കുമെന്ന് എനിക്കറിയാം. ഉയർന്ന തലത്തിൽ കളി തുടരാൻ ഫുട്ബോൾ അദ്ദേഹത്തിന് ഉണ്ടെന്ന് ഞാൻ കരുതുന്നു, അവൻ ബാഴ്സയിൽ വരാൻ അണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത് എന്നും മെസ്സിയുടെ മുൻ സഹതാരം കൂടിയായ സാവി പറയുന്നു.

മെസ്സി മടങ്ങിവരാൻ തീരുമാനിച്ചാൽ തന്റെ 100% സമ്മതം ആ തീരുമാനത്തിന് ഉണ്ടാകും. അദ്ദേഹം ഞങ്ങളെ വളരെയധികം സഹായിക്കുമെന്നതിൽ എനിക്ക് സംശയമില്ല. ലിയോ ഒരു സ്വാഭാവിക ലീഡർ ആണ്, അവൻ സാഹചര്യങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടും, അദ്ദേഹം ഈ ക്ലബ്ബിന്റെ ക്യാപ്റ്റനായിരുന്നു, അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു. സാവി കൂട്ടിച്ചേർത്തു.

റയൽ മാഡ്രിഡിനാണ് ഇന്ന് കൂടുതൽ സമ്മർദ്ദം എന്ന് സാവി

ലീഗിൽ ബാഴ്സലോണക്ക് പിറക ആയതു കൊണ്ട് തന്നെ ഇന്നെൽ ക്ലാസികോയിൽ കൂടുതൽ സമ്മർദ്ദം റയൽ മാഡ്രിഡിനു മുകളിൽ ആയിരിക്കും എന്ന് ബാഴ്സലോണ മാനേജർ സാവി. ബാഴ്സലോണക്ക് ഹോം ഗ്രൗണ്ട് ആയതു കൊണ്ട് വിജയിക്കണം എന്ന സമ്മർദ്ദം തീർച്ചയായും ഉണ്ട്. എന്നാൽ റയലിന് അവരുടെ ഇപ്പോഴത്തെ പോയിന്റ് ടേബിളിലെ സ്ഥിതി നോക്കിയാൽ അവർക്കാണ് കൂടുതൽ സമ്മർദ്ദം എന്ന് പറയേണ്ടി വരും. സാവി പറഞ്ഞു.

“റയൽ മാഡ്രിഡ് പതിവിലും കൂടുതൽ അക്രമാസക്തമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇത് ആരാധകർക്കും കാണികൾക്കും ഒരുപക്ഷെ നമുക്കും നല്ലതാണെന്ന് ഞാൻ കരുതുന്നു. പക്ഷേ കളിയിൽ ഞങ്ങൾ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.” സാവി പറഞ്ഞു

“ഈയിടെയായി റയൽ മാഡ്രിഡ് മികച്ച പ്രകടനമാണ് നടത്തുന്നത്. പ്രത്യേകിച്ച് ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും. അതിനാൽ, റയൽ മാഡ്രിഡിനെതിരെ ജയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ”സാവി കൂട്ടിച്ചേർത്തു.

25 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമായി ബാഴ്‌സലോണ ലാ ലിഗ പട്ടികയിൽ ഒന്നാമതും റയൽ മാഡ്രിഡ് 25 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

കരാർ പുതുക്കുന്നതിന് മുമ്പ് കിരീടങ്ങൾ നേടണം എന്ന് സാവി

ബാഴ്സലോണ പരിശീലകൻ സാവി താൻ ഇപ്പോൾ ക്ലബിന് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിലാണ് ശ്രദ്ധിക്കുന്നത് എന്ന് പറഞ്ഞു. ക്ലബിൽ താൻ കരാർ പുതുക്കുന്നത് പരിഗണിക്കുന്നതിന് മുമ്പ് കിരീടങ്ങൾ നേടേണ്ടതുണ്ട് എന്ന് ബാഴ്‌സലോണ മാനേജർ സാവി പറയുന്നു. “എന്റെ കരാർ പുതുക്കാനുള്ള ഓഫർ ക്ലബ് തനിക്ക് നൽകി. ക്ലബ്ബിന്റെ ഓഫർ എന്നെ സന്തോഷിപ്പിച്ചു, ഇത് ആത്മവിശ്വാസം തരുന്നുണ്ട്. എന്നാൽ കരാർ പുതുക്കുന്നതിന് മുമ്പ് ഞങ്ങൾ കിരീടങ്ങൾ നേടുന്നതിന് പ്രതിജ്ഞാബദ്ധരാണ്.” സാവി പറഞ്ഞ



ബാഴ്‌സലോണ സാവിക്ക് കീഴിൽ ഫോമിലേക്ക് തിരികെ വരുന്നുണ്ട്. അവർ ഇതിനകം സൂപ്പർ കപ്പ് നേടി, ഇപ്പോഴും കോപ ഡെൽ റേ കിരീട പ്രതീക്ഷയിൽ അവർ നിൽക്കുകയാണ്‌. 14 മത്സരങ്ങൾ മാത്രം ശേഷിക്കെ ലാലിഗയിൽ 9 പോയിന്റിന്റെ ലീഡും ബാഴ്സലോണക്ക് ഉണ്ട്. ലീഗ് കിരീടം ഉറപ്പിച്ച ശേഷമാകും സാവി ക്ലബിൽ ദീർഘകാല കരാർ ഒപ്പുവെക്കുക എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാൻ ആകുന്നത്.

Exit mobile version