pep city

ഗ്വാർഡിയോളയുടെയും സാവിയുടെയും അപേക്ഷകൾ വ്യാജ ഇ-മെയിലുകൾ ആയിരുന്നെന്ന് AIFF


ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഇതിഹാസങ്ങളായ പെപ് ഗ്വാർഡിയോളയുടെയും സാവി ഹെർണാണ്ടസിന്റെയും അപേക്ഷകൾ വ്യാജമായിരുന്നുവെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു.


ഒഴിഞ്ഞുകിടക്കുന്ന മുഖ്യ പരിശീലക റോളിലേക്ക് 170-ൽ അധികം അപേക്ഷകൾ പരിശോധിക്കുന്നതിനിടെയാണ് ഗ്വാർഡിയോളയുടെയും സാവിയുടെയും പേരിലുള്ള ഇ-മെയിൽ അപേക്ഷകൾ എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റിക്ക് ലഭിച്ചത്. സുബ്രതാ പോൾ ഇത് പറഞ്ഞത് വലിയ വാർത്ത ആയിരുന്നു.

എന്നാൽ, സൂക്ഷ്മ പരിശോധനയിൽ ഈ അപേക്ഷകൾക്ക് യാതൊരു വിശ്വാസ്യതയും സ്ഥിരീകരണവും കണ്ടെത്താനായില്ല. ഈ ഇ-മെയിലുകൾ വ്യാജമാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ യൂറോപ്പിലെ ഉന്നത പരിശീലകർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ താല്പര്യം കാണിച്ചു എന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.


ഇന്ത്യൻ, ഏഷ്യൻ ഫുട്ബോൾ സാഹചര്യങ്ങൾ മനസ്സിലാക്കുന്ന മൂന്ന് പരിശീലകരെ ഫെഡറേഷൻ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version