Picsart 24 01 28 09 46 47 739

ബാഴ്സലോണ വിടും എന്ന് പ്രഖ്യാപിച്ച് സാവി

ബാഴ്സലോണ പരിശീലകൻ സാവി താൻ ക്ലബ് വിടും എന്ന് പ്രഖ്യാപിച്ചു. ലാലിഗയിൽ വില്ലാറിയലിനോട് 5-3 തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ക്ലബ്ബ് വിടുമെന്ന് എഫ്‌സി ബാഴ്‌സലോണ മാനേജർ സാവി ഹെർണാണ്ടസ് അറിയിച്ചത്. ഈ സീസൺ അവസാനം വരെ സാവി ക്ലബിനൊപ്പം ഉണ്ടാകും അതു കഴിഞ്ഞാകും ക്ലബ് വിടുക.

ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാലും തന്റെ തീരുമാനം മാറില്ല എന്നും സാവി പറഞ്ഞു. ഇവിടെ ആരും സമയം തരുന്നില്ല എന്നും എപ്പോഴും വിമർശിക്കപ്പെടുക ആണ് എന്നും അത് പ്രകടനത്തെ ബാധിക്കുന്നു എന്നും സാവി പറഞ്ഞു.

ലാലിഗ കിരീട പോരിൽ ഇപ്പോൾ റയൽ മാഡ്രിഡിന് 10 പോയിൻ്റും പിറകിലാണ് ബാഴ്സലോണ ഉള്ളത്. അവർ കോപ ഡെൽ റേയിൽ നിന്നു പുറത്താവുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ലാലിഗ കിരീടത്തിൽ എത്തിക്കാൻ സാവിക്ക് ആയിരുന്നു.

Exit mobile version