Picsart 24 04 25 08 35 28 827

മനസ്സു മാറി!! സാവി ബാഴ്സലോണ വിടില്ല

ബാഴ്സലോണ പരിശീലകൻ സാവി ക്ലബ് വിടാനുള്ള തീരുമാനം പിൻവലിച്ചു. ഇന്നലെ ക്ലബ് മാനേജ്മെന്റും സാവിയും തമ്മിലുള്ള ചർച്ചകൾക്ക് ഒടുവിൽ സാവി അടുത്ത സീസണും ക്ലബിനൊപ്പം ഉണ്ടാകും എന്ന് തീരുമാനമായി. ഇതു സംബന്ധിച്ച് ബാഴ്സലോണ മാനേജ്മെന്റ് ഔദ്യോഗിക പ്രഖ്യാപനവും നടത്തി. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സാവി താൻ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് പ്രഖ്യാപിച്ചത്.

ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും പ്രകടനങ്ങൾ നിരാശ നൽകുന്നതായിട്ടും സാവിയിൽ വിശ്വാസം അർപ്പിക്കാൻ തന്നെയാണ് ബാഴ്സലോണ മാനേജ്മെന്റിന്റെ തീരുമാനം.

ലാലിഗ കിരീട പോരിൽ ഇപ്പോൾ റയൽ മാഡ്രിഡിന് 11 പോയിൻ്റു പിറകിലാണ് ബാഴ്സലോണ ഉള്ളത്. അവർ കോപ ഡെൽ റേയിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ലാലിഗ കിരീടത്തിൽ എത്തിക്കാൻ സാവിക്ക് ആയിരുന്നു.

Exit mobile version