“പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല” – സാവി

പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് സാവി. ബാഴ്‌സലോണയിലാണ് ഇപ്പോൾ എന്റെ പൂർണ്ണ ശ്രദ്ധ എന്ന് സാവി പറഞ്ഞു. ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ബാഴ്‌സലോണയുടെ യൂറോപ്പ ലീഗ് രണ്ടാം പാദ മത്സരത്തിനു മുമ്പ് സംസാരിക്കുകയായിരുന്നു സാവി.

പ്രീമിയർ ലീഗിൽ മാനേജ് ചെയ്യാനുള്ള സാധ്യത താൻ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും ബാഴ്‌സലോണയിലെ തന്റെ റോളിൽ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും സാവി പറഞ്ഞു. ബാഴ്സലോണ പരിശീലക സ്ഥാനം തന്നെ എന്നിൽ വളരെ നേരത്തെയാണ് വന്നത് എന്ന് സാവി പറഞ്ഞു.

മുൻ മിഡ്ഫീൽഡർ ബാഴ്‌സലോണയുടെ മാനേജർ ആയി ഇപ്പോൾ മികച്ച പ്രകടനം നടത്തുകയാണ്. ലാലിഗയിൽ ഇപ്പോൾ റയലിനേക്കാൾ ബഹുദൂരം മുന്നിൽ ഉള്ള ബാഴ്സലോണ യൂറോപ്പയിലും മുന്നേറാം എന്ന പ്രതീക്ഷയിലാണ്‌‌.

“മെസ്സിക്ക് ആയി ബാഴ്സലോണ വാതിൽ എന്നും തുറന്നു കിടക്കും” – സാവി

ബാഴ്‌സലോണ മാനേജർ സാവി മെസ്സി ബാഴ്സലോണയിലേക്ക് വരുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി. മെസ്സിയുടെ പിതാവും ബാഴ്സലോണ പ്രസിഡന്റും ചർച്ചകൾ നടത്തി എന്ന അഭ്യൂഹങ്ങൾ ഉയരവെ ആണ് സാവിയുടെ പ്രതികരണം. 2021 വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് പോയ മെസ്സി ബാഴ്സലോണയിലേക്ക് തിരികെവരുമെന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ ആരാധകർ.

വ്യാഴാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച സാവി പറഞ്ഞു, “ബാഴ്സലോണ അദ്ദേഹത്തിന്റെ വീടാണ്, വാതിലുകൾ അവനുവേണ്ടി എന്നും തുറന്നിരിക്കുന്നു, അതിൽ സംശയമില്ല, അവൻ ഒരു സുഹൃത്താണ്, ഞങ്ങൾ സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. , അദ്ദേഹം ഭാവിയിൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നത് അദ്ദേഹത്തെ ആശ്രയിച്ചു മാത്രം ഇരിക്കുന്ന കാര്യമാണ്.”

ബാഴ്‌സലോണയിൽ കളിച്ച ദിവസങ്ങളിൽ മെസ്സിക്കൊപ്പം കളിച്ച സാവി, അർജന്റീനക്കാര!3 എപ്പോഴും ടീമിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞു, “മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹത്തിന് എപ്പോഴും ടീമിൽ ഇടമുണ്ടാകും” എന്നും പറഞ്ഞു.

“മാഞ്ചസ്റ്റർ യുണൈറ്റഡ് തിരികെ വരികയാണ്” – സാവി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെ പ്രശംസിച്ച് ബാഴ്‌സലോണ മാനേജർ സാവി. ഇരു ടീമുകളും തമ്മിലുള്ള യൂറോപ്പ ലീഗ് പോരാട്ടത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു സാവി.

ആദ്യ പാദത്തിലെ 2-2 സമനിലയ്ക്ക് ശേഷം,ഞാൻ മാനേജർ ടെൻ ഹാഗിനോട് സംസാരിച്ചു എന്നും. അദ്ദേഹം വളരെ നന്നായി പ്രവർത്തിക്കുന്നു എന്നു പറഞ്ഞു എന്നും സാവി പറഞ്ഞു. ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും സാവി പറഞ്ഞു.

ഒരു ടീമെന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവാരത്തെയും സാവി പ്രശംസിച്ചു, “ഞങ്ങൾ ഇന്ന് യൂറോപ്പിലെ ഒരു മികച്ച ടീമിനെതിരെയാണ് കളിച്ചത്, മാഞ്ചസ്റ്റർ തിരിച്ചുവരുകയാണെന്ന് ഞാൻ കരുതുന്നു, ഇന്ന് അവർ അവരുടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു” സാവി പറഞ്ഞു മ്

നേരത്തെ ആക്രമണ ഫുട്ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന ഓരോ ഫുട്ബോൾ മാനേജർക്കും ഒരു റഫറൻസ് ആണ് ടെൻ ഹാഗ് എന്ന് സാവി പറഞ്ഞിരുന്നു.

ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റി എന്ന് സാവി

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ തന്റെ ടീമിന്റെ യൂറോപ്പ ലീഗ് പോരാട്ടത്തിന് മുന്നോടിയായി എഫ്‌സി ബാഴ്‌സലോണയുടെ മാനേജരായ സാവി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. വാർത്താ സമ്മേളനത്തിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റിമറിച്ച യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗിനെ സാവി പ്രശംസിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസ്ഥ മാറ്റുക എന്നത് ടെൻ ഹാഗിന് എളുപ്പമുള്ള കാര്യമായിരുന്നില്ല, ടെൻ ഹാഗ് ഇതുവരെ യുണൈറ്റഡിൽ മികച്ച ജോലിയാണ് ചെയ്യുന്നതെന്ന് സാവി സമ്മതിച്ചു. ഡച്ച് പരിശീലകൻ ടീമിന്റെ മുഖച്ഛായ തന്നെ മാറ്റി എന്നും ഇതോടെ ക്ലബ്ബും ആരാധകരും വീണ്ടും ആവേശത്തിലായി എന്നുൻ സാവി പറയുന്നു. ടെൻ ഹാഗിന്റെ ആക്രമണ ശൈലിയെ സാവി പ്രശംസിക്കുകയും ചെയ്തു, ആക്രമണ ഫുട്ബോൾ ഇഷ്ടപ്പെടുന്ന പരിശീലകർക്ക് ടെൻ ഹാഗ് ഒരു റഫറൻസാണ് എന്നും സാവി പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും അപകടകാരിയായ കളിക്കാരിൽ ഒരാളെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോളടിച്ചു കൂട്ടുന്ന റാഷ്ഫോർഡിനെ കുറിച്ച് സാവി പറഞ്ഞു. നാളെ ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൾ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്‌.

“സ്പെയിനിന്റെ മികവിന് പിറകിൽ സാവി”

സ്പെയിൻ ഈ ലോകകപ്പിൽ നടത്തുന്ന മികച്ച പ്രകടനങ്ങൾക്ക് കാരണക്കാരൻ സാവി ആണ് എന്ന് ബാഴ്സലോണ പ്രസിഡന്റ് ലപോർടെ. സ്‌പെയിനിന്റെ പ്രകടനം അതിശയകരമാണെന്ന് പറഞ്ഞ ലപോർടെ തങ്ങളുടെ കളിക്കാർ ദേശീയ ടീമിൽ എങ്ങനെ കളിക്കുന്നുവെന്ന് കാണുന്നത് ബാഴ്‌സയ്ക്ക് അഭിമാനമാണ് എന്നു പറഞ്ഞു.

ഈ ലോകകപ്പിൽ ബ്രസീലിനും ഫ്രാൻസിനും ഒപ്പം ലോകകപ്പ് നേടാൻ സാധ്യ ഏറെയുള്ള ഫേവറിറ്റുകളിലൊന്നാണ് സ്പെയിൻ എന്നും അദ്ദേഹം പറയുന്നു. സാവിയുടെ പങ്ക് ഇതിൽ ഉണ്ട്. ഞങ്ങൾ ലാലിഗയിൽ ഒന്നാമതാണ്. സ്പാനിഷ് ദേശീയ ടീമിൽ സംഭവിക്കുന്നത് സാവിയുടെ നല്ല പ്രവർത്തനത്തിന്റെ അനന്തരഫലമാണ്. അദ്ദേഹം തുടർന്നു.

ഈ ദേശീയ ടീമിലുള്ള താരങ്ങൾക്ക് സാവി ബാഴ്‌സയുടെ ആദ്യ ടീമിൽ കുറേ അവസരങ്ങൾ നൽകുന്നുണ്ട്. അതാണ് ഈ താരങ്ങൾ ഇത്ര നല്ല പ്രകടനം നടത്താൻ കാരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പ കിരീടം തന്നെ ലക്ഷ്യം : സാവി

ചാമ്പ്യൻസ് ലീഗിലെ പുറത്താകലിന് പിറകെ യൂറോപ്പ ലീഗ് നേടാനുള്ള ആഗ്രഹവുമായി സാവി ഹെർണാണ്ടസ്. വിക്ടോറിയ പ്ലെസനെതിരായ ബാഴ്‌സയുടെ മത്സര ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ചാംപ്യൻസ് ലീഗിൽ നിന്നും പുറത്തെയെങ്കിലും മുന്നിൽ യൂറോപ്പ ലീഗ് ഉണ്ട്. ടൂർണമെന്റ് ഫൈനലിൽ എത്തുകയും വിജയിക്കുകയും ചെയ്യുന്നത് തന്നെയാണ് തങ്ങളുടെ ലക്ഷ്യം. കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ബാഴ്‍സയേയും എല്ലാവരും ഉൾപ്പെടുത്തും. പക്ഷെ ഈ ടൂർണമെന്റ് എത്രത്തോളം കഠിനമാണെന്ന് അവസാന സീസണിൽ കണ്ടതാണ്. ഇത്തവണ അതിലും കടുപ്പമുള്ള എതിരാളികൾ ആണ് കാത്തിരിക്കുന്നത്, അത് മുന്നോട്ടുള്ള വഴി കൂടുതൽ ദുഷ്കരമാക്കും”. സാവി പറഞ്ഞു.

യൂറോപ്പ ലീഗ് പ്രീ ക്വർട്ടർ ചിത്രം നവമ്പർ ഏഴിന്റെ ഡ്രോ കഴിയുന്നതോടെ തെളിയും. ഗ്രൂപ്പുകളിലെ രണ്ടാം സ്ഥാനക്കാരിൽ ഒരാളാവും ബാഴ്‌സയെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഫ്രാങ്ക്ഫെർട്ടിനോടേറ്റ തോൽവി മനസിൽ വെച്ചു തന്നെയാവും സാവി ഇത്തവണ ടീമിനെ ഒരുക്കുക. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ സ്ഥിതിക്ക് യൂറോപ്പ കിരീടത്തിൽ കുറഞ്ഞതൊന്നും ആരാധകരെ സംതൃപ്തരാക്കാൻ പോന്നതല്ല.

തിരിച്ചു വരും, തനിക്ക് നേട്ടം കൊയ്യാനായില്ലെങ്കിൽ പകരം ആളെത്തും : സാവി

തുടർച്ചയായ രണ്ടാം സീസണിലെയും ചാമ്പ്യൻസ് ലീഗിലെ പുറത്താകലിന് ശേഷവും ടീമിൽ വിശ്വാസമർപ്പിച്ച് സാവി ഹെർണാണ്ടസ്. നിലവിലെ പദ്ധതികളിൽ ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്നും കിരീടങ്ങൾ നേടുക തന്നെയാണ് ഈ സീസണിലെ ലക്ഷ്യമെന്നും സാവി പറഞ്ഞു. അതേ സമയം തനിക്ക് ഉദ്ദേശിച്ച ഫലം നേടാൻ ആയില്ലെങ്കിൽ തീർച്ചയായും പുറത്താക്കപ്പെടുമെന്നും സാവി അർത്ഥശങ്കയില്ലാത്ത വിധം വ്യക്തമാക്കി. വലൻസിയയുമായുള്ള മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

“ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത് നിരാശ തന്നെയാണ്. പക്ഷെ സീസണിലെ ടീമിന്റെ ലക്ഷ്യങ്ങൾ മാറുന്നില്ല. കിരീടങ്ങൾ തന്നെയാണ് ഉന്നം വെക്കുന്നത്. ലാ ലീഗയും യൂറോപ്പയും അടക്കം നാല് ടൂർണമെന്റുകൾ ഞങ്ങൾക്ക് മുന്നിലുണ്ട്. ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ട്.” സാവി പറഞ്ഞു. ലാ ലീഗയിൽ ടീം മികച്ച രീതിയിൽ മുന്നേറുന്നുണ്ടെന്നും അടുത്ത മത്സരത്തിലും ഈ പ്രകടനം തുടരാൻ തന്നെയാണ് ഉന്നമിടുന്നതെന്നും സാവി കൂട്ടിച്ചേർത്തു. ലപോർടയടക്കമുള്ള ടീം മാനേജ്‌മെന്റിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്ന് സാവി ചൂണ്ടിക്കാണിച്ചു. ജനുവരിയിലെ താര കൈമാറ്റത്തെ കുറിച്ച് ടീം മാനേജ്‌മെന്റ് തന്നെ തീരുമാനിക്കും എന്നും സാവി പറഞ്ഞു.

ആരാധകർക്ക് നന്ദി, കോച്ചിലുള്ള വിശ്വാസം തുടരും : ലപോർട

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിറകെ ആരാധക പിന്തുണക്ക് നന്ദി അറിയിച്ച് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട.ബയേണിനെതിരായ മത്സര ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“വളരെ വൈകാരികമായ മത്സരമായിരുന്നു ഇത്, അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല, പക്ഷെ വളരെയധികം പിന്തുണ നൽകിയ ലോകത്തെ ഏറ്റവും മികച്ച ഫാൻസിന് ഞാൻ നന്ദി അറിയിക്കുന്നു”. ലപോർട പറഞ്ഞു.

താരങ്ങളെ ഒരിക്കലും താഴ്ത്തി കാണരുത് എന്നും അവരുടെ പോരാട്ടം വിലമതിക്കുന്നുണ്ടെന്നും ലപോർട പറഞ്ഞു. “ഇത്തരമൊരു മത്സരം കളിക്കുക വളരെ ബുദ്ധിമുട്ടിയതാണ്. മുന്നിൽ ഇനിയും പോരാട്ടങ്ങൾ നമുക്ക് ബാക്കി നിൽക്കുകയാണ്. പുതിയ ടീം കെട്ടിപ്പാടുക്കേണ്ടതുണ്ട്.” ലപോർട തുടർന്നു,

“നമുക്ക് ഇവടെ വെച്ച് നിർത്താൻ ആവില്ല, ടീം കെട്ടിപ്പടുക്കുമ്പോൾ ഉയർച്ചയും താഴ്ചയും ഉണ്ടായെന്നിരിക്കും, മികച്ച യുവതാരങ്ങളുടെ കൂട്ടം നമുക്കുണ്ട്, അവരെ പിന്തുണക്കണം. സാവിയും അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നല്ല രീതിയിൽ ചെയ്യുന്നുണ്ട്”. ടീം ഇനിയും മുന്നേറുമെന്ന പ്രത്യാശയും ലപോർട പ്രകടിപ്പിച്ചു. യുവതരങ്ങൾക്ക് അവസരം നൽകിക്കൊണ്ട് അവർക്ക് വളരാനുള്ള സാഹചര്യവും സാവി നൽകുന്നുണ്ടെന്ന് ലപോർട ചൂണ്ടിക്കാണിച്ചു.

അത്ഭുതങ്ങൾ പോലും മതിയായില്ലെന്ന് വരും, പ്രതീക്ഷയുണ്ട് : സാവി

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം കടക്കാൻ ബാഴ്‍സക്ക് നേരിയ സാധ്യത മാത്രമുള്ളപ്പോഴും പ്രതീക്ഷയുള്ളതായി സാവി. മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ബാഴ്‍സ കോച്ച് ടീമിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ചു സംസാരിച്ചത്.
“അത്ഭുതങ്ങൾക്ക് പോലും തങ്ങളെ സഹായിക്കാൻ ആയില്ലെന്ന് വരും, പക്ഷെ നേരിയ പ്രതീക്ഷ ഉണ്ടെങ്കിൽ അതിന് വേണ്ടി തങ്ങൾ പൊരുതും, ഫുട്ബോളിൽ എന്നും ആർഹിച്ചവർ മാത്രമല്ല വിജയിച്ചിട്ടുള്ളത്.” സാവി പറഞ്ഞു.

എൽ ക്ലാസിക്കോക് ശേഷം എല്ലാം തകർന്ന അവസ്ഥയിൽ ആയിരുന്നെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ തിരിച്ചു വരാൻ തങ്ങൾക്ക് സാധിച്ചു എന്നും ബയേണിനെ പോലൊരു ടീമിനെതിരെ പൊരുതാൻ തങ്ങൾ തയ്യാറെടുത്തു എന്ന് ബോധിപ്പിക്കേണ്ടതുണ്ടെന്നും സാവി പറഞ്ഞു.

അത്ലറ്റിക് ക്ലബ്ബിനെതിരെ ഇറങ്ങിയ ശൈലിയിൽ നല്ല മധ്യനിരക്കാരുമായി ബയേണിനെതിരെയും ഇറങ്ങിയേക്കും എന്ന സൂചനയും സാവി നൽകി. ഈ ശൈലി തങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകിയെന്നും ബോൾ നഷ്ടമാകുന്നത് കുറക്കാൻ സാധിച്ചും എന്നും സാവി കൂടിച്ചെർത്തു. ബയേണുമായുള്ള ആദ്യ മത്സരത്തിൽ ലെവെന്റോവ്സ്കിക്ക് സ്‌കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ക്യാമ്പ്ന്യൂവിൽ ഈ കുറവ് നികത്താൻ അദ്ദേഹത്തിന് സാധിക്കുമെന്ന പ്രതീക്ഷയും സാവി പങ്കുവെച്ചു.

ബാഴ്സലോണ നേരിടേണ്ടി വന്നത് അനീതി : സാവി

ഇന്റർ മിലാനെതിരായ തോൽവിക്ക് പിന്നാലെ റഫറിയുടെ തീരുമാനത്തിൽ ദേഷ്യം മറച്ചു വെക്കാതെ ബാഴ്സലോണ പരിശീലകൻ സാവി. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നത് രോഷാകുലനാകുന്നുണ്ടെന്നും സാവി പ്രതികരിച്ചു. ബയേണിനെതിരായ മത്സരത്തിലെ സമാനമായ സംഭവം ചൂണ്ടിക്കാണിച്ചു കൊണ്ട് താൻ മുൻപ് സംസാരിച്ചതും സാവി ചൂണ്ടിക്കാണിച്ചു. റഫറിമാർ സാഹചര്യങ്ങൾ പരസ്യമായി വിശദീകരിക്കണമെന്നായിരുന്നു സാവി പറഞ്ഞത്.

അത് തന്നെ താൻ ഇപ്പോഴും ആവശ്യപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. “റഫറിമാരുടെ തീരുമാനങ്ങൾ നിർണായകമാണ്. അത് കൊണ്ട് തന്നെ അവർ സ്വയം വിശദീകരണം നൽകുന്നതാണ് നല്ലത്” സാവി തുടർന്നു, “ഇവരുടെ തീരുമാനങ്ങളുടെ മാനദണ്ഡം തനിക്ക് മനസിലാകുന്നില്ല, ഫാറ്റിയുടെ മേൽ ഹാൻഡ് ബോൾ വിളിച്ചപ്പോൾ, ഇന്ററിനെതിരെ സമനസഹചര്യത്തിൽ അതുണ്ടായില്ല.”

അതേ സമയം തങ്ങൾ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ലെന്ന് സാവി അംഗീകരിച്ചു. “തങ്ങൾ വൈകിയാണ് മത്സരത്തിന്റെ ചൂടിലേക്ക് കടന്നത്, അവസനത്തേക്ക് കുറെ അവസരങ്ങൾ തുറന്നെടുക്കാൻ ആയി. പക്ഷെ അതൊന്നും ലക്ഷ്യത്തിൽ എത്തിയില്ല.” സാവി പറഞ്ഞു. ഇനിയുള്ള മൂന്ന് മത്സരങ്ങളും തങ്ങൾക്ക് ഫൈനൽ ആണെന്നും സാവി ചൂണ്ടിക്കാണിച്ചു.

“സാവി താൻ ബാഴ്സലോണയിൽ എത്തുന്നതിന് പ്രധാന കാരണം, ചെൽസി പരിശീലകനുമായും സംസാരിച്ചിരുന്നു” – കുണ്ടേ

ബാഴ്‌സയിലേക്ക് ചേക്കേറാൻ ഉള്ള തന്റെ തീരുമാനത്തെ ഏറ്റവും സ്വാധീനിച്ചത് സാവി ആണെന്ന് ജൂൾസ് കുണ്ടേ. സാവിയുമായുള്ള ദീർഘമായ സംസാരമാണ് ക്യാമ്പ്ന്യൂ തന്നെ തന്റെ പുതിയ തട്ടകമെന്ന തീരുമാനത്തിലേക്ക് എത്താൻ സഹായിച്ചതെന്ന് താരം വെളിപ്പെടുത്തി. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ’എക്വിപ്പെക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുണ്ടേ. കീരീടങ്ങൾ തേടിയുള്ള ബാഴ്‌സയുടെ പുതിയ കുതിപ്പിന്റെ ഭാഗമാകാനാണ് താൻ ഇവടെ എത്തിയതെന്നും താരം പറഞ്ഞു.

“സാവിയുമായുള്ള സംസാരത്തിൽ അദ്ദേഹം ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞിരുന്നു” താരം തുടർന്നു, ” തന്റെ വേഗവും, പ്രതിരോധത്തിൽ മാത്രമല്ല, അക്രമണത്തിലും പങ്കുചേരാനുള്ള കഴിവും എങ്ങനെയാണ് എങ്ങനെയാണ് ടീമിന് ഫലപ്രദമായി സഹായകരമാകുക എന്നും അദ്ദേഹം വിശദീകരിച്ചു. ടീമിനെ അടിമുടി മാറ്റാൻ ഇത് സ്വാധീനിക്കും എന്നുമായിരുന്നു സാവിയുടെ അഭിപ്രായം”.

കഴിഞ്ഞ സീസൺ പകുതി ആവുമ്പോൾ തങ്ങൾ (സെവിയ്യ) ബാഴ്‌സക്ക് പതിനഞ്ച് പോയിന്റ് മുന്നിലായിരുന്നു, എന്നാൽ സാവി വന്നതോടെ എല്ലാം മാറിമറിഞ്ഞു. ടീമിൽ അദ്ദേഹം കൊണ്ടു വന്ന മാറ്റങ്ങൾ താൻ കാണുന്നുണ്ടെന്നും ജൂൾസ് കുണ്ടേ കൂടിച്ചേർത്തു.

ചെൽസി കോച്ച് ടൂഷലുമായും താൻ സംസാരിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തി. അദ്ധേഹത്തിന് തന്നെ ടീമിലെത്തിക്കാൻ ആത്മാർത്ഥമായി ആഗ്രഹമുണ്ടായിരുന്നു എന്ന് മനസിലായിരുന്നു, പക്ഷെ സാവിക്കാണ് തന്നെ സ്വാധീനിക്കാൻ കഴിഞ്ഞത് എന്നും കുണ്ടേ പറഞ്ഞു.

തങ്ങളുടേത് മികച്ച സ്ക്വാഡ്, ആദ്യ ലക്ഷ്യം ഗ്രൂപ്പ് സ്റ്റേജ് കടക്കുക, സ്വപ്‍നം ചാമ്പ്യൻസ് ലീഗ് തന്നെ : സാവി

ചാമ്പ്യൻസ് ലീഗിൽ വീണ്ടും കളിക്കാൻ എത്തുന്നത് അഭിമാനമാണെന്നും മൂന്ന് പോയിന്റുമായി തന്നെ തുടക്കം കുറിക്കാൻ കഴിയുമെന്നും സാവി. ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ വിക്ടോറിയ പ്ലസെനെ നേരിടുന്നതിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാഴ്‌സലോണ കോച്ച്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത പ്ലസെൻ മികച്ച പ്രകടനം തന്നെ പുറത്തെടുത്തേക്കാം എന്ന സൂചനയും അദ്ദേഹം പങ്കുവെച്ചു. അടുത്ത കാലത്ത് ലഭിച്ച ഏറ്റവും ദുഷ്കരമായ ഗ്രൂപ്പ് ആണ് തങ്ങളുടേത്, ക്വർട്ടർ ഫൈനലിൽ എങ്കിലും എത്തുകയാണ് ലക്ഷ്യം.

“ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്ക്വാഡ് ഇപ്പോഴുള്ളത്. അത് തങ്ങൾക്ക് തെളിയിക്കേണ്ടതുണ്ട്. സീസണിന്റെ അവസാനം അതിന് കഴിയും എന്നാണ് പ്രതീക്ഷ” സാവി കൂട്ടിച്ചേർത്തു. ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നതിനെ കുറിച്ചു തന്നെയാണ് തങ്ങൾ സ്വപ്നം കാണുന്നത് എന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ബെല്ലറിൻ, അലോൻസോ എന്നിവരെ ടീമിൽ ഉൾപ്പെടുത്താതതിനെ കുറിച്ചു സാവി സംസാരിച്ചു. ഇരുവർക്കും കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആൽബ, പിക്വേ എന്നിവർ നാളെ അല്ലെങ്കിൽ അടുത്ത ലീഗ് മത്സരത്തിൽ തീർച്ചയായും ഇറങ്ങും എന്നും അദ്ദേഹം പറഞ്ഞു. “സെവിയ്യക്കെതിരായ മത്സരം കടുത്തതായിരുന്നു, ടീമിൽ റോട്ടെഷൻ ആവശ്യമുണ്ട്.

ഫാറ്റിയുമായി താൻ സംസാരിച്ചിരുന്നു, ആദ്യ ഇലവനിൽ ഇറങ്ങാൻ താരം തയ്യാറെടുത്തു കഴിഞ്ഞു. ഫ്രാങ്ക് കെസ്സിക്കും ടീമിനെ സഹായിക്കാൻ ആവും.” സാവി കൂടിച്ചേർത്തു. പ്യാനിച്ച് മികച്ച ഒരു താരമാണെന്നും എന്നാൽ കൂടുതൽ അവസരം ലഭിക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യം മനസിലാക്കുന്നു എന്നും താരത്തിന്റെ കൈമാറ്റത്തെ സൂചിപ്പിച്ചു കൊണ്ട് സാവി പറഞ്ഞു.

Exit mobile version