വനിത ടി20 ചലഞ്ചിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി സൂപ്പര്‍നോവാസ്, 163 റൺസിന് ഓള്‍ഔട്ട്

വനിത ടി20 ചലഞ്ചിൽ ഇന്ന് സൂപ്പര്‍നോവാസും ട്രെയിൽബ്ലേസേഴ്സും തമ്മിലുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 163 റൺസ് നേടി സൂപ്പര്‍നോവാസ്. വനിത ടി20 ചലഞ്ചിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇത്.

Trailblazers2

37 റൺസ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ ടീമിന്റഎ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹര്‍ലീന്‍ ഡിയോള്‍(35), ഡിയാന്‍ഡ്ര ഡോട്ടിന്‍(32), പ്രിയ പൂനിയ(22) എന്നിവരാണ് സൂപ്പര്‍നോവാസിനായി തിളങ്ങിയത്.

ട്രെയിൽബ്ലേസേഴ്സിന് വേണ്ടി ഹെയ്‍ലി മാത്യൂസ് 3 വിക്കറ്റ് നേടി.

വനിത ടി20 ചലഞ്ച് മേയ് 23 മുതൽ, പൂനെയിൽ നടക്കും

വനിത ടി20 ചലഞ്ച് ടൂര്‍ണ്ണമെന്റ് മേയ് 23ന് ആരംഭിയ്ക്കും എന്നറിയിച്ച് ബിസിസിഐ. ട്രെയിൽബ്ലേസേഴ്സ്, സൂപ്പര്‍നോവാസ്, വെലോസിറ്റി എന്നിങ്ങനെ മൂന്ന് ടീമുകളാണ് പങ്കെടുക്കുക. മേയ് 24, 26 തീയ്യതികളിൽ നടക്കുന്ന മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും. മേയ് 28ന് ആണ് ഫൈനൽ മത്സരം. എല്ലാ മത്സരങ്ങളും പൂനെയിലാണ് നടക്കുക.

ഇതുവരെ രണ്ട് തവണ സൂപ്പര്‍നോവാസ് കപ്പ് നേടിയപ്പോള്‍ ഒരു തവണ ട്രെയിൽബ്ലേസേഴ്സ് ആണ് കപ്പ് നേടിയത്.

2021ൽ വനിത ടി20 ചല‍ഞ്ച് നടക്കില്ലെന്ന് സൂചന

ഐപിഎലിനൊപ്പം നടക്കാനിരുന്ന വനിത ടി20 ചല‍ഞ്ച് ഈ വര്‍ഷം നടക്കാൻ സാധ്യതയില്ലെന്ന് സൂചന. ഐപിഎൽ യുഎഇയിൽ നടക്കുമ്പോൾ വനിത ടി20 ചല‍ഞ്ച് ഒപ്പം നടത്തുക പ്രായോഗികമല്ലെന്നാണ് അറിയുന്നത്. ഐപിഎലിൽ ഇനി 31 മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുമെന്ന ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും തീരുമാനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.

ജൂൺ അവസാനത്തോടെ ഐപിഎൽ ഫിക്സ്ച്ചറുകൾ ബിസിസിഐ പുറത്ത് വിടുമെങ്കിലും ബിസിസിഐയുടെ പ്രത്യേക പൊതുയോഗത്തിൽ വനിത ടി20 ചലഞ്ചിനെക്കുറിച്ച് യാതൊരുവിധ ചര്‍ച്ചയും ഉണ്ടായില്ല. സെപ്റ്റംബറിൽ ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയിലേക്ക് യാത്രയാകുവാനിരിക്കുകയാണെന്നും അത് കഴിഞ്ഞ് വനിത ബിഗ് ബാഷ് വരാനിരിക്കുന്നതിനാലും ടി20 ചലഞ്ച് നടത്തുക പ്രായോഗികമല്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

വനിത ടി20 ചലഞ്ച് സെപ്റ്റംബറില്‍ നടക്കും, വനിത ടീം ജൂണ്‍ 2ന് ഇംഗ്ലണ്ടിലേക്ക് യാത്രാകും – സൗരവ് ഗാംഗുലി

വനിത ടി20 ചലഞ്ച് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ നടക്കുമെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എന്നാല്‍ വേദി എവിടെയായിരിക്കുമെന്നത് സൗരവ് ഗാംഗുലി വ്യക്തമാക്കിയില്ല. അത്തരം ചര്‍ച്ചകള്‍ നടക്കുകയാണെന്നും അത് പിന്നീട് മാത്രം തീരുമാനിക്കുന്നതായിരിക്കുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ വനിത ടീം ജൂണ്‍ 2ന് ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നും സൗരവ് ഗാംഗുലി അറിയിച്ചു.

വനിത ഐപിഎല്‍ ന്യൂ ഡല്‍ഹിയില്‍ നടത്തുവാനുള്ള ആലോചനയുമായി ബിസിസിഐ

വനിത ഐപിഎലിന്റെ സാധ്യത പരിശോധിച്ച് ബിസിസിഐ. വനിത ടി20 ചലഞ്ചിന്റെ ഈ സീസണ്‍ മേയ് 24 മുതല്‍ 30 വരെയുള്ള ജാലകത്തില്‍ ന്യൂ ഡല്‍ഹിയില്‍ ആണ് നടത്തുവാന്‍ ബിസിസിഐ ആലോചിക്കുന്നത്.

ഒരു ടീം അധികമായി ചേര്‍ക്കുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. നിലവില്‍ ടൂര്‍ണ്ണമെന്റില്‍ മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത്.

മിത്താലിയ്ക്കൊപ്പം വീണ്ടും കളിക്കാനാകുന്നതിനായി ഉറ്റുനോക്കുന്നു – ജഹനാര ആലം

മിത്താലിയ്ക്കൊപ്പം കളിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളിംഗ് താരം ജഹനാര ആലം. കഴിഞ്ഞ വര്‍ഷവും വനിത ടി20 ചലഞ്ചില്‍ മിത്താലിയുടെ ക്യാപ്റ്റന്‍സിയില്‍ വെലോസിറ്റിയ്ക്ക് വേണ്ടി ജഹനാര കളിച്ചിരുന്നു. അന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ നയിച്ച സൂപ്പര്‍നോവാസിനോട് ഫൈനലില്‍ ടീം പരാജയപ്പെടുകയായിരുന്നു.

വീണ്ടും വെലോസിറ്റി ടീമില്‍ തന്നെ ഇടം ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അന്ന് ടീമംഗങ്ങളെല്ലാവരും മികച്ച പിന്തുണ നല്‍കിയവരാണെന്നും അവരോടൊപ്പം വീണ്ടും ഒരേ ഡ്രസ്സിംഗ് റൂം പങ്കുവയ്ക്കുവാനാകുമെന്നതില്‍ തനിക്ക് ആഹ്ലാദമുണ്ടെന്നും ജഹനാര വ്യക്തമാക്കി.

തന്റെയും മിത്താലിയുടെയും സ്വഭാവം ഏകദേശം ഒരുപോലെയാണെന്നും താരങ്ങള്‍ക്ക് അവരുടെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുവാന്‍ മിത്താലി പ്രോത്സാഹിപ്പിക്കാറുണ്ടന്നും ജഹനാര വ്യക്തമാക്കി. താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ മിത്താലി ശ്രമിക്കാറില്ലെന്നും എന്നാല്‍ എതിരാളികളുടെ ദൗര്‍ഭല്യം തങ്ങളോട് പങ്കുവയ്ക്കാറുണ്ടെന്നും ജഹനാര വ്യക്തമാക്കി.

കോവിഡ് പോസിറ്റീവ്, വനിത ടി20 ചലഞ്ചില്‍ നിന്ന് മാനസി ജോഷി പുറത്ത്

യുഎഇയില്‍ നടക്കുന്ന വനിത ടി20 ചലഞ്ചില്‍ നിന്ന് മാനസി ജോഷി പുറത്ത്. നവംബര്‍ 4 മുതല്‍ 9 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ നിന്ന് താരം കോവിഡ് പോസിറ്റീവ് ആയതിനാലാണ് പുറത്ത് പോകുന്നത്. മിത്താലി രാജ് നയിക്കുന്ന വെലോസിറ്റി സ്ക്വാഡിന്റെ ഭാഗമായിരുന്നു മാനസി ജോഷി. ബിസിസിഐ അനുമതി കിട്ടുകയാണെങ്കില്‍ പകരം യുപി പേസര്‍ മേഘന സിംഗ് ടീമിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം 27 വയസ്സ് തികഞ്ഞ താരത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെങ്കിലും താരത്തിന് യാതൊരുവിധ ലക്ഷണവുമില്ല. മുംബൈയിലേക്ക് എത്തുന്നതിന് മുമ്പ് എല്ലാ താരങ്ങളോടും കോവിഡ് പരിശോധന നടത്തുവാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ആ പരിശോധനയിലാണ് താരം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഇതോടെ താരം ഒക്ടോബര്‍ 11 മുതല്‍ രണ്ട് ആഴ്ചത്തെ ഐസോലേഷനിലേക്ക് പോകുകയായിരുന്നു. മുംബൈയില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ ഒക്ടോബര്‍ 21ന് യുഎഇയിലേക്ക് യാത്രയാകും.

സാധ്യമാകുന്നതെല്ലാം ബിസിസിഐ ചെയ്തു, വിദേശ താരങ്ങളുടെ വിമര്‍ശനങ്ങളിന്മേല്‍ മിതാലി രാജ്

ഇന്ത്യന്‍ വനിത ടി20 ചലഞ്ച് ഐപിഎലിനൊപ്പം നടത്തുവാനുള്ള തീരുമാനത്തെ വനിത വിദേശ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. വനിത ബിഗ് ബാഷിന് ഇടയ്ക്ക് ഈ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത് വഴി ബിസിസിഐ ക്രിക്കറ്റിനോട് അനീതിയാണ് കാണിച്ചതെന്നാണ് വനിത വിദേശ താരങ്ങളുടെ അഭിപ്രായം. ഒക്ടോബര്‍ 17 മുതല്‍ 10 വരെയാണ് വനിത ബിഗ് ബാഷ് നടക്കാനിരിക്കുന്നത്. വനിത ടി20 ചലഞ്ച് നവംബര്‍ 1 മുതല്‍ 10 വരെ ഐപിഎല്‍ പ്ലേ ഓഫുകള്‍ക്കൊപ്പം നടക്കും.

എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ബിസിസിഐയ്ക്ക് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ലായിരുന്നുവെന്നാണ് ഇന്ത്യന്‍ ഏകദിന വനിത ക്യാപ്റ്റന്‍ മിത്താലി രാജ് അഭിപ്രായപ്പെട്ടത്. പുരുഷ ഐപിഎല്‍ തന്നെ നടക്കുമോ എന്നതില്‍ ഒരു വ്യക്തതയില്ലാത്ത ഘട്ടത്തില്‍ തങ്ങള്‍ക്ക് ടി20 ചഞ്ച് കളിക്കാനാകില്ലെന്നാണ് കരുതിയതെന്നും ഇപ്പോള്‍ ഇത്തരത്തിലെങ്കിലും ടൂര്‍ണ്ണമെന്റ് നടത്തുവാന്‍ തീരുമാനിച്ച ബിസിസിഐ തീരുമാനം ഏറെ മികച്ചതാണെന്നും മിത്താലി വ്യക്തമാക്കി.

പലരും ടൂര്‍ണ്ണമെന്റിന്റെ ഷെഡ്യൂളിന്മേല്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. വനിത ബിഗ് ബാഷിനൊപ്പം നടത്തിയതാണ് അവരുടെ അതൃപ്തിയ്ക്ക് കാരണം. ഇന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വേറെ മികച്ച ഒരു സമയം ഇല്ലായിരുന്നു എന്നതാണ് സത്യമെന്നും ബിസിസിഐ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ മികച്ച തീരുമാനം ആണ് കൈകൊണ്ടതെന്നും മിത്താലി രാജ് വ്യക്തമാക്കി.

Exit mobile version