മുൻ വോൾവ്‌സ് പരിശീലകൻ നുനോ ക്രിസ്റ്റൽ പാലസിലേക്ക്

മുൻ വോൾവ്‌സ് പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോ ക്രിസ്റ്റൽ പാലസ് പരിശീലകനായേക്കുമെന്ന് സൂചന. ഈ സീസണിന്റെ അവസാനത്തോടെ പരിശീലക സ്ഥാനം ഒഴിഞ്ഞ റോയ് ഹോഡ്സന്റെ ഒഴിവിലേക്കാണ് മുൻ വോൾവ്‌സ് പരിശീലകനെ ക്രിസ്റ്റൽ പാലസ് പരിഗണിക്കുന്നത്. നാല് വർഷം വോൾവ്‌സ് പരിശീലകനായതിന് ശേഷമാണ് നൂനോ സീസണിന്റെ അവസാനത്തോടെ സ്ഥാനം ഒഴിഞ്ഞത്.

നേരത്തെ മുൻ ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡുമായും മുൻ ആഴ്‌സണൽ താരം പാട്രിക് വിയേരയെയും പരിശീലക സ്ഥാനത്തേക്ക് ക്രിസ്റ്റൽ പാലസ് പരിഗണിക്കുന്നുണ്ട്. വോൾവ്‌സ് പരിശീലക സ്ഥാനം ഒഴിഞ്ഞ നൂനോ ടോട്ടൻഹാം പരിശീലകനാകും എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നൂനോ ക്രിസ്റ്റൽ പാലസ് പരിശീലകനായി എത്തുമെന്ന സൂചന ലഭിച്ചത്.

ബേൺലിയോട് തോറ്റ് വോൾവ്സ്

പ്രീമിയർ ലീഗിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന ബേൺലിയോട് തോറ്റ് വോൾവ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബേൺലിയുടെ ജയം. ആദ്യ പകുതിയിൽ നേടിയ രണ്ട്‌ ഗോളുകളാണ് ബേൺലിക്ക് തുണയായത്. ജയത്തോടെ പോയിന്റ് പട്ടികയിൽ 16ആം സ്ഥാനത്ത് എത്താനും ബേൺലിക്കായി. ഇന്നത്തെ മത്സരത്തിൽ തോറ്റ വോൾവ്‌സ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ ആഷ്‌ലി ബാൺസും ക്രിസ് വുഡും നേടിയ ഗോളുകളിലാണ് ബേൺലി മത്സരത്തിൽ മുൻപിലെത്തിയത്. എന്നാൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ ഒരു ഗോൾ നേടി വോൾവ്‌സ് മത്സരത്തിന്റെ അവസാനം ആവേശകരമാക്കി. പെനാൽറ്റിയിലൂടെ ഫാബിയോ സിൽവയാണ് വോൾവ്‌സിന്റെ ഗോൾ നേടിയത്. തുടർന്ന് സമനില ഗോൾ നേടാൻ വോൾവ്‌സ് ശ്രമിച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല.

ഇഞ്ചുറി ടൈമിൽ ചെൽസിക്ക് വോൾവ്‌സിന്റെ ഷോക്ക്!

ഇഞ്ചുറി ടൈമിലെ ഗോളിൽ ചെൽസിയെ തോൽപ്പിച്ച് വോൾവ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വോൾവ്‌സിന്റെ ജയം. ചെൽസിയുടെ തുടർച്ചയായ രണ്ടമത്തെ പരാജയം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം എവെർട്ടണും ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ജയിച്ചാൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ചെൽസി ഇന്ന് നഷ്ടപ്പെടുത്തിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജിറൂദിന്റെ ഗോളിലൂടെ ചെൽസിയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ വോൾവ്സ് പോഡെൻസിലൂടെ സമനില പിടിക്കുകയായിരുന്നു. തുടർന്ന് വോൾവ്‌സിന് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചെങ്കിലും ‘വാർ’ വോൾവ്‌സിന് പെനാൽറ്റി നിഷേധിക്കുകയും ചെയ്തു. തുടർന്ന് ഇഞ്ചുറി ടൈമിലാണ് നെറ്റോ ചെൽസിയുടെ വലയിൽ വിജയ് ഗോൾ അടിച്ചു കയറ്റിയത്. ജയത്തോടെ വോൾവ്സ് പ്രീമിയർ ലീഗിൽ ഒൻപതാം സ്ഥാനത്തെത്തി.

ആഴ്‌സണലിന്റെ കഷ്ടകാലം തുടരുന്നു, വോൾവ്‌സിനോടും തോൽവി

പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ കഷ്ടകാലം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ആഴ്‌സണൽ വോൾവ്‌സിനോടും തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളുകളായിരുന്നു ആഴ്‌സണലിന്റെ തോൽവി. വോൾവിസ്‌നോട് തോറ്റ ആഴ്‌സണൽ പ്രീമിയർ ലീഗിൽ 14 സ്ഥാനത്താണ്. 1979ന് ശേഷം ആദ്യമായാണ് വോൾവ്‌സ് ആഴ്‌സണലിന്റെ ഗ്രൗണ്ടിൽ ജയം സ്വന്തമാക്കുന്നത്.

മത്സരത്തിന്റെ ആദ്യ പെഡ്രോ നെറ്റോയിലൂടെ വോൾവ്സ് മുൻപിലെത്തി. എന്നാൽ വോൾവ്‌സിന്റെ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. വില്യന്റെ കോർണറിൽ നിന്ന് ഗബ്രിയേലിലൂടെ ആഴ്‌സണൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഡാനിയൽ പോഡെൻസിലൂടെ വോൾവ്‌സ് മത്സരത്തിലെ വിജയ ഗോൾ സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിനിടെ ആഴ്‌സണൽ താരം ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ വോൾവ്‌സ് താരം റൗൾ ജിംനാസ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വോൾവ്‌സിന്റെ വിജയത്തിന്റെ തിളക്കം കുറച്ചു.

ഫ്രീകിക്ക് ഗോളിൽ വോൾവ്‌സിനെതിരെ സമനില പിടിച്ച് ന്യൂകാസിൽ

പ്രീമിയർ ലീഗിൽ അവസാന മിനിറ്റിൽ നേടിയ ഗോളിൽ വോൾവ്‌സിനെ സമനിലയിൽ തളച്ച് ന്യൂ കാസിൽ യുണൈറ്റഡ്. ജേക്കബ് മർഫിയുടെ ഫ്രീ കിക്ക്‌ ഗോളിലാണ് മത്സരത്തിന്റെ 88ആം മിനുട്ടിൽ ന്യൂ കാസിൽ സമനില പിടിച്ചത്. സമനിലയിൽ കുടുങ്ങിയതോടെ ടോപ് ഫോറിലേക്ക് എത്താനുള്ള അവസരമാണ് വോൾവ്‌സിന് നഷ്ടമായത്. അതെ സമയം പോയിന്റ് പട്ടികയിൽ ന്യൂകാസിൽ പതിനാലാം സ്ഥാനത്താണ്.

ഒപ്പത്തിനൊപ്പമാണ് ആദ്യ പകുതിയിൽ ഇരു ടീമുകളും പോരാടിയത്. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്‌സ് കൂടുതൽ മികച്ചു നിൽക്കുകയും ഗോൾ നേടുകയും ചെയ്തു. മത്സരത്തിന്റെ 80ആം മിനുട്ടിൽ റൗൾ ജിമിനെസിലൂടെയാണ് വോൾവ്‌സ് ഗോൾ നേടിയത്. എന്നാൽ ആ ലീഡ് നിലനിർത്താൻ വോൾവ്‌സിനായില്ല. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ജേക്കബ് മർഫിയിലൂടെ ന്യൂകാസിൽ സമനില പിടിക്കുകയായിരുന്നു.

ആദ്യ ജയം നേടി വോൾവ്സ്, കഷ്ടകാലം മാറാതെ വാറ്റ്ഫോഡ്

പ്രീമിയർ ലീഗിൽ ആദ്യ ജയം സ്വന്തമാക്കി വോൾവ്‌സ്. ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന വാറ്റ്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് അവർ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. ഇന്ന് വോൾവ്സ് ജയിച്ചതോടെ ലീഗിൽ ഒരു ജയം പോലുമില്ലാത്ത ഏക ടീം എന്ന നാണക്കേടും വാറ്റ്ഫോഡിന്റെ പേരിലായി.

കളിയുടെ പതിനെട്ടാം മിനുട്ടിൽ തന്നെ സാന്റോയുടെ ടീം ആദ്യ ഗോൾ സ്വന്തമാക്കി. ജോട്ടക്ക് പകരക്കാരനായി ആദ്യ ഇലവനിൽ ഇടം നേടിയ പെഡ്രോ നെറ്റോ നൽകിയ പാസ്സിൽ നിന്ന് മാറ്റ് ഡോഹെർത്തി ആണ് ഗോൾ നേടിയത്. 2 മിനിട്ടുകൾക്ക് ശേഷം വാറ്റ്ഫോഡിന് ഡെലഫെയുവിലൂടെ മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല.

രണ്ടാം പകുതി തുടങ്ങിയതോടെ വാറ്റ്ഫോഡ് സർവ്വ ശക്തിയുമായി ആക്രമിച്ചതോടെ വോൾവ്സിന് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. പക്ഷെ കളിയുടെ ഒഴുക്കിന് വിപരീതമായി 61 ആം മിനുട്ടിൽ വോൾവ്സ് ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണ വാട്ട്ഫോഡ് താരം യാൻമാതിന്റെ സെൽഫ് ഗോളാണ് അവരെ തുണച്ചത്. 71 ആം മിനുട്ടിൽ വെൽബെക്കിന്റെ മികച്ച ഷോട്ട് തട്ടിയകറ്റി പാട്രിസിയോ അവരുടെ ലീഡ് കാത്തു. ഇരു ടീമുകളും മികച്ചു നിന്നെങ്കിലും ഫിനിഷിങ്ങിൽ പുലർത്തിയ കൃത്യതയും ഭാഗ്യവും ഇത്തവണ വോൾവ്സിനെ തുണക്കുകയായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് വോൾവ്സ് പ്രീമിയർ ലീഗ് ഏഷ്യ ചാമ്പ്യൻസ്

പെനാൽറ്റി ഷൂട്ട് ഔട്ടിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് വോൾവ്സ് പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി സ്വന്തമാക്കി. ഗോൾ രഹിതമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-2ന് ജയിച്ചാണ് വോൾവ്സ് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നത്. മൂന്ന് പെനാൽറ്റി കിക്കുകൾ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ പാട്രിസിയോ ആണ് വോൾവ്സിന്റെ ഹീറോയായത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഗുണ്ടോഗൻ, ഡേവിഡ് സിൽവ, എൻമേച്ച എന്നിവരുടെ കിക്കുകളാണ് പാട്രിസിയോ രക്ഷപെടുത്തിയത്. സിറ്റിക്ക് വേണ്ടി ഡാനിലോയും ഗാർസിയയുമാണ് പെനാൽറ്റി ഗോളാക്കിയത്. വോൾവ്‌സിന് വേണ്ടി ബെന്നറ്റും പെറിയും വിനഗ്രെയുമാണ് ഗോളുകൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ സിറ്റിയാണ് അവസരങ്ങൾ ലഭിച്ചത്. തുടർന്ന് അവർക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി റഹീം സ്റ്റെർലിങ് പുറത്തടിച്ച് കളയുകയായിരുന്നു. സനേയെ ട്രയോറെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് സ്റ്റെർലിങ് നഷ്ടപ്പെടുത്തിയത്.

വോൾവ്‌സിനെ സമനിലയിൽ തളച്ച് വിലപ്പെട്ട പോയിന്റ് നേടി ബ്രൈറ്റൻ

വമ്പന്മാരെ പ്രീമിയർ ലീഗിൽ പിടിച്ചുകെട്ടി ശീലിച്ച വോൾവ്സിനെ സമനിലയിൽ തളച്ച് ബ്രൈറ്റൻ. സമനിലയോടെ റെലെഗേഷൻ പോരാട്ടത്തിൽ വിലപ്പെട്ട ഒരു പോയിന്റ് നേടാനും ബ്രൈറ്റനായി. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ വോൾവ്സിന്റെ ആധിപത്യമാണ് മത്സരത്തിൽ കണ്ടതെങ്കിലും വോൾവ്‌സ് ആക്രണമങ്ങളെ മുഴുവൻ മികച്ച പ്രതിരോധം തീർത്ത് ബ്രൈറ്റൻ തടയുകയായിരുന്നു. രണ്ടു തവണ വോൾവ്സിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു.

പ്രീമിയർ ലീഗിലെ വമ്പന്മാരെക്കതിരെ ഇപ്പോഴും മികച്ച പ്രകടനം നടത്തുന്ന വോൾവ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും പിറകിലുള്ള ടീമുകളെ തോൽപ്പിക്കാൻ പാടുപെടുന്ന പതിവ് ഈ മത്സരത്തിലും ആവർത്തിക്കുകയായിരുന്നു. ഇന്നത്തെ സമനിലയോടെ ബ്രൈറ്റന് 34 മത്സരങ്ങളിൽ നിന്ന് 34 പോയിന്റായി. റെലെഗേഷൻ സ്ഥാനത്തുള്ള കാർഡിഫിനേക്കാൾ മൂന്ന് പോയിന്റിന്റെ ലീഡ് നിലനിർത്താൻ ബ്രൈറ്റനായി.

എഫ് എ കപ്പിൽ അട്ടിമറി, വോൾവ്സിനോട് തോറ്റ യുണൈറ്റഡ് പുറത്ത്

വെംബ്ലി സ്റ്റേഡിയത്തിലേക്ക് ടിക്കറ്റ് ഉറപ്പിക്കാൻ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിഴച്ചു. വോൾവ്സിനോട് 2-1 ന് തോറ്റ ഒലെയുടെ ടീം ക്വാർട്ടർ ഫൈനലിൽ പുറത്തായി.

വോൾവ്സിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഏറെ നേരം വോൾവ്സ് ആക്രമണത്തെ പ്രതിരോധിച്ചെങ്കിലും 70 ആം മിനുട്ടിൽ യുണൈറ്റഡിന് പിഴച്ചു. ബോക്സിലെ കൂട്ട പൊരിച്ചിലിന് ഒടുവിൽ റൗൾ ഹിമനസാണ് ഗോൾ നേടിയത്. ഏറെ വൈകാതെ മികച്ച കൗണ്ടർ അറ്റാക്കിലൂടെ ജോട്ട ലീഡ് രണ്ടാക്കി ഉയർത്തി. ഇഞ്ചുറി ടൈമിൽ റാഷ്ഫോഡ് ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട് മത്സരം ഏറെ നേരം ഉണ്ടായിരുന്നില്ല.

ഹസാഡ് മാജിക്കിൽ സമനിലകൊണ്ട് തടിതപ്പി ചെൽസി

പ്രീമിയർ ലീഗിൽ ടോപ് ഫോർ സാധ്യത നേടാൻ ഉറപ്പിച്ച് ഇറങ്ങിയ ചെൽസിക്ക് സ്വന്തം ഗ്രൗണ്ടിൽ വോൾവ്സിന്റെ സമനില പൂട്ട്. 1-1 നാണ് വോൾവ്സ് ചെൽസിയെ സമനിലയിൽ തളച്ചത്. ഇഞ്ചുറി ടൈമിൽ ഹസാഡിന്റെ മാജിക് ആണ് ചെൽസിയുടെ രക്ഷക്കെത്തിയത്.  ഒരു വേള ചെൽസി തോൽക്കുമെന്ന് ഘട്ടത്തിലാണ് ഹസാഡ് ചെൽസിക്ക് സമനില നേടി കൊടുത്തത്.

സ്വന്തം ഗ്രൗണ്ടിൽ ചെൽസിയെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് വോൾവ്സ് നടത്തിയത്. തുടക്കം മുതൽ ചെൽസി ആക്രമണം കണ്ട മത്സരത്തിൽ പക്ഷെ വോൾവ്സ് ഗോൾ കീപ്പർ റൂയി പാട്രിസിയോയെ പരീക്ഷിക്കാൻ ചെൽസിക്കായിരുന്നില്ല. ടോപ് 6 ടീമുകൾക്കെതിരെ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത വോൾവ്സ് ചെൽസി ആക്രമണത്തെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് വോൾവ്സ് ചെൽസിയെ ഞെട്ടിച്ചുകൊണ്ട് ഗോൾ നേടിയത്. ജോട്ടയുടെ പാസിൽ നിന്ന് ജിമെനെസ് ആണ് വോൾവ്‌സിന്റെ ഗോൾ നേടിയത്. ചെൽസി പോസ്റ്റിലേക്കുള്ള വോൾവ്‌സിന്റെ ആദ്യ ശ്രമം കൂടിയായിരുന്നു ഇത്.

തുടർന്ന് വോൾവ്സ് മത്സരത്തിൽ മൂന്ന് പോയിന്റും നേടും എന്ന് തോന്നിച്ച ഘട്ടത്തിലാണ് ഹസാഡ് ചെൽസിയുടെ രക്ഷക്കെത്തിയത്. ഇന്നത്തെ സമനില ചെൽസിയുടെ ടോപ് ഫോർ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്.

കരുത്ത് കാട്ടി വോൾവ്സ്, കിതപ്പ് തുടർന്ന് വെസ്റ്റ് ഹാം

വെസ്റ്റ് ഹാമിനെ അനായാസം തളച്ച് വോൾവ്സ്. പ്രീമിയർ ലീഗിൽ ഈ സീസണിൽ മികച്ച പ്രകടനം തുടരുന്ന അവർ എതിരില്ലാത്ത 3 ഗോളുകൾക്കാണ് സ്വന്തം മൈതാനത്ത് ജയം നേടിയത്. ജയത്തോടെ 35 പോയിന്റുമായി 7 ആം സ്ഥാനത്താണ് അവർ. 31 പോയിന്റുള്ള വെസ്റ്റ് ഹാം 11 ആം സ്ഥാനത്ത് തുടരും.

ഗ്രൗണ്ടിൽ ഇറങ്ങിയ വെസ്റ്റ് ഹാം താരങ്ങൾ എല്ലാം തന്നെ ശരാശരിക്കും താഴെയുള്ള പ്രകടനം പുറത്തെടുത്തതോടെ വോൾവ്സിന് കാര്യങ്ങൾ എളുപ്പമായി. ആദ്യ പകുതിയിൽ സൈസിന്റെ ഗോളിൽ മുന്നിൽ എത്തിയ അവർ പിന്നീടും നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചു. വെസ്റ്റ് ഹാം ആകട്ടെ എതിരാളികളുടെ ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനാവാതെ വിഷമിച്ചു. അവസാന 10 മിനുട്ടിൽ റൗൾ ഹിമനസ് ഇരട്ട ഗോളുകൾ നേടിയതോടെ വെസ്റ്റ് ഹാമിന്റെ അവസാന പ്രതീക്ഷകളും നഷ്ടമായി.

ഇഞ്ചുറി ടൈം വിന്നറിൽ ലെസ്റ്ററിനെ വീഴ്ത്തി വോൾവ്സ്

പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ വിജയം സ്വന്തമാക്കി വോൾവ്സ്. 4-3 എന്ന സ്കോറിനാണ് അവർ ലെസ്റ്ററിനെ മറികടന്നത്. രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം സ്കോർ രണ്ട് തവണ സമനില ആക്കിയ ലെസ്റ്ററിന് കടുത്ത നിരാശ സമ്മാനിക്കുന്ന മത്സര ഫലമായി ഇന്നത്തേത്. ജയത്തോടെ ലീഗിൽ എട്ടാം സ്ഥാനത്താണ് വോൾവ്സ്.

സ്‌ട്രൈക്കർ ഡിയഗോ ജോട്ട നേടിയ ഹാട്രിക്കാണ് എസ്‌പെരിട്ടോ സാന്റോയുടെ ടീമിന് വിലപ്പെട്ട 3 പോയിന്റ് സമ്മാനിച്ചത്. ആദ്യ പകുതിയിൽ 12 മിനുട്ടിനുള്ളിൽ ജോട്ട, റയാൻ ബെന്നറ്റ് എന്നിവർ നേടിയ ഗോളുകൾക്ക് വോൾവ്സ് മുന്നിട്ട് നിന്നു. പക്ഷെ രണ്ടാം പകുതിയിൽ അതി ശക്തമായ തിരിച്ചു വരാവാണ് ലെസ്റ്റർ നടത്തിയത്. മത്സരം ഒരു മണിക്കൂർ പിന്നീടും മുൻപേ ലെസ്റ്റർ ഗ്രെ, കോഡിയുടെ സെൽഫ് ഗോൾ എന്നിവയിലൂടെ മത്സരം സമനിലയിലാക്കി.

64 ആം മിനുട്ടിലാണ് ജോട്ട വീണ്ടും വല കുലുക്കി വോൾവ്സ് ലീഡ് നേടിയത്. പക്ഷെ 87 ആം മിനുട്ടിൽ ക്യാപ്റ്റൻ വെസ് മോർഗൻ ലെസ്റ്ററിനായി ഗോൾ നേടിയതോടെ സ്കോർ 3-3. മത്സരം സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ 93 ആം മിനുട്ടിൽ ജോട്ട ഹാട്രിക് തികച്ച ഗോൾ നേടി ജയം സ്വന്തമാക്കിയത്.

Exit mobile version