മെഹ്‍ദി ഹസന് രണ്ട് വിക്കറ്റ്, വിന്‍ഡീസിനു ആദ്യ സെഷനില്‍ 79 റണ്‍സ്

കിംഗ്സ്റ്റണ്‍ ടെസ്റ്റിലെ ആദ്യ ദിവസം ലഞ്ചിനു പിരിയുമ്പോള്‍ വിന്‍ഡീസ് 79/2 എന്ന നിലയില്‍ ആദ്യ ഓവറിനു ശേഷം സ്പിന്നര്‍മാര്‍ ഇരു വശത്ത് നിന്നും പന്തെറിഞ്ഞ ബംഗ്ലാദേശ് ബൗളിംഗില്‍ മെഹ്‍ദി ഹസന്‍ 2 വിക്കറ്റുമായി മികച്ചു നിന്നു. ഡെവണ്‍ സ്മിത്ത്(2), കീറണ്‍ പവല്‍(29) എന്നിവരെ നഷ്ടമായ വിന്‍ഡീസിനായി ക്രീസില്‍ ഷായി ഹോപ്(11*), ക്രെയിഗ് ബ്രാത്‍വൈറ്റ്(33*) എന്നിവരാണ് ക്രീസില്‍.

117 പന്തുകള്‍ നേരിട്ട വിന്‍ഡീസ് ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റ് യാതൊരു ധൃതിയുമില്ലാതെയാണ് ബാറ്റ് വീശിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെസ്റ്റിലെ മോശം പ്രകടനം, ഏകദിന ടീമിലെ സ്ഥാനം ബംഗ്ലാദേശ് താരത്തിനു നഷ്ടമാകും

ആദ്യ ടെസ്റ്റിലെ മോശം പ്രകടനം കാരണം റൂബല്‍ ഹൊസൈനേ ഏകദിന പരമ്പരയിലേക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെപ്പറ്റിയാലോചിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 219 റണ്‍സിനുമാണ് ബംഗ്ലാദേശ് തോല്‍വി പിണഞ്ഞത്. ടെസ്റ്റ് സ്ക്വാഡിനൊപ്പം ഏകദിന സ്ക്വാഡിലും റൂബല്‍ ഹൊസൈനേ ഉള്‍പ്പെടുത്തിയെങ്കിലും താരം ടെസറ്റ് പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.

മുസ്തഫിസുര്‍ റഹ്മാന്‍ പരിക്കില്‍ നി്നന് ഭേദപ്പെട്ട് വരുന്നതും താരത്തെ മടക്കി വിളിക്കുവാന്‍ കാരണമാണെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്. മുസ്തഫിസുറിന്റെ പരിക്ക് കണക്കിലെടുത്താണ് 16 അംഗ സ്ക്വാഡിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചത്. അത് 15 അംഗമാക്കി വെട്ടിക്കുറയ്ക്കുവാന്‍ ആലോചിക്കുന്നുവെന്നാണ് ബംഗ്ലാദേശ് സെലക്ടര്‍മാര്‍ പറഞ്ഞത്.

ബൗളിംഗിനു അനുകൂലമായ വിക്കറ്റായിട്ടും താരം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടില്ലെന്നാണ് സെലക്ടര്‍മാര്‍ പരാതി രൂപേണ പറഞ്ഞത്. കൂടാതെ നായകന്‍ ഷാകിബ് അല്‍ ഹസനും താരത്തിന്റെ പ്രകടനത്തില്‍ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വ്യക്തിപരമായ കാരണങ്ങള്‍, മൊര്‍തസ വിന്‍ഡീസ് പരമ്പരയില്‍ പങ്കെടുത്തേക്കില്ല

വിന്‍ഡീ്സ് ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് ഏകദിന നായകന്റെ പങ്കാളിത്തം അനിശ്ചിതമാണെന്ന് അറിയിച്ച് ബംഗ്ലാദേശ് ബോര്‍ഡ്. താരത്തിന്റെ അസുഖ ബാധിതയായ ഭാര്യയുടെ പരിചരണത്തിനു മുന്‍ഗണന നല്‍കുന്നതിനാല്‍ മൊര്‍തസ ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്. വിന്‍ഡീസില്‍ മൂന്ന് ഏകദിന പരമ്പരകളാണ് ബംഗ്ലാദേശ് പങ്കെടുക്കുന്നത്.

ജൂലൈ 12 ഏകദിന ടീമിലെ ബാക്കി താരങ്ങള്‍ കരീബിയന്‍ ദ്വീപിലേക്ക് യാത്രയാകുന്നതിനു മുമ്പ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് ബോര്‍ഡ് അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കെമര്‍ റോച്ചിന്റെ പരിക്ക്, വിന്‍ഡീസ് ടീമില്‍ പകരം അല്‍സാരി ജോസഫ്

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനു കെമര്‍ റോച്ചിന്റെ സേവനം നഷ്ടം. ആന്റിഗ്വ ടെസ്റ്റിനിടെ താരത്തിനു ഏറ്റ പരിക്കു മൂലം രണ്ടാം ടെസ്റ്റില്‍ താരത്തെ കളിപ്പിക്കേണ്ടതില്ലെന്ന് വിന്‍ഡീസ് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ആന്റിഗ്വ ടെസ്റ്റിന്റ് ആദ്യ ദിവസം തന്റെ ആദ്യ സ്പെല്ലില്‍ 5 ഓവറില്‍ 8 റണ്‍സിനു 5 വിക്കറ്റ് വീഴ്ത്തിയ റോച്ച് പിന്നീട് മത്സരത്തില്‍ പന്തെറിഞ്ഞില്ല. റോച്ചിനു പകരം രണ്ടാം ടെസ്റ്റില്‍ അല്‍സാരി ജോസഫിനെയാണ് 13 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പേശിവലിവ് മൂലം താരം പിന്നീട് കളത്തിലിറങ്ങിയില്ലെങ്കിലും മത്സരത്തില്‍ ബംഗ്ലാദേശ് തകര്‍ച്ചയുടെ തുടക്കമായിരുന്നു ആ സ്പെല്‍. ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 43 റണ്‍സിനു തകര്‍ന്നടിയുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ ബംഗ്ലാദേശ്, ചെറുത്ത് നില്പുയര്‍ത്തിയത് നൂറുള്‍ ഹസന്‍ മാത്രം

ബംഗ്ലാദേശ് നിരയിലെ ഏകനായ പോരാളിയായി നൂറൂള്‍ ഹസന്‍ മാറിയെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ സന്ദര്‍ശകര്‍. ഇന്ന് ആന്റിഗ്വ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ ബംഗ്ലാദേശിന്റെ ചെറുത്ത്നില്പ് അവസാനിക്കുകയായിരുന്നു. ഇന്നിംഗ്സിനും 219 റണ്‍സിന്റെയും വിജയമാണ് വിന്‍ഡീസ് നേടിയത്. ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട സ്കോര്‍ ബംഗ്ലാദേശിനു നേടാനായെങ്കിലും വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ് സ്കോറിനു വെല്ലുവിളിയുയര്‍ത്തുവാന്‍ പോന്നതായിരുന്നില്ല ഈ പ്രകടനം.

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 144 റണ്‍സിനു അവസാനിക്കുകയായിരുന്നു. അവരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിലും 101 റണ്‍സ് അധികമാണ് അവര്‍ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

നൂറുള്‍ ഹസന്‍ 64 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. 36 പന്തില്‍ നിന്നാണ് നൂറുള്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. ഷാനണ്‍ ഗബ്രിയേല്‍ അഞ്ച് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ 3 വിക്കറ്റുമാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. മിഗ്വല്‍ കമ്മിന്‍സിനാണ് ഹസന്റെ വിക്കറ്റ്. ഇന്നിംഗ്സിലെ അവസാന വിക്കറ്റും കമ്മിന്‍സാണ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആന്റിഗ്വയില്‍ ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് നാണക്കേട്

ആന്റിഗ്വയില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് നാണംക്കെട്ട തോല്‍വിയിലേക്ക് നീങ്ങുന്നു. ആദ്യ ഇന്നിംഗ്സില്‍ 43 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സില്‍ 62/6 എന്ന നിലയിലാണ് രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍. ആദ്യ ഇന്നിംഗ്സില്‍ കെമര്‍ റോച്ച് 5 വിക്കറ്റ് നേടിയെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ ഷാനണ്‍ ഗബ്രിയേലാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്.

4 വിക്കറ്റാണ് ഗബ്രിയേല്‍ ഇന്നിംഗ്സില്‍ നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും നേടി. 15 റണ്‍സുമായി മഹമ്മദുള്ളയും 7 റണ്‍സ് നേടി നൂറുള്‍ ഹസനുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ 301 റണ്‍സ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്.

നേരത്തെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനു 271/3 എന്ന നിലയില്‍ പിരിഞ്ഞ വിന്‍ഡീസിനു ക്രെയിഗ് ബ്രാ‍ത്‍വൈറ്റിനെ കളി പുനരാരംഭിച്ചപ്പോള്‍ നഷ്ടമാവുകയായിരുന്നു. 121 റണ്‍സ് നേടിയ ബ്രാത്‍വൈറ്റിനെ ഷാകിബ് ആണ് പുറത്താക്കിയത്. ഷായി ഹോബ്(67), ജേസണ്‍ ഹോള്‍ഡര്‍(33), കെമര്‍ റോച്ച്(33) എന്നിവരുടെ ചെറുത്തുനില്പിന്റെ ഫലമായി 406 റണ്‍സ് നേടിയാണ് വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചത്.

ബംഗ്ലാദേശിനു വേണ്ടി അബു ജയേദ്, മെഹ്ദി ഹസന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ഷാകിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റും നേടി. ശേഷിച്ച വിക്കറ്റുകള്‍ കമ്രുല്‍ ഇസ്ലാം റബ്ബി, മഹമ്മദുള്ള എന്നിവരാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിന്‍ഡീസ് കുതിയ്ക്കുന്നു, ലീഡ് 228 റണ്‍സ്

ആന്റിഗ്വ ടെസ്റ്റില്‍ വീന്‍ഡീസ് ബാറ്റിംഗ് മികച്ച രീതിയില്‍ മുന്നേറുന്നു. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ശതകത്തിന്റെ ബലത്തില്‍ വിന്‍ഡീസ് 271/3 എന്ന നിലയിലാണ്. മത്സരത്തില്‍ 228 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. 121 റണ്‍സുമായി ബ്രാത്‍വൈറ്റും 14 റണ്‍സ് നേടി ഷായി ഹോപുമാണ് ക്രീസില്‍.

201/2 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിനു 19 റണ്‍സ് നേടിയ നൈറ്റ് വാച്ച്മാന്‍ ദേവേന്ദ്ര ബിഷുവിനെയാണ് നഷ്ടമായത്. കമ്രുല്‍ ഇസ്ലാമിനാണ് വിക്കറ്റ്. 53 റണ്‍സാണ് ബിഷുവും ബ്രാത്‍വൈറ്റും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിന്‍ഡീസിനെ മുന്നോട്ട് നയിച്ച് ബ്രാത്‍വൈറ്റ്, ടീം മികച്ച നിലയില്‍

ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസ് കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു. ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 201/2 എന്ന നിലയിലാണ്. 68 ഓവറുകള്‍ നേരിട്ട വിന്‍ഡീസിനു വേണ്ടി 88 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റാണ് ബാറ്റിംഗിനെ നയിക്കുന്നത്. ഡെവണ്‍ സ്മിത്ത്(58), കീറണ്‍ പൊള്ളാര്‍ഡ്(48) എന്നിവരാണ് പുറത്തായ താരങ്ങള്‍. നൈറ്റ് വാച്ച്മാന്‍ ദേവേന്ദ്ര ബിഷൂ ആണ് ബ്രാത്‍വൈറ്റിനു കൂട്ടായി ക്രീസിലുള്ളത്. ഒരു റണ്‍സാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.

43 റണ്‍സിനു ഒന്നാം ഇന്നിംഗ്സില്‍ പുറത്തായ ബംഗ്ലാദേശിനെതിരെ 158 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ സ്വന്തമാക്കിയിട്ടുള്ളത്. കെര്‍ റോച്ചിന്റെ അഞ്ച് വിക്കറ്റ് സ്പെല്ലാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. മിഗ്വല്‍ കമ്മിന്‍സ് 3 വിക്കറ്റുമായി റോച്ചിനു മികച്ച പിന്തുണ നല്‍കി. 25 റണ്‍സ് നേടി ബംഗ്ലാദേശ് നിരയില്‍ ടോപ് സ്കോറര്‍ ആയ ലിറ്റണ്‍ ദാസിന്റെ വിക്കറ്റും കമ്മിന്‍സിനായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാണംകെട്ട് ബംഗ്ലാദേശ്, 43 റണ്‍സിനു പുറത്ത്

ആന്റിഗ്വ ടെസ്റ്റില്‍ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണ് ബംഗ്ലാദേശ്. ടോസ് നേടി വിന്‍ഡീസ് സന്ദര്‍ശകരെ ബാറ്റിംഗിനയയ്ച്ചപ്പോള്‍ ടീം 18.4 ഓവറില്‍ 43 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. കെമര്‍ റോച്ച് 5 വിക്കറ്റും മിഗ്വല്‍ കമ്മിന്‍സ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വിക്കറ്റ് ജേസണ്‍ ഹോള്‍ഡര്‍ സ്വന്തമാക്കി.

25 റണ്‍സ് നേടിയ ലിറ്റണ്‍ ദാസ് ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍. നാല് താരങ്ങള്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനും സാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പിച്ചുകളെ മറക്കുക, “നാച്ചുറല്‍ ഗെയിം” പുറത്തെടുക്കുക: ഷാകിബ്

വിന്‍ഡീസ് പരമ്പരയ്ക്കൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിനോട് തങ്ങളുടെ സ്വതസിദ്ധമായ കേളി ശൈലി പുറത്തെടുക്കുവാന്‍ ആവശ്യപ്പെട്ട് നായകന്‍ ഷാകിബ് അല്‍ ഹസന്‍. വിന്‍ഡീസില്‍ പേസ് അനുകൂല പിച്ചുകളാവും ബംഗ്ലാദേശിനെ കാത്തിരിക്കുക. പിച്ചില്‍ വേണ്ടതിലും അധികം പുല്ലിന്റെ സാന്നിധ്യമുണ്ടാകാം എന്നാല്‍ ഇതൊന്നും തങ്ങളെ അലട്ടരുതെന്നും മികച്ച ഫലങ്ങള്‍ക്കായി ഭയമില്ലാതെയാണ് ആതിഥേയരെ സമീപിക്കേണ്ടതെന്ന് ഷാകിബ് പറഞ്ഞു.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ തങ്ങളെക്കാള്‍ പിന്നിലാണെങ്കിലും നാട്ടിലെ അനുകൂല സാഹചര്യങ്ങളില്‍ വിന്‍ഡീസിനെ തള്ളിക്കളയാനാകില്ലെന്നാണ് ഷാകിബ് പറഞ്ഞത്. ശ്രീലങ്കയ്ക്കെതിരെ മികവ് പുലര്‍ത്തിയ വിന്‍ഡീസ് പേസ് നിരയെ മുന്നില്‍ കണ്ട് ഈ ടെസ്റ്റഅ പരമ്പരയിലും അത്തരത്തിലുള്ള പിച്ചുകളാവും തയ്യാറാക്കുകയെന്ന് ഷാകിബ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ വിന്‍ഡീസ് പ്രഖ്യാപിച്ചു

ശ്രീലങ്കയ്ക്കെതിരെ പരമ്പര സമനിലയാക്കിയ വിന്‍ഡീസ് ഏറെ മാറ്റങ്ങളിലാതെ ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. അവസാന ടെസ്റ്റിന്റെ സമയത്ത് പനി മൂലം സ്ക്വാഡില്‍ നിന്ന് നല്‍കിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ടീമില്‍ തിരികെ എത്തിയപ്പോള്‍ പുതുമുഖ താരം ജാംഹാര്‍ ഹാമിള്‍ട്ടണ്‍ ആണ് ടീമില്‍ നിന്ന് പുറത്ത് പോയത്. ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ലാത്ത വിക്കറ്റ് കീപ്പറാണ് ഹാമിള്‍ട്ടണ്‍.

അവസാന ടെസ്റ്റിന്റെ സമയത്ത് സ്ക്വാഡില്‍ ഹെറ്റ്മ്യറിനു പകരം ഉള്‍പ്പെടുത്തപ്പെട്ട കീമോ പോളും ടീമിലെ സ്ഥാനം നിലനിര്‍ത്തി.

സ്ക്വാഡ്: ജേസണ്‍ ഹോള്‍ഡര്‍, ദേവേന്ദ്ര ബിഷൂ, ക്രെയിഗ് ബ്രാത്‍വൈറ്റ്, റോഷ്ടണ്‍ ചേസ്, മിഗ്വല്‍ കമ്മിന്‍സ്, ഷെയിന്‍ ഡോവ്റിച്ച്, ഷാനണ്‍ ഗബ്രിയേല്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, കീമോ പോള്‍, കീറണ്‍ പവല്‍, കെമര്‍ റോച്ച്, ഡെവണ്‍ സ്മിത്ത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version