ഷാനൺ ഗബ്രിയേലിനെ ഏകദിന സ്ക്വാഡിൽ ഉള്‍പ്പെടുത്തി വെസ്റ്റിന്‍ഡീസ്

വെസ്റ്റിന്‍ഡീസ് പേസ് ബൗളര്‍ ഷാനൺ ഗബ്രിയേലിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡിൽ ഉള്‍പ്പെടുത്തി വെസ്റ്റിന്‍ഡീസ്. 2019 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഷാനൺ ഗബ്രിയേൽ വെസ്റ്റിന്‍ഡീസിനായി ഏകദിന ഫോര്‍മാറ്റിൽ കളിക്കുന്നത്.

സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെ അടുത്തിടെയാണ് താരം ക്രിക്കറ്റിലേക്ക് തിരികെ എത്തിയത്. ഷായി ഹോപ് ക്യാപ്റ്റനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പരയാണ് ഇത്.

വെസ്റ്റിന്‍ഡീസ് : Shai Hope (Captain), Rovman Powell (Vice Captain), Shamarh Brooks, Yannic Cariah, Keacy Carty, Roston Chase, Shannon Gabriel, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Kyle Mayers, Nicholas Pooran, Romario Shepherd, Odean Smith

ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റ് ഇന്‍ഡീസ്, റഖീം കോര്‍ണ്‍വാലിന് അഞ്ച് വിക്കറ്റ്

ബംഗ്ലാദേശിന്റെ മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് റഖീം കോര്‍ണ്‍വാല്‍. തുടര്‍ന്ന് 96.5 ഓവറില്‍ ബംഗ്ലാദേശ് 296 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 71 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനെ പുറത്താക്കിയ റഖീം അതേ ഓവറില്‍ നയീം ഹസനെയും മടക്കി. 126 റണ്‍സായിരുന്നു ലിറ്റണ്‍ ദാസ് – മെഹ്ദി ഹസന്‍ കൂട്ടുകെട്ട് നേടിയത്.

തൊട്ടടുത്ത ഓവറില്‍ ഷാനണ്‍ ഗബ്രിയേല്‍ 57 റണ്‍സ് നേടിയ മെഹ്ദി ഹസന്റെ പ്രതിരോധം ഭേദിച്ചതോടെ ബംഗ്ലാദേശിന്റെ കാര്യം കുഴപ്പത്തിലായി. റഖീം കോര്‍ണ്‍വാല്‍ അഞ്ചും ഷാനണ്‍ ഗബ്രിയേല്‍ 3 വിക്കറ്റുമാണ് മത്സരത്തില്‍ നേടിയത്. അവസാന വിക്കറ്റുള്‍പ്പെടെ രണ്ട് വിക്കറ്റ് അല്‍സാരി ജോസഫ് വീഴ്ത്തി.

113 റണ്‍സിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്.

രണ്ടാം ദിവസം ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി വെസ്റ്റിന്‍ഡീസ്

ധാക്ക ടെസ്റ്റിന്റെ രണ്ടാം ദിവസം വിന്‍ഡീസിന് മേല്‍ക്കൈ. തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 409 റണ്‍സ് നേടിയ ടീം ബംഗ്ലാദേശിനെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 105/4 എന്ന നിലയിലേക്ക് എറിഞ്ഞിടുകയായിരുന്നു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാന്‍ 304 റണ്‍സ് ഇനിയും ബംഗ്ലാദേശ് നേടണം.

27 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിം, 6 റണ്‍സ് നേടി മുഹമ്മദ് മിഥുന്‍ എന്നിവരാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 11 റണ്‍സ് നേടുന്നതിനിടെ ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വിന്‍ഡീസിന് വേണ്ടി ഷാനണ്‍ ഗബ്രിയേല്‍ സൗമ്യ സര്‍ക്കാരിനെയും നജ്മുള്‍ ഹൊസൈന്‍ ഷാന്റോയെയും പുറത്താക്കുകയായിരുന്നു.

പിന്നീട് തമീം ഇക്ബാലും മോമിനുള്‍ ഹക്കും ചേര്‍ന്ന് 58 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയങ്കിലും റഖീം കോര്‍ണ്‍വാല്‍ മോമിനുള്‍ ഹക്കിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു.

21 റണ്‍സാണ് മോമിനുള്‍ ഹക്ക് നേടിയത്. അധികം വൈകാതെ 44 റണ്‍സ് നേടിയ തമീം ഇക്ബാലിനെയും ബംഗ്ലാദേശിന് നഷ്ടമായി.

വിന്‍ഡീസിന് 395 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ബംഗ്ലാദേശ്

വിന്‍ഡീസിനെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 223/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശ്. ഇതോടെ 395 റണ്‍സ് വിജയ ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ ബംഗ്ലാദേശ് വെച്ച് നീട്ടിയത്. മോമിനുള്‍ ഹക്ക്(115), ലിറ്റണ്‍ ദാസ്(69) എന്നിവരുടെ പ്രകടനങ്ങള്‍ക്ക് ശേഷം ജോമല്‍ വാരിക്കനും ഷാനണ്‍ ഗബ്രിയേലും വിക്കറ്റുകളുമായി വിന്‍ഡീസിന് വേണ്ടി മികവ് പുലര്‍ത്തുന്നതാണ് ചട്ടോഗ്രാമില്‍ കണ്ടത്.

റഖീം കോണ്‍വാലും ജോമല്‍ വാരിക്കനും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷാനണ്‍ ഗബ്രിയേലിന് രണ്ട് വിക്കറ്റ് ലഭിച്ചു. 18/0 എന്ന നിലയിലാണ് വിന്‍ഡീസ് ചായയ്ക്ക് പിരിയുമ്പോള്‍.

വെല്ലിംഗ്ടണില്‍ ന്യൂസിലാണ്ടിനെ രക്ഷിച്ച് ഹെന്‍റി നിക്കോള്‍സിന്റെ ശതകം

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 294/6 എന്ന നിലയില്‍ ന്യൂസിലാണ്ട്. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലാണ്ടിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 148/4 എന്ന നിലയിലേക്ക് വീണ ടീമിനെ ഹെന്‍റി നിക്കോള്‍സിന്റെ ശതകം ആണ് രക്ഷിച്ചത്.

താരം 117 റണ്‍സുമായി പുറത്താകാതെ നിന്നാണ് ന്യൂസിലാണ്ടിന്റെ രക്ഷകനായി മാറിയത്. വില്‍ യംഗ്(43), ബിജെ വാട്‍ളിംഗ്(30), ഡാരില്‍ മിച്ചല്‍(42) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. വെസ്റ്റിന്‍ഡീസിന് വേണ്ടി ഷാനണ്‍ ഗബ്രിയേല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചെമര്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും നേടി.

519 റണ്‍സില്‍ ഡിക്ലയര്‍ ചെയ്ത് ന്യൂസിലാണ്ട്, കെയിന്‍ വില്യംസണ് ഇരട്ട ശതകം

വെസ്റ്റ് ഇന്‍ഡീസിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ഹാമിള്‍ട്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കെയിന്‍ വില്യംസണിന്റെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ 519 റണ്‍സ് നേടി തങ്ങളുടെ ഇന്നിംഗ്സ് ന്യൂസിലാണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 251 റണ്‍സ് നേടിയ വില്യംസണ്‍ പുറത്തായ അധികം വൈകാതെ ഡിക്ലറേഷനും വരികയായിരുന്നു.

കൈല്‍ ജാമിസണ്‍ തന്റെ അര്‍ദ്ധ ശതകം(51*) പൂര്‍ത്തിയാക്കിയ ഉടനെ ആയിരുന്നു ഡിക്ലറേഷന്‍. വിന്‍ഡീസിന് വേണ്ടി ഷാനണ്‍ ഗബ്രിയേലം കെമര്‍ റോച്ചും മൂന്ന് വീതം വിക്കറ്റ് നേടി.

 

ഗബ്രിയേലിന്റെയും അല്‍സാരി ജോസഫിന്റെയും നാലാം ദിവസത്തെ അവസാന സെഷനിലെ ബൗളിംഗ് പ്രകടനമാണ് മത്സരം മാറ്റിയത്

ഷാനണ്‍ ഗബ്രിയേലും അല്‍സാരി ജോസഫും നാലാം ദിവലത്തെ അവസാന സെഷനില്‍ നടത്തിയ ബൗളിംഗ് പ്രകടനത്തെ പ്രശംസിച്ച് ടീം കോച്ച് ഫില്‍ സിമ്മണ്‍സ്. ഇവരുവരും ഒപ്പം ചേര്‍ന്ന് എറിഞ്ഞ സ്പെല്ലാണ് നാലാം ദിവസം വലിയ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്നു ഇംഗ്ലണ്ടിനെ ചെറുത്ത് നിര്‍ത്തിയത്. വളരെ പെട്ടെന്ന് 5 വിക്കറ്റുകളാണ് ഇരുവരും ചേര്‍ന്ന് വീഴ്ത്തിയത്. അതോടെ വിന്‍ഡീസിന് 200 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം നേടിയാല്‍ മതിയെന്ന സ്ഥിതി വരികയായിരുന്നു.

ആ സെഷനിലെ ഇരുവരുടെയും പ്രകടനം കാണുവാന്‍ ആനന്ദകരമായ കാര്യമാണെന്ന് സിമ്മണ്‍സ് വ്യക്തമാക്കി. പരിക്കില്‍ നിന്ന് തിരികെ എത്തി ഇത്തരത്തില്‍ ഒരു പ്രകടനം പുറത്തെടുത്ത ഷാനണ്‍ ഗബ്രിയേലിന്റെ പ്രകടനം ഏറെ പ്രശംസനീയമാണെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

ഇതെല്ലാം ഇവരുടെ കഠിന പ്രയത്നത്തെയാണ് കാണിക്കുന്നതെന്നും വെസ്റ്റ് ഇന്‍ഡീസ് കോച്ച് അഭിപ്രായപ്പെട്ടു.

ഷാനണ്‍ ഗബ്രിയേലിന്റെ പ്രകടനത്തില്‍ അത്ഭുതമൊന്നുമില്ല

ഷാനണ്‍ ഗബ്രിയേല്‍ സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത പ്രകടനത്തില്‍ അത്ഭുതമൊന്നുമില്ലെന്ന് വ്യക്തമാക്കി വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ജേസണ്‍ ഇത് സ്ഥിരമായി പുറത്തെടുക്കുന്ന പ്രകടനമാണെന്നും താരം പരിക്ക് മാറി തിരികെ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അതിന്റെ ഗുണം ടീമിനു പ്രകടമായി തന്നെ കാണുന്നുണ്ടെന്നും വിജയത്തിന് ശേഷം ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ടീമിന്റെ റിസര്‍വ്വിന്റെ ഭാഗമായിട്ടാണ് ആദ്യം പരമ്പരയ്ക്കായി ഗബ്രിയേലിനെ ഉള്‍പ്പെടുത്തിയത്. പരിശീലന മത്സരത്തില്‍ ഫിറ്റ്നെസ്സ് തെളിയിച്ചതോടെ താരത്തെ അവസാന ഇലവനില്‍ സ്ഥാനം നല്‍കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ക്രിക്കറ്റില്‍ താരം സജീവമാകുന്നത്.

ഇരു ഇന്നിംഗ്സുകളിലായി 9 വിക്കറ്റാണ് താരം നേടിയത്. ആദ്യ ഇന്നിംഗ്സില്‍ നാലും രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും വിക്കറ്റാണ് താരം നേടിയത്.

ഇംഗ്ലണ്ട് 313 റണ്‍സിന് ഓള്‍ഔട്ട്, വിന്‍ഡീസിന് ജയിക്കുവാന്‍ 200 റണ്‍സ്

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ വിജയം കുറിക്കുവാന്‍ വിന്‍ഡീസിന് 200 റണ്‍സ്. ഇന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 313 റണ്‍സിന് അവസാനിപ്പിക്കുകയായിരുന്നു വിന്‍ഡീസ്. തലേ ദിവസത്തെ സ്കോറായ 284/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മാര്‍ക്ക് വുഡിനെ ആണ് ആദ്യം നഷ്ടമായത്. ഷാനണ്‍ ഗബ്രിയേലിനായിരുന്നു വിക്കറ്റ്.

ജോഫ്ര ആര്‍ച്ചര്‍ വാലറ്റത്തില്‍ നിന്ന് നേടിയ 23 റണ്‍സാണ് ഇംഗ്ലണ്ടിനെ 300 കടക്കുവാന്‍ സഹായിച്ചത്. ജോഫ്രയെ പുറത്താക്കി തന്റെ ഇന്നിംഗ്സിലെ അഞ്ചാം വിക്കറ്റാണ് ഗബ്രിയേല്‍ നേടിയത്.

ഇംഗ്ലണ്ടിന് മോശം തുടക്കം, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 106 റണ്‍സ്

വിന്‍ഡീസിനെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കളി പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിന്റെ രണ്ടാം ദിവസം ടീമുകള്‍ ലഞ്ചിനായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് 106/5 എന്ന നിലയിലാണ്. ഷാനണ്‍ ഗബ്രിയേലും ജേസണ്‍ ഹോള്‍ഡറുമാണ് ഇംഗ്ലണ്ടിന് കനത്ത പ്രഹരങ്ങളേല്പിച്ചത്.

റോറി ബേണ്‍സ്(30), ഡൊമിനിക് സിബ്ലേ(0), ജോ ഡെന്‍ലി(18) എന്നിവരെ ഷാനണ്‍ ഗബ്രിയേല്‍ മടക്കിയയച്ചപ്പോള്‍ സാക്ക് ക്രോളി(10), ഒല്ലി പോപ്(12) എന്നിവരെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

ആറാം വിക്കറ്റില്‍ ഇതുവരെ ഇരുവരും ചേര്‍ന്ന് 19 റണ്‍സാണ് നേടിയിട്ടുള്ളത്. സ്റ്റോക്സ് 21 റണ്‍സും ജോസ് ബട്ലര്‍ 9 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

മൂന്ന് ഓവറുകള്‍ക്ക് ശേഷം വില്ലനായി മഴ, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം കളി തടസ്സപ്പെടുത്തി വീണ്ടും മഴ. മൂന്ന് ഓവറുകള്‍ മാത്രം പന്തെറിഞ്ഞപ്പോളേക്കും മഴ വീണ്ടും എത്തുകയായിരുന്നു. നേരത്തെ മഴ കാരണം ടോസ് വൈകി ആദ്യ സെഷന്‍ ഉപേക്ഷിച്ച ശേഷമാണ് മത്സരം വൈകി ആരംഭിച്ചത്.

ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഓപ്പണര്‍ ഡൊമിനിക് സിബ്ലേയുടെ വിക്കറ്റാണ് നഷ്ടമായത്. അക്കൗണ്ട് തുറക്കാത്ത ഡൊമിനിക്കിന്റെ വിക്കറ്റ് വിന്‍ഡീസ് പേസര്‍ ഷാനണ്‍ ഗബ്രിയേല്‍ ആണ് നേടിയത്.

ഫിറ്റ്നെസ്സ് തെളിയിച്ച ഷാനണ്‍ ഗബ്രിയേല്‍ വിന്‍ഡീസ് ടെസ്റ്റ് സ്ക്വാഡില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ച് ഷാനണ്‍ ഗബ്രിയേല്‍. പരിക്ക് മൂലം ഏറെ കാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഷാനണ്‍ ഗബ്രിയേല്‍. ഇത്തവണ കൊറോണ കാരണം വലിയ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ താരം റിസര്‍വ് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. പിന്നീട് സന്നാഹ മത്സരത്തില്‍ ഫിറ്റ്നെസ്സ് തെളിയിക്കുകയാണെങ്കില്‍ താരത്തെ പ്രധാന സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്.

ഇന്റര്‍ സ്ക്വാഡ് മത്സരത്തില്‍ മൂന്ന് ഇന്നിംഗ്സില്‍ നിന്നായി ഷാനണ്‍ ഗബ്രിയേല്‍ 122 റണ്‍സ് വിട്ട് നല്‍കി 8 വിക്കറ്റാണ് നേടിയത്. ഇന്ത്യയ്ക്കെതിരെയുള്ള 2019 സെപ്റ്റംബറിലെ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷമാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

Exit mobile version