ബാബര്‍ അസം സ്വാര്‍ത്ഥന്‍, ടീമിന് വേണ്ടി ത്യാഗം ചെയ്യുവാന്‍ തയ്യാറല്ല – വസീം അക്രം

പാക്കിസ്ഥാന്‍ നായകനും പ്രധാന ബാറ്റ്സ്മാനുമായ ബാബര്‍ അസം ടീമിന് വേണ്ടി ത്യാഗം ചെയ്യില്ലെന്നും സ്വാര്‍ത്ഥനായ കളിക്കാരനാണെന്നും പറഞ്ഞ് വസീം അക്രം. സിംബാബ്‍വേയ്ക്കെതിരെയുള്ള ടീമിന്റെ തോൽവിയ്ക്ക് ശേഷം ആണ് വസീം അക്രം ഇത്തരത്തിൽ പ്രതികരിച്ചത്. വസീമിനൊപ്പം ഇതേ അഭിപ്രായവുമായി വഖാര്‍ യൂനിസും രംഗത്തെത്തിയിട്ടുണ്ട്.

ഫോമില്‍ അല്ലാതിരുന്നിട്ടും ഓപ്പണിംഗ് സ്ലോട്ട് ഉപേക്ഷിക്കുവാന്‍ താരം തയ്യാറാകുന്നില്ലെന്നതാണ് ഈ പാക് ഇതിഹാസങ്ങള്‍ പറയുന്ന താരത്തിന്റെ പ്രധാന സ്വാര്‍ത്ഥത.

ടി20യിൽ ഏറ്റവും എളുപ്പമുള്ള ജോലി ഓപ്പണിംഗ് ആണെന്നും അത് ബാബര്‍ അര്‍ക്കും വിട്ട് കൊടുക്കുന്നില്ലെന്നും വസീം പറഞ്ഞു. രണ്ട് വര്‍ഷമായി അവിടെ വേറൊരു താരത്തെ പരീക്ഷിക്കുവാന്‍ ഇവര്‍ ഒരുക്കമല്ല, ഇത് താന്‍ മിസ്ബയുമായും ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണെന്നും മധ്യ നിരയിലെ പരീക്ഷണങ്ങള്‍ മാത്രമാണ് ടീം നടത്തുന്നതെന്നും വഖാര്‍ യൂനിസ് ചൂണ്ടിക്കാണിച്ചു.

കറാച്ചി കിംഗ്സിൽ താരത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ താന്‍ താരത്തോട് മൂന്നാം നമ്പറിൽ കളിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും മോശം ഫോമിലായിട്ട് കൂടി ഓപ്പണിംഗ് സ്ഥാനം വിട്ട് നൽകുവാന്‍ ബാബര്‍ തയ്യാറായിരുന്നില്ലെന്നും വസീം അക്രം കൂട്ടിചേര്‍ത്തു.

 

ഇത് സത്യമാണെങ്കിൽ വലിയ തെറ്റ് – വസീം അക്രം

ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തൽ സത്യമെങ്കിൽ ഇതിൽപ്പരം വലിയ തെറ്റില്ലെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം വസീം അക്രം. ഷഹീന്‍ അഫ്രീദി തന്റെ ചികിത്സ ചെലവുകള്‍ സ്വയം വഹിക്കുകയാണെന്നാണ് ഷാഹിദ് അഫ്രീദി വെളിപ്പെടുത്തിയത്. ലണ്ടനിൽ താരം ചികിത്സയും താമസവും എല്ലാം സ്വയം ആണ് ശരിപ്പെടുത്തിയതെന്ന ഷാഹിദിന്റെ വെളിപ്പെടുത്തലിന് ശേഷം പാക്കിസ്ഥാന്‍ ബോര്‍ഡ് ചെലവെല്ലാം ബോര്‍ഡ് വഹിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണെന്നും പാക്കിസ്ഥാന്റെ ഏറ്റവും മികച്ച 4 താരങ്ങളിൽ ഒരാളുടെ അവസ്ഥയാണെങ്കില്‍ ബോര്‍ഡിൽ നിന്ന് വളരെ മോശം പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും വസീം വ്യക്തമാക്കി.

പാക്കിസ്ഥാന്റെ ബോക്സ്-ഓഫീസ് താരമാണ് ഷഹീന്‍ എന്നും അദ്ദേഹത്തിന് ബോര്‍ഡ് ആയിരുന്നു ഏറ്റവും മികച്ച ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടിയിരുന്നതെന്നും അത് സംഭവിച്ചിട്ടില്ലെങ്കിൽ ബോര്‍ഡ് നിരുത്തരവാദിത്വപരമായ പെരുമാറ്റം ആണ് കാഴ്ചവെച്ചതെന്നും വസീം അക്രം വ്യക്തമാക്കി.

ബാബറിന്റെ ആ പിഴവില്ലായിരുന്നുവെങ്കിൽ കാര്യങ്ങള്‍ മാറിയേനെ – വസീം അക്രം

ഇന്ത്യയോട് വെറും 147 റൺസ് നേടിയ ശേഷം അവസാന നിമിഷം വരെ പൊരുതിയെങ്കിലും വിജയം നേടുവാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോള്‍ ബാബര്‍ അസം പിഴവ് വരുത്തിയെന്നും അതില്ലായിരുന്നുവെങ്കിൽ കാര്യങ്ങള്‍ പാക്കിസ്ഥാന് അനുകൂലമായേനെ എന്നും പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ താരം വസീം അക്രം.

മുഹമ്മദ് നവാസിനെ അവസാന ഓവര്‍ വരെ നിര്‍ത്തരുതായിരുന്നുവെന്നും 13 -14 ഓവറിൽ അദ്ദേഹത്തിന് ബൗളിംഗ് കൊടുക്കണമായിരുന്നുവെന്നും വസീം അക്രം പറഞ്ഞു. രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ പോലുള്ളവര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഒരു സ്പിന്നറെ അവസാന 3-4 ഓവറുകളിലേക്ക് ഒരിക്കലും കരുതി വയ്ക്കരുതെന്നും വസീം അക്രം പറഞ്ഞു.

ബാബറിനെ കോഹ്‍ലിയുമായി താരതമ്യം ചെയ്യുവാനുള്ള സമയം ആയിട്ടില്ല – വസീം അക്രം

ഏഷ്യ കപ്പിൽ ഇന്ത്യ പാക്കിസ്ഥാന്‍ പോര് ഓഗസ്റ്റ് 28ന് ദുബായിയിൽ നടക്കുവാനിരിക്കവേ ഏവരും താരതമ്യം ചെയ്യുന്നത് വിരാട് കോഹ്‍ലിയെയും ബാബര്‍ അസമിനെയും ആണ്. ബാബര്‍ തന്റെ കരിയറിലെ തന്നെ മികച്ച ഫോമിൽ കളിക്കുമ്പോള്‍ തന്റെ മികവ് പുറത്തെടുക്കുവാന്‍ ബുദ്ധിമുട്ടുകയാണ് വിരാട് കോഹ്‍ലി.

അടുത്ത വിരാട് കോഹ്‍ലി എന്നാണ് ഏവരും ബാബര്‍ അസമിനെ കരിയറിന്റെ തുടക്കം മുതൽ വിശേഷിപ്പിക്കുന്നത്. എന്നാൽ അത്തരമൊരു താരതമ്യത്തിന് സമയം ആയിട്ടില്ല എന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം വസീം അക്രം പറയുന്നത്.

വിരാട് കോഹ്‍ലിയിലേക്ക് ബാബര്‍ അസം നടന്നടുക്കുകയാണെന്നും എന്നാൽ ഇപ്പോള്‍ ആ താരതമ്യം അപ്രസക്തമാണെന്നും വസീം പറഞ്ഞു. നിലവിൽ ഐസിസി റാങ്കിംഗിൽ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ ബാബര്‍ അസം ആണ്.

വിരാട് ഇപ്പോള്‍ ഫോമിൽ അല്ലെങ്കിലും ബാബറിനെക്കാള്‍ ഒരു പടി മുന്നിലാണ് വിരാട് കോഹ്‍ലി എന്നാണ് വസീം അക്രം പറഞ്ഞത്. ബാബര്‍ അസം ഇതിഹാസ താരമാകുവാനുള്ള ശരിയായ പാതയിലാണെന്നും വസീം അക്രം കൂട്ടിചേര്‍ത്തു.

 

Story Highlights: Wasim Akram says it is too early to compare Babar Azam with Virat Kohli.

താന്‍ നേരിട്ടതിൽ ഏറ്റവും മികച്ച പേസര്‍ വസീം അക്രം – മഹേല

തന്റെ അന്താരാഷ്ട്ര കരിയറിൽ താന്‍ നേരിടുവാന്‍ ഭയപ്പെട്ടിരുന്നത് പാക്കിസ്ഥാന്‍ പേസര്‍ വസീം അക്രമിനെയായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധേനെ. ഏത് ഫോര്‍മാറ്റായാലും ന്യൂ ബോളിൽ വസീം അക്രം ഉയര്‍ത്തിയത് വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് മഹേല പറഞ്ഞത്.

ടെസ്റ്റിലും ഏകദിനത്തിലുമായി 916 വിക്കറ്റുകളാണ് വസീം അക്രം നേടിയത്. ഐസിസിയുടെ ഡിജിറ്റൽ ഷോ ആയ ഐസിസി റിവ്യൂവിൽ സംസാരിക്കുമ്പോളാണ് മഹേല ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നിംഗ്സിലുടനീളം ഒരേ പോലെ പന്തെറിയുവാനുള്ള കഴിവാണ് വസീമിന്റെ പ്രത്യേക എന്നും മഹേല സൂചിപ്പിച്ചു.

ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍ സൂര്യകുമാര്‍ യാദവ് ആയിരിക്കും – വസീം അക്രം

ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഗെയിം ചേ‍ഞ്ചര്‍ ആവുക സൂര്യകുമാര്‍ യാദവ് എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസം വസീം അക്രം. ഈ വര്‍ഷം ഐപിഎലില്‍ താരത്തിന് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഏറെക്കാലമായി മുംബൈയുടെ ബാറ്റിംഗ് നെടുംതൂണായിരുന്നു താരം. ഈ പ്രകടനങ്ങള്‍ താരത്തിന് ഇന്ത്യന്‍ ടീമിൽ ഇടം നേടിക്കൊടുക്കുകയും താരം മികച്ച പ്രഭാവം ഇന്ത്യന്‍ ടീമിലും സൃഷ്ടിക്കുകയായിരുന്നു.

പവര്‍പ്ലേ ഓവറുകള്‍ക്ക് ശേഷവും അതിവേഗത്തിൽ സ്കോര്‍ ചെയ്യുവാനുള്ള ശേഷിയുള്ള താരമാണ് സൂര്യകുമാര്‍ യാദവ് എന്നും അക്രം പറഞ്ഞു. താന്‍ കൊല്‍ക്കത്തയിലായിരുന്നപ്പോള്‍ താരത്തിന്റെ ഷോട്ടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും താരം അതിൽ നിന്നും ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അക്രം പറഞ്ഞു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ബാറ്റ്സ്മാന്മാര്‍ ഉണ്ടാകുന്നില്ല

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് മികച്ച ബൗളര്‍മാര്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും ടൂര്‍ണ്ണമെന്റിന് മികച്ച ബാറ്റ്സ്മാന്മാരെ സൃഷ്ടിക്കുവാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് വസീം അക്രം. എമേര്‍ജിംഗ് വിഭാഗത്തിൽ നിന്ന് ഒരു താരം പോലും ഇതുവരെ പ്രഭാവം ഉണ്ടാക്കിയിട്ടില്ലെന്നും ഹൈദര്‍ അലിയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ച് വസീം അക്രം സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആറ് സീസണുകളാണ് ഇതുവരെ കഴിഞ്ഞത്. അതിൽ നിന്ന് ഉയര്‍ന്ന് വന്ന ഒരു പേര് മാത്രമാണ് ഹൈദര്‍ അലിയെന്നും താരവും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തിട്ടില്ലെന്നും വസീം അക്രം വ്യക്തമാക്കി. 40 വയസ്സുള്ള മുഹമ്മദ് ഹഫീസ് പാക്കിസ്ഥാന്‍ നിരയിൽ വളരെ ഫിറ്റായി കളിക്കുന്ന താരമാണ്, എന്നാൽ താരത്തിനിപ്പോള്‍ മികച്ച ഫോമല്ല, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് ഒരു ബാറ്റ്സ്മാന്‍ ഉയര്‍ന്ന് വന്നിരുന്നുവെങ്കില്‍ ഹഫീസിന് പകരം ഇപ്പോള്‍ കളിക്കാമായിരുന്നുവെന്നും എന്നാൽ അതല്ല സ്ഥിതിയെന്നും അക്രം വ്യക്തമാക്കി.

ബാബര്‍ അസം ആദ്യ ആറോവറിലെ തന്റെ ഡോട്ട് ബോള്‍ പെര്‍സന്റേജ് മെച്ചപ്പെടുത്തണം – വസീം അക്രം

പാക്കിസ്ഥാന്‍ താരങ്ങള്‍ ലോക ബാറ്റ്സ്മാന്മാരെ നോക്കി എങ്ങനെയാണ് മത്സരങ്ങളെ സമീപിക്കേണ്ടതെന്ന് മനസ്സിലാക്കണമെന്ന് പറഞ്ഞ് മുന്‍ താരം വസീം അക്രം. ഇപ്പോള്‍ പാക് നിരയിൽ ബാബര്‍ അസമും മുഹമ്മദ് റിസ്വാനുമാണ് മികച്ച ഫോമിൽ കളിക്കുന്ന താരങ്ങള്‍. എന്നാൽ ബാബര്‍ അസം ആദ്യ ഓവറിലെ അദ്ദേഹത്തിന്റെ ഡോട്ട് ബോള്‍ പെര്‍സന്റേജ് മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നും. ഈ താരങ്ങള്‍ ടി20 ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇത്തരം ചെറിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വസീം അക്രം പറഞ്ഞു.

ലോക ക്രിക്കറ്റിൽ വിരാട് കോഹ്‍ലിയോടൊപ്പം താരതമ്യം ചെയ്യപ്പെടുന്ന താരമാണ് പാക്കിസ്ഥാന്‍ നായകന്‍ കൂടിയായ ബാബര്‍ അസം. ടി20 ക്രിക്കറ്റിൽ വേഗത്തിൽ സ്കോര്‍ ചെയ്യുക എന്നത് ഏറെ പ്രധാനമായ കാര്യമാണെന്നും അതിനായി ഡോട്ട് ബോളുകള്‍ അധികം കളിക്കുന്നത് കുറയ്ക്കുക എന്നതും ഏറെ പ്രധാനമാണെന്ന് വസീം അക്രം വ്യക്തമാക്കി.

കോച്ചുമാരെ ബഹുമാനിക്കുവാൻ ഇന്ത്യൻ ആരാധകരിൽ നിന്ന് പഠിക്കൂ, പാക്കിസ്ഥാൻ ആരാധകരോട് വസീം അക്രം

പാക്കിസ്ഥാൻ കോച്ചുമാരെ പരിഹസിക്കുന്നതിൽ നിന്ന് പാക്കിസ്ഥാൻ ആരാധകർ പിന്മാറണമെന്നും കോച്ചുമാരെ എങ്ങനെ ബഹുമാനിക്കണമെന്നത് ഇന്ത്യൻ ആരാധകരിൽ നിന്ന് ഇവർ പഠിക്കണമെന്നും പറഞ്ഞ് വസീം അക്രം. താൻ പാക്കിസ്ഥാൻ ടീമിൽ കോച്ചിംഗ് റോളിന് അപേക്ഷിക്കാത്തതിന് ഒരു കാരണം ഇതാണെന്നും വസീം അക്രം കൂട്ടിചേർത്തു.

2003ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പാക് താരം ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റിൽ പല ക്ലബ്ബുകളുടെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ ടീമിന്റെ ഭാഗമായ തന്റൊപ്പം കളിച്ചിരുന്ന വഖാർ യൂനിസിനെതിരെ പാക്കിസ്ഥാൻ സോഷ്യൽ മീഡിയയിൽ നിന്നുയരുന്ന പ്രതികരണങ്ങൾ താൻ കാണുന്നതാണെന്നും കോച്ചുമാരോടുള്ള സമീപനം ആളുകളുടെ ശരിയല്ലെന്നും വസീം പറഞ്ഞു.

ഫലം ജയമാണെങ്കിലും തോൽവിയാണെങ്കിലും കോച്ചുമാർ മത്സരം കളിക്കുന്നില്ലെന്ന് ഇവർ മനസ്സിലാക്കുന്നില്ലെന്നും പദ്ധതിയിടുന്നതിൽ മാത്രമാണ് കോച്ചിന്റെ റോളെന്നും കളിക്കേണ്ടത് താരങ്ങളാണെന്നും ആരാധകർ മനസ്സിലാക്കണമെന്നും ഇതിൽ പാക് ആരാധകർ ഇന്ത്യൻ ആരാധകരിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും മുൻ പാക് നായകൻ പറഞ്ഞു.

എന്നാൽ രവി ശാസ്ത്രിയും ഇത്തരത്തിൽ പ്രതിഷേധം ലഭിയ്ക്കുന്ന വ്യക്തിയാണെന്ന് വസീം അക്രം ഓർക്കുന്നില്ലെന്നതാണ് രസകരമായ കാര്യം.

വസീം അക്രം തന്നെ ബുദ്ധിമുട്ടിക്കുവാൻ സാധ്യതയുള്ള ബൌളർ ആകുമായിരുന്നു

താൻ കളിക്കാത്ത മുൻ കാല ബൌളർമാരിൽ തന്നെ ബുദ്ധിമുട്ടിക്കുവാൻ ഏറെ സാധ്യതയുള്ള താരം പാക്കിസ്ഥാൻ ഇതിഹാസം വസീം അക്രം ആകുമായിരുന്നുവെന്ന് പറഞ്ഞഅ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ക്വാറന്റീനിലിരിക്കുമ്പോളുള്ള ചോദ്യോത്തര സെഷനിലാണ് വസീം അക്രത്തിന്റെ കാര്യം വിരാട് കോഹ്ലി പറഞ്ഞത്.

414 ടെസ്റ്റ് വിക്കറ്റും 502 ഏകദിന വിക്കറ്റും നേടിയ പാക്കിസ്ഥാൻ താരം ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പേസ് ബൌളർമാരിൽ ഒരാളായി ആണ് വാഴ്ത്തപ്പെടുന്നത്. ഇംഗ്ലണ്ടിലേക്ക് യാത്രയാകാനുള്ള ഇന്ത്യൻ സംഘത്തിനൊപ്പം മുംബൈയിൽ ക്വാറന്റീനിൽ കഴിയുകയാണ് വിരാട് കോഹ്ലി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാണ്ടിനെയും അത് കഴിഞ്ഞ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലും കോഹ്ലി ഇന്ത്യയെ നയിക്കും.

തന്റെ ഇൻസ്റ്റാഗ്രാമിലാണ് കോഹ്ലി ആരാധകരുടെ രസകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.

പാക്കിസ്ഥാന് വസീം അക്രവും വഖാർ യൂനിസും എന്തായിരുന്നോ അതാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറ

പാക്കിസ്ഥാന് വസീം അക്രവും വഖാർ യൂനിസും എന്തായിരുന്നോ അതാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറ എന്ന് പറഞ്ഞ് സൽമാൻ ബട്ട്. ഇന്ത്യ ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ജസ്പ്രീത് ബുംറയെ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് ബുംറയെന്നും താരം ഫെരാരിക്ക് തുല്യമാണെന്നും മുൻ പാക് താരം പറഞ്ഞു.

താരം ടൊയോട്ടയോ കൊറോളയോ അല്ല ഫെരാരിയും ലംബാർഗിനിയുമായി താരത്യം ചെയ്യേണ്ട വ്യക്തിയാണ് ബുംറയെന്നും ബട്ട് പറഞ്ഞു. വഖാർ യൂനിസും വസീം അക്രവും പാക് ക്രിക്കറ്റിന് എന്തായിരുന്നോ അതേ നിലവാരത്തിലാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറയെന്ന് ബട്ട് സൂചിപ്പിച്ചു. ക്യാപ്റ്റൻ തന്റെ ലക്ഷ്യം നേടുവാനായി സമീപിക്കുന്ന ആളാണ് ബുംറയെന്നും വസീമും വഖാറും പാക് ടീമിന് ഇതേ മൂല്യമാണ് നൽകിയതെന്നും ബട്ട് പറഞ്ഞു.

മുഹമ്മദ് അമീര്‍ പാക്കിസ്ഥാന്റെ ടി20 ലോകകപ്പ് ടീമിലുണ്ടാവണം – വസീം അക്രം

മുഹമ്മദ് അമീര്‍ പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള ടീമിലുണ്ടാകണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ പേസ് ബൗളര്‍ വസീം അക്രം. പാക്കിസ്ഥാന്‍ താരം കഴിഞ്ഞ വര്‍ഷം അവസാനം ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

ഇപ്പോള്‍ ടീം മാനേജ്മെന്റിനോട് അമീറിനെ പരിഗണിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോളത്തെ ടീം മാനേജ്മെന്റ് മാറിയാല്‍ മാത്രമേ താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ച് വരവ് പദ്ധതിയിടുന്നുള്ളുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ടി20യില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് മുഹമ്മദ് അമീര്‍ എന്നും വ്യക്തിപരമായി താരം പാക്കിസ്ഥാന്റെ ടി20 സ്ക്വാഡില്‍ ഉണ്ടാകേണ്ടതാണെന്നുമാണ് തന്റെ അഭിപ്രായം എന്നും വസീം അക്രം കൂട്ടിചേര്‍ത്തു.

Exit mobile version