ഏഷ്യ കപ്പിൽ ശ്രീലങ്കയുടെ സാധ്യത വനിന്‍ഡു ഹസരംഗയെ ആശ്രയിച്ച് – മഹേല ജയവര്‍ദ്ധേനെ

ഏഷ്യ കപ്പിൽ ശ്രീലങ്കന്‍ പ്രതീക്ഷക ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞ് മഹേല ജയവര്‍ദ്ധേനെ. താരം മികച്ച രീതിയിൽ കളിക്കുകയാണെങ്കില്‍ മറ്റു താരങ്ങള്‍ക്കും അതിൽ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് തങ്ങളുടെ കളി മികച്ചതാക്കാനാകുമെന്നും അത് ശ്രീലങ്കയുടെ സാധ്യതകള്‍ ഉയര്‍ത്തുമെന്നും മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേല വ്യക്തമാക്കി.

ഐസിസിയോട് സംസാരിക്കുമ്പോള്‍ ആണ് മഹേല തന്റെ അഭിപ്രായം പങ്കുവെച്ചത്. യുഎഇയിലെ പിച്ചുകളിൽ സ്പിന്നിന് സഹായം കൂടുമെന്നതും വനിന്‍ഡുവിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുവാന്‍ ശ്രീലങ്കയെ പ്രേരിപ്പിക്കുന്നു.

Story Highlights: Wanindu Hasaranga is a key factor for Sri Lanka feels Mahela Jayawardene

താന്‍ നേരിട്ടതിൽ ഏറ്റവും മികച്ച പേസര്‍ വസീം അക്രം – മഹേല

തന്റെ അന്താരാഷ്ട്ര കരിയറിൽ താന്‍ നേരിടുവാന്‍ ഭയപ്പെട്ടിരുന്നത് പാക്കിസ്ഥാന്‍ പേസര്‍ വസീം അക്രമിനെയായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധേനെ. ഏത് ഫോര്‍മാറ്റായാലും ന്യൂ ബോളിൽ വസീം അക്രം ഉയര്‍ത്തിയത് വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് മഹേല പറഞ്ഞത്.

ടെസ്റ്റിലും ഏകദിനത്തിലുമായി 916 വിക്കറ്റുകളാണ് വസീം അക്രം നേടിയത്. ഐസിസിയുടെ ഡിജിറ്റൽ ഷോ ആയ ഐസിസി റിവ്യൂവിൽ സംസാരിക്കുമ്പോളാണ് മഹേല ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നിംഗ്സിലുടനീളം ഒരേ പോലെ പന്തെറിയുവാനുള്ള കഴിവാണ് വസീമിന്റെ പ്രത്യേക എന്നും മഹേല സൂചിപ്പിച്ചു.

ബൗളിംഗ് മികവ് തുടരാനായില്ല – മഹേല ജയവര്‍ദ്ധേന

മുംബൈയുടെ ഡല്‍ഹി ക്യാപിറ്റൽസിനെതിരെയുള്ള തോൽവി ട്വിസ്റ്റുകള്‍ നിറഞ്ഞ ഒരു മത്സരത്തിന് ശേഷം ആയിരുന്നു. ഒരു ഘട്ടത്തിൽ 72/5 എന്ന നിലയിലേക്ക് ഡല്‍ഹിയെ എറി‍ഞ്ഞിട്ട ശേഷം മുംബൈ വിജയം ഉറപ്പാക്കിയെങ്കിലും അക്സര്‍ പട്ടേൽ – ലളിത് യാദവ് കൂട്ടുകെട്ടിന്റെ അവിശ്വസനീയ കൂട്ടുകെട്ട് മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു.

30 പന്തിൽ നിന്ന് ഈ കൂട്ടുകെട്ട് 75 റൺസ് നേടിയപ്പോള്‍ പത്തോളം പന്ത് ബാക്കി നില്‍ക്കവെയാണ് ഡൽഹിയുടെ വിജയം സംഭവിച്ചത്. ബൗളിംഗ് പരിശോധിക്കുകയാണെങ്കിലും തുടക്കത്തിൽ ലഭിച്ച മികവ് ടീമിന് തുടരാനായില്ല എന്നാണ് മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ദ്ധേന അഭിപ്രായപ്പെട്ടത്.

ബൗളിംഗ് യൂണിറ്റിൽ നിന്ന് സ്ഥിരതയാര്‍ന്ന പ്രകടനം വരാത്തതാണ് ടീമിന് തിരിച്ചടിയായതെന്ന് താരം പറ‍ഞ്ഞു. ബൗളിംഗ് ആകെ പരിശോധിക്കുകയാണെങ്കില്‍ കുഴപ്പമില്ലാത്ത പ്രകടനമെന്ന് തനിക്ക് പറയാനാകും എന്നാൽ തുടക്കത്തിലെ മികവ് അവസാനം കൈവിട്ടത് ടീമിന് തിരിച്ചടിയായി എന്ന് മഹേല കൂട്ടിചേര്‍ത്തു.

മഹേല ശ്രീലങ്കയുടെ കൺസള്‍ട്ടന്റ് കോച്ച്

മഹേല ജയവര്‍ദ്ധേനയെ ശ്രീലങ്കയുടെ കൺസള്‍ട്ടന്റ് കോച്ചായി നിയമിച്ചു. ജനുവരി 1 2022 മുതൽ ആണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. ശ്രീലങ്കയുടെ ദേശീയ ടീമുകളുടെ കൺസള്‍ട്ടന്റ് കോച്ചായാണ് നിയമനം എങ്കിലും മഹേല വരുന്ന അണ്ടര്‍ 19 ലോകകപ്പ് പരിഗണിച്ച് ആ ടീമിനൊപ്പവും പ്രവര്‍ത്തിക്കും.

ദേശീയ ടീമുകളുടെ ഓവറോള്‍ ക്രിക്കറ്റിംഗ് പ്രവര്‍ത്തിക്കളുടെ മേൽനോട്ടവും മഹേലയുടെ ചുമതല ആയിരിക്കും. അത് കൂടാതെ ഹൈ പെര്‍ഫോര്‍മന്‍സ് കേന്ദ്രത്തിലെ താരങ്ങള്‍ക്കും മാനേജ്മെന്റ് ടീമുകള്‍ക്കും നയപരമായ നിര്‍ദ്ദേശങ്ങളും മഹേല നല്‍കുമെന്ന് ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.

ഒരു അന്താരാഷ്ട്ര ടീമിന്റെയും പ്രധാന കോച്ചെന്ന മുഴുവന്‍ സമയ റോളിന് താല്പര്യമില്ലെന്ന് മഹേല

മൂന്ന് ഐപിഎലും ഒരു ദി ഹണ്ട്രെഡ് കിരീടവും അടക്കം നാല് കിരീടത്തിലേക്ക് തന്റെ ടീമുകളെ പരിശീലിപ്പിച്ച് നയിക്കുവാന്‍ മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ദ്ധേനേയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാലും താരം അന്താരാഷ്ട്ര ടീമിന്റെ മുഖ്യ കോച്ചെന്ന മുഴുവന്‍ സമയ റോളിന് തനിക്ക് താല്പര്യമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ശ്രീലങ്കയുടെ കോച്ചായി താരത്തിനെ പരിഗണിച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും തനിക്ക് അതിന് താല്പര്യമില്ലെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുന്നതാണ് അഭികാമ്യം എന്നും മഹേല വ്യക്തമാക്കി.

എന്നാൽ ശ്രീലങ്കയുടെ കൺസള്‍ട്ടന്റ് എന്ന നിലയിൽ പ്രവര്‍ത്തിക്കുവാന്‍ താന്‍ സന്നദ്ധനാണെന്നും താരം പറഞ്ഞു.

ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ കൺസള്‍ട്ടന്റായി മഹേല എത്തിയേക്കുമെന്ന് സൂചന

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ തുടക്കമെന്ന നിലയിൽ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ബോര്‍ഡ്. അടുത്തിടെയുള്ള പരമ്പരകളിൽ ടീം തോറ്റ് തുന്നം പാടുമ്പോള്‍ അണ്ടര്‍ 19 ടീമിന്റെ ചുമതല മഹേല ജയവര്‍ദ്ധേനയ്ക്ക് നല്‍കുവാന്‍ ബോര്‍ഡ് ഒരുങ്ങുന്നതായി സൂചന. അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസിൽ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കവെയാണ് ലങ്കന്‍ ബോര്‍ഡിന്റെ ഈ വലിയ നീക്കം.

ഒക്ടോബറിൽ താരം അണ്ടര്‍ 19 ടീമിന്റെ കൺസള്‍ട്ടന്റായി ചേരുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമിനൊപ്പം പ്രവര്‍ത്തിച്ച് രാഹുല്‍ ദ്രാവിഡ് കൊണ്ടുവന്ന മാറ്റങ്ങള്‍ക്ക് സമാനമായ കാര്യമാവും ലങ്കയും ലക്ഷ്യം വയ്ക്കുന്നത്.

രോഹിത് ശർമ്മ എവിടെ ബാറ്റ് ചെയ്യുമെന്ന് വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് പരിശീലകൻ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇത്തവണയും ഓപ്പണറായി തന്നെയാവും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുകയെന്നു ടീം പരിശീലകൻ മഹേള ജയവർദ്ധനെ. രോഹിത് ശർമ്മക്കൊപ്പം ക്വിന്റൺ ഡി കോക്ക് ആവും ഓപ്പൺ ചെയ്യുകയെന്നും ജയവർദ്ധനെ പറഞ്ഞു.

കഴിഞ്ഞ വർഷം ഇരു താരങ്ങളുടെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതുകൊണ്ട് ഓപ്പണിങ് ജോഡിയെ മാറ്റി പരീക്ഷിക്കാൻ മുംബൈ ഇന്ത്യൻസിന് താല്പര്യം ഇല്ലെന്നും പരിശീലകൻ പറഞ്ഞു. ഈ സീസണിൽ ക്രിസ് ലിൻ മുംബൈ ഇന്ത്യൻസിലേക്ക് എത്തിയെങ്കിലും ഓപ്പണിങ് ജോഡിയെ മാറ്റി പരീക്ഷിക്കാൻ മുംബൈ ഇന്ത്യൻസ് തയ്യാറല്ലെന്നാണ് പരിശീലകൻ പറഞ്ഞത്.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ടൂർണമെന്റ് മുഴുവൻ താൻ ഓപ്പണറായിരുന്നെന്നും ഇത്തവണയും അത് തുടരാനാണ് തീരുമാനമെന്ന് രോഹിത് ശർമ്മ പറഞ്ഞു. എന്നാൽ ടീം എന്താണോ ആവാശ്യപ്പെടുന്നത് അവിടെ കളിക്കാൻ താൻ തയ്യാറാണെന്നും രോഹിത് ശർമ്മ പറഞ്ഞു.

ആവശ്യത്തിന് മത്സരങ്ങള്‍ ഇപ്പോളുള്ള സ്റ്റേഡിയങ്ങളില്‍ നടക്കുന്നില്ല, ഈ പുതിയ സ്റ്റേഡിയം ആവശ്യമോ? -മഹേല

ശ്രീലങ്ക പുതുതായി നിര്‍മ്മിക്കാനിരിക്കുന്ന സ്റ്റേഡിയത്തിന്റെ വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനേ. ട്വിറ്ററിലൂടെയാണ് താരം ഈ വാര്‍ത്തയോടുള്ള തന്റെ പ്രതികരണം അറിയിച്ചത്. ഇപ്പോളുള്ള സ്റ്റേഡിയങ്ങളില്‍ തന്നെ ആവശ്യത്തിന് അന്താരാഷ്ട്ര മത്സരങ്ങളോ പ്രാദേശിക മത്സരങ്ങളോ നടത്തപ്പെടാറില്ലെന്നും അപ്പോള്‍ ഇത്തരത്തില്‍ ഒരു സ്റ്റേഡിയം ശരിക്കും ആവശ്യമോ എന്നാണ് മഹേലയുടെ ചോദ്യം.

എന്നാല്‍ ശ്രീലങ്കന്‍ ബോര്‍ഡ് എന്ത് കൊണ്ട് ഈ സ്റ്റേഡിയം അനിവാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2006ല്‍ 30 വര്‍ഷത്തെ ലീസില്‍ സുഗതദാസ സ്പോര്‍ട്സ് കോംപ്ലെക്സ് അതോറിറ്റിയില്‍ നിന്ന് എടുത്ത സ്റ്റേഡിയമാണ് ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്നതിനാല്‍ തന്നെ ഭാവിയില്‍ ബോര്‍ഡിന് സ്വന്തമായി ഒരു സ്റ്റേഡിയം ഫ്ലഡ്‍ലൈറ്റ് സൗകര്യത്തോടെ ആവശ്യമാണെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.

ഐപിഎലില്‍ മുംബൈയുടെ വിജയ നിരക്ക് എന്ത് കൊണ്ട് കൂടുതലെന്ന് വിശദീകരിച്ച് മഹേല ജയവര്‍ദ്ധേനെ

ഓരോ താരങ്ങളെയും തങ്ങളുടെ കാര്യങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നതിനാലാണ് മുംബൈ ഇന്ത്യന്‍സിന് നാല് ഐപിഎല്‍ കിരീടം നേടാനായതും ടീമിന്റെ വിജയ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതെന്നും പറഞ്ഞ് ടീം കോച്ച് മുംബൈ ഇന്ത്യന്‍സ്. ഐപിഎലില്‍ മുംബൈയുടെ മുഖ്യ കോച്ചായി എത്തിയ ശേഷം 2017, 19 വര്‍ഷങ്ങളില്‍ മുംബൈ കിരീടം നേടിയിരുന്നു.

പരിചയസമ്പത്തുള്ള അനവധി താരങ്ങളാണ് ടീമിലുള്ളത്. അതിനാല്‍ തന്നെ ക്യാപ്റ്റന് ടീമില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ലഭിയ്ക്കും. ഐപിഎലില്‍ പുതുമുഖങ്ങളായ താരങ്ങള്‍ക്കും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ഏറെ കളിച്ച് പരിചയം ഉണ്ടെന്നും അവരില്‍ നിന്നും അഭിപ്രായങ്ങള്‍ ടീം മാനേജ്മെന്റ് ചോദിച്ചറിയാറുണ്ടെന്നും മഹേല വ്യക്തമാക്കി.

ടീമിലെ എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്നുണ്ടെന്നും ടീമിലെ വലിയ താരങ്ങള്‍ക്ക് ബഹുമാനം മറ്റു താരങ്ങള്‍ കൊടുക്കുന്നുണ്ടെന്നും മഹേല വ്യക്തമാക്കി.

ഇന്ത്യന്‍ കോച്ചാവാന്‍ മഹേലയും, മറ്റു പ്രമുഖരും സാധ്യത പട്ടികയില്‍

ഇന്ത്യയുടെ പുതിയ കോച്ചിനുള്ള അപേക്ഷ ശ്രീലങ്കന്‍ മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് കോച്ചുമായ മഹേല ജയവര്‍ദ്ധനേ സമര്‍പ്പിക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് എന്ന മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെ ഈ വര്‍ഷത്തേ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച കോച്ചായിരുന്നു മഹേല. അഭ്യൂഹങ്ങള്‍ പ്രകാരം രോഹിത് ശര്‍മ്മയ്ക്ക് ഏകദിന ക്യാപ്റ്റന്‍സി ലഭിയ്ക്കുകയാണെങ്കില്‍ താരത്തിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ പ്രവര്‍ത്തിച്ച പരിചയം മഹേലയ്ക്ക് തുണയായേക്കുമെങ്കിലും മറ്റു പ്രമുഖ താരങ്ങളും ഈ പദവിയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

ഗാരി കിര്‍സ്റ്റെന്‍, ടോം മൂഡി, വിരേന്ദര്‍ സേവാഗ് എന്നിവരാണ് പദവിയ്ക്കായി അപേക്ഷ നല്‍കുമെന്ന് കരുതപ്പെടുന്ന മറ്റ് പ്രമുഖര്‍. രണ്ട് വട്ടം ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിനൊപ്പം നേടിയ താരമാണ് മഹേല. അതേ സമയം ഗാരി കിര്‍സ്റ്റെന്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ്. 2011 ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ കോച്ചായിരുന്നു ഗാരി.

ശാസ്ത്രിയെ പരിഗണിച്ചപ്പോള്‍ ടീമിന്റെ കോച്ചിനായി ഒപ്പം പരിഗണിക്കപ്പെട്ട താരങ്ങളായിരുന്നു ടോം മൂഡിയും വിരേന്ദര്‍ സേവാഗും. ജൂലൈ 30നാണ് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി.

ലോകകപ്പില്‍ ടീമിനെ സഹായിക്കുവാനുള്ള ശ്രീലങ്ക ക്രിക്കറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് മഹേല

ശ്രീലങ്ക ക്രിക്കറ്റിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തിയ്ക്കുവാന്‍ വേണ്ടി മഹേല ജയവര്‍ദ്ധനേയോട് ലോകകപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുംബൈ ഇന്ത്യന്‍സിനെ ഐപിഎലില്‍ നാലാം കിരീടത്തിലേക്ക് നയിച്ച് ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേലയുടെ സേവനം തങ്ങള്‍ക്ക് ലഭിയ്ക്കുവാനുള്ള ബോര്‍ഡിന്റെ ശ്രമത്തെ അതേ സമയം മുന്‍ താരം നിരസിയ്ക്കുകയായിരുന്നു.

മുമ്പ് പല തവണയും താരവും സംഗക്കാരയും എല്ലാം ഇതിനായി ബോര്‍ഡിനു പല റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിരുന്നുവെങ്കിലും അവയൊന്നും നടപ്പിലാക്കുവാന്‍ ബോര്‍ഡ് ശ്രമിച്ചിരുന്നില്ല, ഇതോടെയാണ് മഹേല ഇനി തുടര്‍ന്ന് സഹായങ്ങളൊന്നും നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുന്നത്. തനിക്ക് വേറെ പല ചുമതലകളുമുണ്ടെന്നും അതിനാല്‍ തന്നെ അവരുടെ ക്ഷണം നിരസിക്കുകയെ വഴിയുള്ളുവെന്നും മഹേല പറഞ്ഞു.

അതു കൂടാതെ താന്‍ എന്ത് റോളില്‍ ബോര്‍ഡുമായി സഹകരിക്കുമെന്ന് തനിക്ക് തന്നെ നിശ്ചയമില്ല, ലോകകപ്പിനു വേണ്ട ടീം സെലക്ഷനും മറ്റെല്ലാ കാര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതാണ്. അവിടേയ്ക്ക് താന്‍ ഇനി കടന്ന് വന്ന് അവരുടെ ഘടനയെ ഈ അവസാന നിമിഷം മാറ്റുന്നത് അത് ദോഷകരമാകുകയുള്ളുവെന്നും മഹേല പറഞ്ഞു.

എന്നാല്‍ തങ്ങള്‍(മഹേല, സംഗക്കാര, അരവിന്ദ ഡി സില്‍വ) എട്ട് മാസകാലത്തോളം എടുത്ത് തയ്യാറാക്കിയ പദ്ധതിയെ പരിഗണിക്കുക കൂടി ചെയ്യാതെ അവഗണിച്ചതാണ് താരത്തിന്റെ ഇപ്പോളത്തെയും അമര്‍ഷത്തിനു കാരണമെന്നാണ് അറിയുന്നത്. അത് തന്നെയാണ് ബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാത്തതിനു പ്രധാന ഘടകമെന്നും താരം വെളിപ്പെടുത്തി. ചെറിയ രീതിയില്‍ ടീം മാനേജ്മെന്റുമായി സഹകരിക്കാമെങ്കിലും തനിക്ക് ബോര്‍ഡുമായി യാതൊരു തരത്തിലുള്ള സഹകരണത്തിനും താല്പര്യമില്ലെന്നും മഹേല വ്യക്തമാക്കി.

ഒന്നോ രണ്ടോ താരങ്ങളല്ല, അതിലധം മാച്ച് വിന്നര്‍മാരുള്ളതാണ് മുംബൈയുടെ ശക്തി

ഐപിഎലില്‍ തങ്ങളുടെ ശക്തി ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കുന്നതല്ല പകരം ഒട്ടനവധി മാച്ച് വിന്നര്‍മാരുള്ളതാണെന്ന് പറഞ്ഞ് മഹേല ജയവര്‍ദ്ധനേ. രോഹിത് ശര്‍മ്മ നയിച്ച മുംബൈ ഇന്ത്യന്‍സ് 2019ല്‍ ഏഴ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരങ്ങളാണ് ഇതുവരെ നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ഇത്രയും തന്നെ അവസരങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു ടീം.

അതേ സമയം ഒറ്റ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയില്ലെങ്കിലും 500 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്ക് ആണ് മുംബൈയുടെ ടോപ് സ്കോറര്‍. 2018നു അപേക്ഷിച്ച് അത്ര മികച്ച ഫോമിലല്ലെങ്കിലും ആദ്യ ക്വാളിഫയറില്‍ മാന്‍ ഓഫ് ദി മാച്ചായി മാറിയ സൂര്യകുമാര്‍ യാദവും ടൂര്‍ണ്ണമെന്റ് അവസാനത്തോടടുത്തപ്പോള്‍ അവസരത്തിനൊത്തുയര്‍ന്നിരുന്നു.

അല്‍സാരി ജോസഫ് അടക്കം അതിനു മുമ്പ് മുംബൈയെ വിജയിപ്പിച്ച താരങ്ങളില്‍ ആറ് പേരുണ്ടായിരുന്നു. ഇതാണ് ടീമിന്റെ കരുത്തെന്നാണ് മുംബൈയുടെ കോച്ച് മഹേല ജയവര്‍ദ്ധനേ പറയുന്നത്. അപ്രതീക്ഷിത താരങ്ങള്‍ മുതല്‍ ടീമിന്റെ പ്രതീക്ഷയായ താരങ്ങള്‍ വരെ അവസരത്തിനൊത്തുയര്‍ന്ന സീസണായിരുന്നു മുംബൈയ്ക്ക് ഇത്.

മറ്റു താരങ്ങളില്‍ നിന്ന് ഇത്തരം പ്രകടനങ്ങളുണ്ടാകുമ്പോള്‍ അത് പ്രധാന താരങ്ങളുടെ സമ്മര്‍ദ്ദത്തിനു ഇളവ് വരുത്തുമെന്നും മഹേല വ്യക്തമാക്കി. ഹോമിലും എവേ മത്സരങ്ങളിലും ഒരു പോലെ തിളങ്ങുക എന്നതാണ് ഒരു ടീമിന്റെ കരുത്ത്. വിവിധ സാഹചര്യങ്ങളില്‍ വിവിധ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നതാണ് മുംബൈയുടെ വിജയമെന്നും മഹേല സൂചിപ്പിച്ചു.

Exit mobile version