ഹസരംഗയുടെ ഇന്നിംഗ്സിനിടയിലും ടീമിന് വിശ്വാസമുണ്ടായിരുന്നു – മെഹ്ദി ഹസന്‍

102/6 എന്ന നിലയില്‍ ലങ്കയെ എറിഞ്ഞ് പിടിച്ച ശേഷം വനിന്‍ഡു ഹസരംഗയുടെ ഇന്നിംഗ്സ് ബംഗ്ലാദേശ് ക്യാമ്പില്‍ ഭീതി പടര്‍ത്തിയെങ്കിലും 33 റണ്‍സ് വിജയം ടീം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഹസരംഗ ഇന്നിംഗ്സിനിടയ്ക്കും ടീമിന് വിജയം നേടുവാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നാണ് ബൗളിംഗില്‍ ബംഗ്ലാദേശ് നിരയില്‍ മികച്ച് നിന്ന മെഹ്ദി ഹസന്‍ വ്യക്തമാക്കിയത്.

4 വിക്കറ്റാണ് തന്റെ പത്തോവറില്‍ താരം മുപ്പത് റണ്‍സ് വിട്ട് നല്‍കി നേടിയത്. റണ്‍സ് വിട്ട് നല്‍കാതെ ഡോട്ട് ബോളുകള്‍ എറിയുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അതിനാല്‍ ബാറ്റ്സ്മാന്മാരുടെ ഭാഗത്ത് നിന്ന് പിഴവുണ്ടായെന്നും മെഹ്ദി പറഞ്ഞു. ഹസരംഗ മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും ക്ലീന്‍ ഹിറ്റിംഗ് ആയിരുന്നു താരത്തിന്റേതെന്നും എന്നാല്‍ ഒരു വിക്കറ്റ് വീണാല്‍ മത്സരം സ്വന്തമാക്കാമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും മെഹ്‍ദി പറഞ്ഞു.

വനിന്‍ഡു ഹസരംഗ, ശ്രീലങ്കയുടെ ഏകനായ പോരാളി

ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കന്‍ യുവനിര 33 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയെങ്കിലും വീരോചിതമായ പ്രകടനം പുറത്തെടുത്ത വനിന്‍ഡു ഹസരംഗയുടെ പ്രകടനം ടീമിന് ആശ്വാസം നല്‍കുന്ന ഒന്നാണ്.

102/6 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ലങ്കയുടെ രക്ഷകനായി അവതരിച്ച താരത്തിന് ടീമിനെ വിജയിപ്പിക്കാനായില്ലെങ്കിലും 60 പന്തില്‍ നിന്ന് 70 റണ്‍സ് നേടി കൂറ്റന്‍ തോല്‍വിയിലേക്ക് പോകുകയായിരുന്ന ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിയ്ക്കുവാന്‍ സാധിച്ചിരുന്നു.

എട്ടാം വിക്കറ്റില്‍ ഹസരംഗയും ഇസ്രു ഉഡാനയും ചേര്‍ന്ന് 62 റണ്‍സാണ് നേടിയത്. എന്നാല്‍ സൈഫുദ്ദീന്‍ ഹസരംഗയെ പുറത്താക്കിയതോടെ ലങ്കയുടെ പ്രതീക്ഷ അസ്തമിച്ചു.

5 സിക്സും മൂന്ന് ഫോറുമാണ് താരം നേടിയത്. തന്റെ കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും മികച്ച പ്രകടനം നേടിയ വനിന്‍ഡു 80*, 47 എന്നിങ്ങനെയുള്ള സ്കോറുകളാണ് ഈ മത്സരങ്ങളില്‍ നേടിയത്.

ശ്രീലങ്ക 224 റണ്‍സിന് ഓള്‍ഔട്ട്, 33 റണ്‍സ് വിജയവുമായി ബംഗ്ലാദേശ്

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 33 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 257/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 48.1 ഓവറില്‍ 224 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

4 വിക്കറ്റുമായി മെഹ്ദി ഹസനും മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാനും ആണ് ശ്രീലങ്കയുടെ പതനം സാധ്യമാക്കിയത്. ലങ്കന്‍ നിരയില്‍ 60 പന്തില്‍ 74 റണ്‍സുമായി വനിന്‍ഡു ഹസരംഗ മാത്രമാണ് പൊരുതി നോക്കിയത്.

Waninduhasaranga

എട്ടാം വിക്കറ്റായി താരം പുറത്തായതോടെ ശ്രീലങ്ക തങ്ങളുടെ വിജയം ഉറപ്പാക്കുകയായിരുന്നു. സൈഫുദ്ദീന്‍ രണ്ട് വിക്കറ്റ് നേടി.

ബംഗ്ലാദേശ് ഹസരംഗയെക്കുറിച്ച് കരുതിയിരിക്കണം

ശ്രീലങ്കയുടെ വനിന്‍ഡു ഹസരംഗയെക്കുറിച്ച് ബംഗ്ലാദേശ് കരുതിയിരിക്കണമെന്ന് പറഞ്ഞ് ടീമിന്റെ വീഡിയോ അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്‍. താരത്തിന് ഒറ്റയ്ക്ക് മത്സരം തിരിയ്ക്കുവാന്‍ ശേഷിയുണ്ടെന്നും ബംഗ്ലാദേശിന് വലിയ വെല്ലുവിളിയാകുക ഈ ലെഗ് സ്പിന്നര്‍ ആയിരിക്കുമെന്നും ശ്രീനിവാസ് പറഞ്ഞ്.

ഹസരംഗ, റഷീദ് ഖാന്‍, ആഡം സംപ എല്ലാവരും ഏകദേശം ഒരേ ശൈലിയില്‍ പന്തെറിയുന്ന താരങ്ങളാണെന്നും ഗൂഗിളി എറിയുന്ന ലെഗ്സ്പിന്നര്‍മാരില്‍ ഒരാളാണ് ഹസരംഗയെന്നും ശ്രീനിവാസ് പറഞ്ഞു. സണ്‍റൈസേഴ്സിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ റഷീദിന്റെ ബൗളിംഗ് അടുത്ത് നിരീക്ഷിക്കുവാന്‍ പറ്റിയ ആളാണ് ശ്രീനിവാസ്.

ധാക്കയില്‍ ടീമിനൊപ്പം ചേരുവാന്‍ ഇന്ത്യയിലുള്ള ശ്രീനിവാസിന് സാധിച്ചിട്ടില്ലെങ്കിലും തന്റെ ടീം ഹസരംഗ വെല്ലുവിളിയെ അതിവീജിവിക്കുവാന്‍ നെറ്റ്സില്‍ വേണ്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ശ്രീനിവാസ് പറഞ്ഞു.

ശ്രീലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് വനിന്‍ഡു ഹസരംഗയും അഷെന്‍ ബണ്ടാരയും

ഒരു ഘട്ടത്തില്‍ 151/6 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ 50 ഓവറില്‍ 274 റണ്‍സിലേക്ക് എത്തിച്ച് ശ്രീലങ്കയുടെ പുതുമുഖ താരങ്ങളായ അഷെന്‍ ബണ്ടാരയും വനിന്‍ഡും ഹസരംഗയും. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 123 റണ്‍സാണ് ടീമിന് പൊരുതാവുന്ന സ്കോര്‍ നല്‍കിയത്. 200 പോലും ഒരു ഘട്ടത്തില്‍ കടക്കില്ലെന്ന തരത്തിലുള്ള ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്ക പുറത്തെടുത്തത്.

ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് പതിവ് പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 68 റണ്‍സാണ് ധനുഷ്ക ഗുണതിലക(36) – ദിമുത് കരുണാരത്നേ കൂട്ടുകെട്ട് ഒന്നാം വിക്ക്റില്‍ നേടിയത്. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായത് ടീമിന് തിരിച്ചടിയായി. കരുണാരത്നേ(31), പാത്തും നിസ്സങ്ക(24), ദിനേശ് ചന്ദിമല്‍(16), ദസുന്‍ ഷനക(22) എന്നിവരാണ് ലങ്കയ്ക്കായി റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

60 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ വനിന്‍ഡു എട്ടാം നമ്പറില്‍ ഒരു ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോറാണ് നേടിയത്. ബണ്ടാര 74 പന്തില്‍ നിന്ന് 55 റണ്‍സ് നേടി.

വനിന്‍ഡു ഹസരംഗയുടെ ഓള്‍റൗണ്ട് മികവില്‍ ശ്രീലങ്കയ്ക്ക് വിജയം

വെസ്റ്റിന്‍ഡീസിനെതിരെ മികച്ച വിജയം നേടി ശ്രീലങ്ക. വനിന്‍ഡു ഹസരംഗയുടെ ഓള്‍റൗണ്ട് മികവിലാണ് ശ്രീലങ്ക ഇന്നത്തെ മത്സരത്തില്‍ 43 റണ്‍സിന്റെ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 160/6 എന്ന സ്കോര്‍ നേടിയ ശേഷം വെസ്റ്റിന്‍ഡീസിനെ 117 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് വിജയം കരസ്ഥമാക്കിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി ധനുഷ്ക ഗുണതിലക 42 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ പതും നിസ്സങ്ക 37 റണ്‍സ് നേടി. അഷെന്‍ ബണ്ടാര 21 റണ്‍സും നേടിയപ്പോള്‍ 11 പന്തില്‍ പുറത്താകാതെ 19 റണ്‍സ് നേടി വനിന്‍ഡു ഹസരംഗയും നിര്‍ണ്ണായക സംഭാവന നല്‍കി.

ശ്രീലങ്കന്‍ ബൗളര്‍മാര്‍ തുടക്കം മുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ വിന്‍ഡീസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 45/1 എന്ന നിലയില്‍ നിന്ന് വനിന്‍ഡു ഹസരംഗയും ലക്ഷന്‍ സണ്ടകനും മൂന്ന് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ആതിഥേയരുടെ റണ്ണൊഴുക്ക് നിലച്ചു.

ഹസരംഗ തന്റെ നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ ലക്ഷന്‍ സണ്ടന്‍ 3.4 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടി. 18.4 ഓവറില്‍ വിന്‍ഡീസ് ഓള്‍ഔട്ട് ആയപ്പോള്‍ 7 പന്തില്‍ 23 റണ്‍സ് നേടി പത്താമനായി ക്രീസിലെത്തിയ ഒബൈദ് മക്കോയ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. 21 റണ്‍സ് നേടിയ ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ഇരട്ട ശതകത്തിന് തൊട്ടടുത്ത് വീണ് ഫാഫ് ഡു പ്ലെസി, കേശവ് മഹാരാജിനും അര്‍ദ്ധ ശതകം

ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ആതിഥേയര്‍ 621 റണ്‍സിന് പുറത്താകുമ്പോള്‍ 225 റണ്‍സിന്റെ ലീഡാണ് നേടിയത്. ഫാഫ് ഡു പ്ലെസി 199 റണ്‍സ് നേടി പുറത്തായപ്പോള്‍ ടെംബ ബാവുമ 71 റണ്‍സ് നേടി.

കേശവ് മഹാരാജ് വാലറ്റത്ത് 73 റണ്‍സ് കൂടി നേടിയപ്പോള്‍ ലങ്കയുടെ കാര്യങ്ങള്‍ ദുഷ്കരമായി. ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ നാലും വിശ്വ ഫെര്‍ണാണ്ടോ മൂന്നും വിക്കറ്റ് നേടി. വിയാന്‍ മുള്‍ഡര്‍ 36 റണ്‍സ് നേടി.

Exit mobile version