Picsart 24 03 19 16 47 55 423

വനിന്ദു ഹസരംഗയ്ക്ക് പരിക്ക്, ഇന്ത്യക്ക് എതിരായ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ വനിന്ദു ഹസരംഗ പരിക്കിനെ തുടർന്ന് പുറത്തായി. ആദ്യ ഏകദിനത്തിന് ഇടയിൽ ആണ് മുൻ ക്യാപ്റ്റന് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആണ്. ഓൾറൗണ്ടർക്ക് പകരക്കാരനായി ജെഫ്രി വാൻഡർസെയെ ടീമിലേക്ക് തിരഞ്ഞെടുത്തു.

“വനിന്ദു ഹസരംഗയ്ക്ക് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും, താരത്തിൻ്റെ ഇടതുവശത്തെ ഹാംസ്ട്രിംഗിന് പരിക്കേറ്റിട്ടുണ്ട്” ശ്രീലങ്ക ക്രിക്കറ്റ് പുറത്തിറക്കിയ ഒരു പത്രകുറിപ്പിൽ അറിയിച്ചു.

“ആദ്യ ഏകദിനത്തിനിടെ തൻ്റെ പത്താം ഓവറിലെ അവസാന പന്ത് എറിയുന്നതിനിടെ ഇടത് ഹാംസ്ട്രിംഗിൽ വേദന അനുഭവപ്പെട്ടു. ഇതേത്തുടർന്ന് താരത്തിൽ നടത്തിയ എംആർഐ പരിക്ക് സ്ഥിരീകരിച്ചു. ഹസരംഗയ്ക്ക് പകരം ജെഫ്രി വാൻഡേഴ്‌സെ ടീമിൽ ഇടംനേടും.” വാർത്താക്കുറിപ്പിൽ പറയുന്നു

Exit mobile version