വനിന്ദു ഹസരംഗ IPL-ലെ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ഉണ്ടാകില്ല

ശ്രീലങ്കൻ താരം വനിന്ദു ഹസരംഗയ്ക്ക് ഐ പി എല്ലിലെ ആദ്യ 3 മത്സരങ്ങൾ നഷ്ടമാകും. മാർച്ച് 22ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ റ്റെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ 17 അംഗ ടീമിൽ ഉൾപ്പെട്ടതോടെയാണ് വനിന്ദു ഹസരംഗ ഐ പി എല്ലിന്റെ ആദ്യ മത്സരങ്ങൾക്ക് ഉണ്ടാകില്ല എന്ന് ഉറപ്പായത്.

2024 സീസണിലെ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ (എസ്ആർഎച്ച്) ആദ്യ മൂന്ന് മത്സരങ്ങൾ ഹസരംഗയ്ക്ക് നഷ്ടമാകുമെന്ന് ഇതോടെ ഉറപ്പായി. 1.5 കോടി രൂപയ്ക്കാണ് ഹസരംഗയെ സൺ റൈസേഴ്സ് കഴിഞ്ഞ ലേലത്തിൽ സ്വന്തമാക്കിയത്.

മാർച്ച് 23 SRH കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ആ മത്സരവും മാർച്ച് 27 ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരവും മാർച്ച് 31ന് നടക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരവും ഹസരംഗയ്ക്ക് നഷ്ടമാകും.

ഫോമിലേക്ക് മടങ്ങിയെത്തണം, ഉമ്രാൻ മാലിക് സൺ റൈസേഴ്സ് ക്യാമ്പിൽ എത്തി

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിന് മുന്നോടിയായി പേസർ ഉമ്രാൻ മാലിക് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാമ്പിൽ ചേർന്നു‌. അവസാന സീസണിൽ അത്ര തിളങ്ങാൻ കഴിയാതിരുന്ന ഉമ്രാൻ ഈ സീസണിൽ ഫോമിലേക്ക് തിരികെയെത്തി ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ കയറാൻ ആകും ശ്രമിക്കുക. ഇന്ത്യ കണ്ട ഏറ്റവും വേഗതയേറിയ ബൗളറാണ് ഉമ്രാൻ മാലിക്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുമ്പ് മികച്ച പ്രകടനം നടത്താൻ ഉമ്രാൻ മാലികിനായിട്ടുണ്ട്‌‌. 2022ൽ 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുനായി തൻ്റെ ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി അദ്ദേഹം മാറിയിരുന്നു. എന്നാൽ 2023 സീസണിൽ 8 മത്സരങ്ങൾ മാത്രമാണ് ഉമ്രാൻ ഐ പി എല്ലിൽ കളിച്ചത്. 5 വിക്കറ്റുകൾ മാത്രമേ വീഴ്ത്തിയതും ഉള്ളൂ.

ഓസ്ട്രേലിയക്ക് ലോകകപ്പ് നേടിക്കൊടുത്ത പാറ്റ് കമ്മിൻസ് സൺ റൈസേഴ്സിനെ ഐ പി എല്ലിൽ നയിക്കും

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ ആയി പാറ്റ് കമ്മിൻസ് നിയമിക്കപ്പെട്ടു. എയ്ഡൻ മാർക്രമിനെ മാറ്റിയാണ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനെ ഫ്രാഞ്ചൈസി പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഓസ്ട്രേലിയക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ ആണ് കമ്മിൻസ്.

ഐപിഎൽ 2024 ലേലത്തിൽ പാറ്റ് കമ്മിൻസിനെ 20.5 കോടി രൂപയ്ക്ക് ആയിരുന്നു സൺ റൈസേഴ്സ് സ്വന്തമാക്കിയത്‌. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സൈനിംഗ് ആയിരുന്നു ഇത്.

എയ്ഡൻ മാർക്രത്തിന് കീഴിൽ സൺ റൈസേഴ്സ് ഐപിഎൽ 2023ൽ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്ന് വെറും നാല് വിജയങ്ങൾ മാത്രമെ ഹൈദരാബാദിന് ഉണ്ടായിരുന്നുള്ളൂ.

ഐ പി എൽ ലേലത്തിൽ ചരിത്രം തിരുത്തി!! പാറ്റ് കമ്മിൻസിന് 20 കോടിക്ക് മുകളിൽ!!

ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനായി ബിഡ് വാർ. 2 കോടി അടിസ്ഥാന വിലയിൽ തുടങ്ങിയ ഓക്ഷനിൽ ചെന്നൈ സൂപ്പർ കിംഗ്സും ആർ സി ബിയും മുംബൈ ഇന്ത്യൻസും സൺ റൈസേഴ്സ് ഹൈദരബാദും കമ്മിൻസിനായി മത്സരിച്ചു. 10 കോടിക്ക് മുകളിലേക്ക് വിഡ് പോയപ്പോൾ അത് സൺ റൈസേഴ്സും ആർ സി ബിയും തമ്മിൽ മാത്രമായുള്ള പോരാട്ടമായി മാറി. അവസാനം 20 കോടി 50 ലക്ഷത്തിന് കമ്മിൻസിനെ സൺ റൈസേഴ്സ് സ്വന്തമാക്കി. ഐ പി എല്ലിലെ റെക്കോർഡ് തുകയാണിത്.

പാറ്റ് കമ്മിൻസ് കഴിഞ്ഞ ഐ പി എൽ സീസണിൽ കളിച്ചിരുന്നില്ല. ഐ പി എല്ലിൽ ആകെ 42 മത്സരങ്ങൾ കളിച്ചിട്ടുള്ള കമ്മിൻ 45 വിക്കറ്റുകൾ ഐ പി എല്ലിൽ നേടിയിട്ടുണ്ട്. ഒപ്പം മൂന്ന് അർധ സെഞ്ച്വറിയും ഐ പി എല്ലിൽ താരം നേടിയിട്ടുണ്ട്‌. മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും ഡെൽഹി ഡെയർ ഡെവിൾസിനായുമാണ് കമ്മിൻസ് കളിച്ചിട്ടുള്ളത്.

വനിന്ദു ഹസരംഗയെ 1.5 കോടിക്ക് സ്വന്തമാക്കി സൺ റൈസേഴ്സ്

ശ്രീലങ്കൻ ഓളറൗണ്ടർ വനിന്ദു ഹസരംഗയെ സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 1.50 കോടിക്ക് ആണ് ഹസരംഗയെ സൺ റൈസേഴ്സ് സ്വന്തമാക്കിയത്. ഹസരംഗയ്ക്ക് ആയി വേറെ ആരും ബിഡ് ചെയ്തില്ല എന്നത് ഹൈദരബാദ് ഉടമകളെ തന്നെ അത്ഭുതപ്പെടുത്തി‌. 26കാരനായ താരം നേരത്തെ ആർ സി ബിക്ക് ആയാണ് ഐ പി എല്ലിൽ കളിച്ചത്.

55 അന്താരാഷ്ട്ര ടി20 മത്സരം കളിച്ചിട്ടുള്ള ഹസരംഗ 91 വിക്കറ്റും 503 റൺസും നേടിയിട്ടുണ്ട്. ഐ പി എല്ലിൽ 26 മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ഗുജറാത്തിന് എതിരെ സൺ റൈസേഴ്സിന് ടോസ്

ഇന്ന് ഐ പി എല്ലിൽ നടക്കുന്ന നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെ സൺ റൈസേഴ്സ് ടോസ് വിജയിച്ചു. ക്യാപ്റ്റൻ മാക്രം ഗുജറാത്തിനെ ബാറ്റിങിന് അയച്ചു. ദസുൻ ശനക ഇന്ന് ഐ പി എല്ലിൽ ഗുജറാത്ത ടൈറ്റൻസിനായി അരങ്ങേറ്റം നടത്തുന്നു.

Sunrisers Hyderabad XI: A Sharma, R Tripathi, A Markram (c), S Singh, M Jansen, H Klaasen (wk), A Samad, B Kumar, M Markande, T Natarajan, F Farooqi.

#GT (Playing XI): Shubman Gill, Wriddhiman Saha (wk), Sai Sudharsan, Hardik Pandya (c), David Miller 🇿🇦, Dasun Shanaka 🇱🇰, Rahul Tewatia, Mohit Sharma, Rashid Khan 🇦🇫, Mohammad Shami, Noor Ahmad 🇦🇫

പൂരൻ ഹൈദരബാദിനെ തകർത്തു!! രാജസ്ഥാനെ മറികടന്ന് ലഖ്നൗ നാലാം സ്ഥാനത്ത്

പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലഖ്നൗ സൂപ്പർ ജയന്റ്സിന് ഒരു വിജയം. ഇന്ന് സൺ റൈസേഴ്സിനെ 7 വിക്കറ്റിനാണ് ലഖ്നൗ തോൽപ്പിച്ചത്. ഈ വിജയത്തോടെ രാജസ്ഥാനെ മറികടന്ന് ലഖ്നൗ നാലാം സ്ഥാനത്ത് എത്തി.

183 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് തുടക്കത്തിൽ തന്നെ 2 റൺസ് എടുത്ത മയേർസിനെ നഷ്ടമായി. പക്ഷെ പിന്നീട് അവർ നന്നായി ബാറ്റു ചെയ്തു. ഡി കോക്ക് 19 പന്തിൽ നിന്ന് 29 റൺസും സ്റ്റോയിനിസ് 25 പന്തിൽ നിന്ന് 40 റൺസും എടുത്തു. മങ്കാദും പൂരന ചേർന്നതോടെ ചെയ്സിന് വേഗത കൂടെ. മങ്കാദ് 45 പന്തിൽ 65 റൺസുമായി ടോപ് സ്കോറർ ആയി. പൂരൻ വെറും13* പന്തിൽ 44 റൺസ് ആണ് അടിച്ചു കൂട്ടിയത്. അഭിഷേക് ശർമ്മയുടെ ഒരു ഓവറിൽ 31 റൺസ് പിറന്നതാണ് കളി സൺ റൈസേഴ്സിന് അനുകൂലമാക്കിയത്. 4 പന്ത് ശേഷിക്കെ അവർ ലക്ഷ്യത്തിൽ എത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് 183 എന്ന വിജയലക്ഷ്യം ഉയർത്തി. ഇന്ന് ക്ലാസൻ അല്ലാതെ ആരും വലിയ സ്കോർ നേടിയില്ല എങ്കിലും നിർണായ സംഭാവനകൾ നൽകി അന്മോൾപ്രീത്, ത്രിപാതി, മാർക്രം, അബ്ദുൽ സമദ് എന്നിവർ സൺ റൈസേഴ്സ് ബാറ്റിംഗിന് കരുത്തായി.

അന്മോപ്രീത് 27 പന്തിൽ നിന്ന് 36 റൺസ് എടുത്തു. തൃപാതി 13 പന്തിൽ 20 റൺസും ക്യാപ്റ്റൻ മാർക്രം 20 പന്തിൽ 28 റൺസും എടുത്തു. ഇതിനു ശേഷം ആണ് ക്ലാസന്റെ ഇന്നിങ്സ് വന്നത്. ക്ലാസൻ 29 പന്തിൽ 47 റൺസ് എടുത്തു. സമദ് 25 പന്തിൽ നിന്ന് 37 റൺസും എടുത്തു സ്കോർ 182-6 എന്നാക്കി

ലഖ്നൗവിനായി ക്രുണാൽ പാണ്ഡ്യ 2 വിക്കറ്റും യുദ്വീർ, യാഷ് താക്കൂർ, ആവേശ് ഖാൻ, അമിത് മിശ്ര എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഡെൽഹിക്ക് എതിരെ ടോസ് ജയിച്ച് സൺ റൈസേഴ്സ്

ഇന്ന് ഐ പി എല്ലിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരബാദ് ഡെൽഹിക്ക് എതിരെ ടോസ് നേടി. ആദ്യം ബാറ്റു ചെയ്യാൻ ആണ് ഡേവിഡ് വാർണർ തീരുമാനിച്ചത്. പ്രിയം ഗാർഗ് ഇന്ന് ഡെൽഹിക്ക് ആയി അരങ്ങേറ്റം നടത്തുന്നുണ്ട്. സൺ റൈസേഴ്സ് ആദ്യ ഇലവനിൽ അബ്ദുൽ സമദ് തിരികെയെത്തി.

#SunrisersHyderabad XI – Harry Brook, Mayank Agarwal, Rahul Tripathi, Aiden Markram(c), Heinrich Klaasen(w), Abhishek Sharma, Abdul Samad, Akeal Hosein, Bhuvneshwar Kumar, Mayank Markande, Umran Malik

#DelhiCapitals XI – David Warner(c), Philip Salt(w), Mitchell Marsh, Manish Pandey, Priyam Garg, Axar Patel, Ripal Patel, Kuldeep Yadav, Anrich Nortje, Ishant Sharma, Mukesh Kumar

സൺ റൈസേഴ്സിന് ആദ്യ വിജയം, പഞ്ചാബിന് ആദ്യ തോൽവി

ഇന്ന് ഐ പി എല്ലിൽ നടന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് സൺ റൈസേഴ്സ് അവരുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. പഞ്ചാബ് ഉയർത്തിയ 144 എന്ന വിജയലക്ഷ്യം 17.1 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് പിന്തുടർന്നു. 48 പന്തിൽ നിന്ന് 74 റൺസ് എടുത്ത് പുറത്താകാതെ നിന്ന ത്രിപാതി ആണ് ഹൈദരബാദിനെ ജയത്തിലേക്ക് വേഗം എത്തിച്ചത്. ക്യാപ്റ്റൻ മക്രം 21 പന്തിൽ നിന്ന് 37 റൺസും എടുത്തു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറിൽ 143/9 എന്ന സ്കോർ ആണ് എടുത്തത്. ഈ 143ൽ 99 റൺസും ധവാൻ ആണ് നേടിയത്.

തുടക്കം മുതൽ വിക്കറ്റുകൾ പോയി കൊണ്ടേ നിന്ന പഞ്ചാബ് നിരയിൽ ആകെ ശിഖർ ധവാൻ മാത്രമാണ് പിടിച്ചു നിന്നത്. ധവാൻ 66 പന്തിൽ 99 റൺസുമായി ടോപ് സ്കോറർ ആയത്. 5 സിക്സും 12 ഫോറും ധവാന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. 88-9 എന്ന നിലയിൽ ആയതിനു ശേഷം പരമാവധി സ്ട്രൈക്ക് കീപ്പ് ചെയ്ത് കളിച്ചാണ് ധവാൻ പഞ്ചാബിനെ ഇവിടെ വരെ എത്തിച്ചത്. ധവാനെ കൂടാതെ സാം കറൻ മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത്. സാം കറൻ 22 റൺസ് എടുത്ത് പുറത്തായി.

സൺ റൈസേഴ്സിനായി മായങ്ക് മർകണ്ടെ നാലു വികറ്റുകൾ വീഴ്ത്തി. ഉമ്രാൻ മാലിക്, മാർക് ഹാൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഭുവനേശ്വർ ഒരു വിക്കറ്റും വീഴ്ത്തി.

സൺ റൈസേഴ്സ് ഭുവനേശ്വർ കുമാറിനെ ക്യാപ്റ്റൻ ആക്കണം എന്ന് ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെ നായകനാക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. മായങ്ക് അഗർവൈനെ ക്യാപ്റ്റനാക്കി അദ്ദേഹത്തെ സമ്മർദ്ദത്തിൽ ആക്കരുത് എന്നും ചോപ്ര പറഞ്ഞു.

സൺ റൈസേഴ്സ് ഭുവനേശ്വർ കുമാറിനെ ക്യാപ്റ്റനാക്കണമെന്ന് എനിക്ക് തോന്നുന്നു. മായങ്ക് അഗർവാൾ ഒരു ഓപ്ഷനാണ്. പക്ഷെ അത് ചെയ്യരുത് എന്ന് ഞാൻ പറയും, കാരണം മായങ്ക് അത്ഭുതകരമായി കളിക്കുന്ന താരമാണ്, അവൻ ക്യാപ്റ്റനായി കളിച്ച ഒരു വർഷം അദ്ദേഹത്തിന്റെ ബാറ്റിംഗ് അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ സമ്മർദ്ദം അദ്ദേഹത്തിന്റെ മേലെ ചെലുത്തേണ്ടതില്ല? ചോപ്ര പറഞ്ഞു.

ചെന്നൈയുടെ ചെപ്പോക്കിന് തിരിച്ചടി, ഐപിഎൽ ഫൈനൽ വേദി അനിശ്ചിതത്വത്തിൽ

പതിനൊന്നാമത് ഐപിഎൽ ചാമ്പ്യന്മാരായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎല്ലിലെ പതിവ് അനുസരിച്ച് ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടാണ് ആദ്യ മത്സരത്തിനും ഫൈനൽ മത്സരത്തിനും ഉപയോഗിക്കുക. ഈ എഡിഷനിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈയും ചെപ്പോക്കിലെ MA ചിദംബരം സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയിരുന്നു. എന്നാൽ ഫൈനൽ വേദി ചെപ്പോക്കിൽ നിന്നും മാറ്റിയേക്കുമെന്നാണ് സൂചന.

സ്‌റ്റേഡിയത്തിലെ മൂന്നു സ്റ്റാന്‍ഡുകള്‍ക്ക് കോര്‍പ്പറേഷന്റെ വിലക്കുള്ളതിനാല്‍ ആരാധകര്‍ക്ക് അവിടെയിരിക്കാൻ സാധിക്കില്ല. വിലക്ക് തുടരുമെന്നത് കൊണ്ട് ഒഴിഞ്ഞ സ്റ്റാണ്ടുകളുമായുള്ള ഫൈനൽ നടത്താൻ ഐപിഎല്ലിന് താത്പര്യമില്ല. സൺ റൈസേഴ്സ് ഹൈദരാബാദിന്റെ രാജീവ് ഗാന്ധി സ്റ്റേഡിയം സ്റ്റാൻഡ് ബൈ ഫൈനൽ വേദിയായി ഒരുക്കാനാണ് ഐപിഎല്ലിന്റെ നിർദ്ദേശം. ഫൈനൽ വേദി ഏതാണെന്നു അടുത്ത് തന്നെ തീരുമാനിക്കപ്പെടുമെന്നാണ് ഐപിഎൽ വക്താക്കൾ നൽകുന്ന സൂചന.

വിജയക്കുതിപ്പ് തുടരാൻ സൺറൈസേഴ്സ്, പൊരുതി ജയിക്കാൻ മുംബൈ ഇന്ത്യൻസ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഐപിഎല്ലിലെ ബാറ്റ്സ്മാൻമാരുടെ പറുദീസയായി അറിയപ്പെടുന്ന സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഇറങ്ങുമ്പോൾ തീ പാറുന്നൊരു മത്സരം തന്നെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പ്രതീക്ഷിക്കാം. ഈ സീസണിൽ തകർപ്പൻ ഫോമിലാണ് സൺ റൈസേഴ്സ്.

തുടർച്ചയായ മൂന്ന് ഐപിഎൽ മത്സരങ്ങൾ ജയിച്ച ഹൈദരാബാദാണ് ഇപ്പോൾ പോയന്റ് നിലയിൽ ഒന്നാമത്. ഡേവിഡ് വർണറുടെയും ജോണി ബൈറസ്റ്റോവിന്റെയും ചുമലിലേറി കുതിക്കുകയാണ് ഹൈദരാബാദ്. അവസാന മത്സരത്തിൽ ഒൻപത് പന്തുകൾ ബാക്കി നിൽക്കെ ഡൽഹി ക്യാപിറ്റൽസിനോട് അഞ്ചു വിക്കറ്റ് ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. അതെ സമയം ഈ സീസണിൽ കൺസിസ്റ്റൻസി ഇല്ലാത്ത മുംബൈ ഇന്ത്യൻസ് രണ്ടു മത്സരം ജയിക്കുകയും രണ്ടു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു.

നിലവിൽ പോയന്റ് നിലയിൽ ആറാമതാണ് രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ്. എന്നാൽ ഹാര്ദിക്ക് പാണ്ട്യയുടെ ഓൾ റൌണ്ട് പ്രകടനത്തിന്റെ പിൻബലത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തിയിരുന്നു മുംബൈ ഇന്ത്യൻസ്. ഐപിഎല്ലിൽ ഇരു ടീമുകളുടെയും പോരാട്ടത്തിന്റെ ചരിത്രമെടുത്താൽ 12 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അതിൽ ഏഴു തവണയും ജയം സ്വന്തമാക്കിയത് സൺ റൈസേഴ്സ് ഹൈദരാബാദാണ്. അഞ്ചു തവണ മാത്രമേ മുംബൈ ഇന്ത്യൻസിന് ജയിക്കാൻ സാധിച്ചിരുന്നുള്ളു. ഇന്ന് വൈകിട്ട് 8 മണിക്കാണ് മത്സരം ആരംഭിക്കുക.

Exit mobile version