Picsart 24 03 19 16 47 55 423

വനിന്ദു ഹസരംഗ ശ്രീലങ്കൻ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

വനിന്ദു ഹസരംഗ ശ്രീലങ്കൻ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ടി20 ലോകകപ്പിൽ നിന്ന് ടീം നേരത്തെ പുറത്തായതിൻ്റെ പശ്ചാത്തലത്തിൽ ആണ് വനിന്ദു ഹസരംഗ രാജിവച്ചത്. ശ്രീലങ്കൻ ക്രിക്കറ്റിൻ്റെ നല്ല താൽപര്യം മുൻനിർത്തിയാണ് തൻ്റെ തീരുമാനമെന്ന് രാജിക്കത്തിൽ ഹസരംഗ വ്യക്തമാക്കി.

ടീമിനോടുള്ള പ്രതിബദ്ധതയും കളിക്കാരനെന്ന നിലയിൽ സംഭാവന നൽകാനുള്ള ആഗ്രഹവും എപ്പോഴും തന്നിൽ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.

“ഒരു കളിക്കാരനെന്ന നിലയിൽ ശ്രീലങ്കയ്‌ക്ക് എല്ലായ്‌പ്പോഴും എൻ്റെ ഏറ്റവും മികച്ച പരിശ്രമം ഉണ്ടായിരിക്കും, ഞാൻ എല്ലായ്പ്പോഴും എൻ്റെ ടീമിനെയും നേതൃത്വത്തെയും പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്യും,” ഹസരംഗ തൻ്റെ രാജിക്കത്തിൽ പറഞ്ഞു.

നേരത്തെ ശ്രീലങ്കയുടെ ഹെഡ് കോച്ച് ക്രിസ് സിൽവർവുഡ് രാജിവെച്ചിരുന്നു. വനിന്ദു ഹസരംഗയുടെ നേതൃത്വത്തിലുള്ള ടീം T20 ലോകകപ്പിൽ ഒരു മത്സരം മാത്രമാണ് ജയിച്ചത്. ഗ്രൂപ്പ് ഘട്ടം കടക്കുന്നതിലും അവർ പരാജയപ്പെട്ടു,

Exit mobile version